Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

കാണണം പ്രവാസികളുടെ ദുരവസ്ഥ; വിമാനത്താവളത്തിനകത്തേക്കു കയറാൻ യാത്രക്കാർക്ക് പാസ്പോർട്ടും പോക്കറ്റിലിട്ട് കടൽക്കരയിലൂടെ പെട്ടിയും തൂക്കി നടക്കേണ്ട അവസ്ഥ, തലസ്ഥാന നഗരിയുടെ തലയെടുപ്പായ വിമാനത്താവളം ഇങ്ങനെയാണ്....

08 SEPTEMBER 2021 02:21 PM IST
മലയാളി വാര്‍ത്ത

അന്നും ഇന്നും പ്രവാസികൾ തന്നെ ബലിയാടാകുന്ന ദയനീയ കാഴ്‌ച. ഇത് കാണുമ്പോൾ ഒരു സുഹൃത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ എടുത്തുപറയേണ്ടിയിരിക്കുന്നു. "അദാനിക്ക് കടലിൽ കല്ലിടാൻ കൊടുത്താൽ വിമാനത്താവളത്തിലേക്ക് കടലു കയറി വരുമെന്ന് പണ്ടേക്കു പണ്ടേ പറഞ്ഞിരുന്നു. ഇന്നിപ്പോ വിമാനത്താവളത്തിനകത്തേക്കു കേറാൻ യാത്രക്കാർക്ക് പാസ്പോർട്ടും പോക്കറ്റിലിട്ട് കടൽക്കരയിലൂടെ പെട്ടിയും തൂക്കി നടക്കേണ്ട അവസ്ഥ വരെ എത്തി നിൽക്കുന്നു, കാത്തിരുന്നു കാണണം കൂടുതൽ വിളയാട്ടുകൾ!! അതെ ആ അവസ്ഥ തന്നെ....

വിമാനത്താവളത്തിലേക്കുള്ള ശംഖുമുഖം തീരദേശ റോഡ് കടലേറ്റത്തിൽ തകർന്നു. എന്നാൽ മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകാൻ മറ്റു വഴികൾ തേടേണ്ട അവസ്ഥയിലാണ് ഇപ്പോൾ യാത്രക്കാർ. റോഡ് തകർന്നതും ഗതാഗതം നിരോധിച്ചതും അറിയാതെ ദൂരെ നിന്നു വരുന്നവർ റോഡ് തകർന്ന ഭാഗത്ത് കാർ നിർത്തി പെട്ടികളും ബാഗുകളും തലയിൽ ചുമന്ന് വിമാനത്താവളത്തിലേക്കു നടന്നു പോകേണ്ട അവസ്ഥയാണ് ഉള്ളത്.

കഴിഞ്ഞ മേയിൽ കടലാക്രമണത്തിൽ ശംഖുമുഖം തീരവും റോഡും തകർന്നപ്പോൾ മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചിരുന്നു. തീരത്തെ വീടുകൾ സംരക്ഷിക്കാൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്നും തീരദേശ റോഡ് ഉടൻ വീണ്ടെടുക്കുമെന്നും മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും കടലാക്രമണം തുടർന്നതോടെ നിർമാണം ആരംഭിക്കാൻ സാധിച്ചിരുന്നില്ല.

50 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് റോഡ് കടലേറ്റതിൽ ഒലിച്ചു പോയത്. ഭിത്തി നിർമാണത്തിന് 6 കോടി രൂപയും റോഡ് നിർമാണത്തിന് 1 കോടി രൂപയും ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള കടൽത്തീര സംരക്ഷണത്തിനായുള്ള ജിയോട്യൂബ് പദ്ധതി പൂർത്തിയായ ശേഷമേ റോഡ് പുനർനിർമാണം നടത്താനാകൂ എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. റോഡ് തകർന്ന ഭാഗത്ത് കല്ലിട്ട് താൽക്കാലികമായെങ്കിലും ഗതാഗത്തിനു തുറന്നു കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം എന്നത്.

അതോടൊപ്പം തന്നെ ശംഖുമുഖം ആഭ്യന്തര എയർപോർട്ട് റോഡ് അടിയന്തരമായി പുനർനിർമാണം നടത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെടുകയുണ്ടായി. മത്സ്യ തൊഴിലാളി കോൺഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണാന്തുറ ടോണി നടത്തിയഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കെപിസിസി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ. ഓസ്റ്റിൻ ഗോമസ്, അഡോൾഫ് മോറായ്സ്, എം.എ.പത്മകുമാർ, സേവ്യർ ലോപ്പസ്, ലെഡ്ഗർ ബാവ, പൊഴിയൂർ ജോൺസൺ, ഹെന്ററി വിൻസെന്റ്, കെന്നഡി ലൂയിസ്, ജേഫഴ്സൺ എന്നിവർ പ്രസംഗിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends