Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ആകാശവാതിലുകൾ തുറന്ന് ഗൾഫ് രാഷ്ട്രങ്ങൾ; ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുകൾ ഓർമിപ്പിച്ച് ഇന്ത്യൻ എംബസി

08 SEPTEMBER 2021 04:05 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കി യാത്രക്കാരെ വരവേൽക്കാൻ തുടങ്ങിക്കഴിഞ്ഞു. വളരെ ഏറെ നിർണായകമായ ഘട്ടത്തിലേക്കാണ് ഏവരും കടക്കുന്നത്. കൊറോണ വ്യാപനം നൽകിയ കടമ്പകൾ താണ്ടി പ്രവാസികൾ പഴയ രീതിയിലേക്ക് കടക്കുമ്പോൾ ഏറെ ആശ്വാസമാണ് കാണുവാൻ സാധിക്കുന്നത്. ഒട്ടുമിക്കവരും യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. അവർ മറക്കാതിരിക്കാൻ ചില മാനദണ്ഡങ്ങൾ ഒന്നുകൂടെ ഓർമിപ്പിക്കുകയാണ് ഇന്ത്യൻ എംബസ്സി.

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുകൾ ഓർമിപ്പിച്ച് ഇന്ത്യൻ എംബസി രംഗത്ത് എത്തിയിരിക്കുകയാണ്. ട്വീറ്ററിലൂടെയാണ് അവര്‍ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുകള്‍ യാത്രക്കാരെ ഓര്‍മ്മിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ടൂറിസ്റ്റ് വിസയിലോ, കുടുംബ വിസയിലോ ഖത്തറിലേക്ക് വരാൻ സാധിക്കില്ല. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിബന്ധനകൾ സംബന്ധിച്ചാണ് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നത്.

കൊറോണ വ്യാപനം കാരണം ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിബന്ധനകളിൽ പല തരത്തിലുള്ള ഇളവ് ഖത്തര്‍ നല്‍കിയിട്ടുണ്ട്. എന്നാൽ സന്ദർശകവിസയിലെത്തുന്ന കുട്ടികളുടെ യാത്രകൾക്ക് ഇതുവരെ ഖത്തര്‍ അനുമതി നല്‍കിയിട്ടില്ല. കുടുംബ സന്ദർശകവിസക്ക് അപേക്ഷിച്ച പലരും കുട്ടികളുടെ കാര്യം വീണ്ടും ഉന്നയിച്ച് സാഹചര്യത്തിലാണ് ഖത്തര്‍ എംബസി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധന വീണ്ടും ഏവരെയും ഓര്‍മ്മിപ്പിക്കുന്നത്.

അതോടൊപ്പം തന്നെ ആഗസ്റ്റ് രണ്ട് മുതൽ നേപ്പാൾ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നീ രാജ്യങ്ങള്‍ക്ക് പുതിയ നിബന്ധനയാണ് ഖത്തര്‍ ഇറക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യങ്ങളെ റെഡ്, യെല്ലോ, ഗ്രീൻ എന്നിങ്ങളെ പട്ടികളായാണ് ഖത്തര്‍ തിരിച്ചിട്ടുള്ളത്. കുടുംബ വിസ, സന്ദർശകവിസ എന്നിവയില്‍ അപേക്ഷ നല്‍കിയ പലര്‍ക്കും അടുത്തിടെ വിസ ലഭിക്കുകയുണ്ടായി.

 

വിമാന ടിക്കറ്റും ക്വാറൻറീൻ ഹോട്ടലും ബുക്ക് ചെയ്ത് എയർപോർട്ടിലെത്തുമ്പോള്‍ പലര്‍ക്കും യാത്ര മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. നിരവധി പേരാണ് ഇത്തരത്തില്‍ ടിക്കറ്റ് കിട്ടാതെ നിരാശയിലാകുന്നത്. പലരും പരാതിയുമായി എംബസിയെ ബന്ധപ്പെട്ടപ്പോള്‍ ആണ് ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തി എംബസി രംഗത്തെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends