Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഒമാനില്‍ വിദേശികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷം; വേദന താങ്ങാനാകാതെ പ്രവാസികൾ, ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം 40 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി

09 SEPTEMBER 2021 02:01 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം മൂലം ഏറെ പ്രതിസന്ധി നേരിടുന്നത് പ്രവാസികളാണ്. സ്വദേശിവത്കരണത്തിന് പുറമെ കോവിഡ് മൂലം നിരവധിപേർക്കാണ് തൊഴിൽ നഷ്ടമായത്. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടവും ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരിടേണ്ടി വന്നു. ഇതിനുപിന്നാലെ നിരവധി ഇളവുകൾ നൽകി ആഘാതം കുറയ്ക്കാൻ ശ്രമിച്ചുവെങ്കിലും ഗൾഫ് രാഷ്ട്രങ്ങൾ സാധാരണ ജീവിതത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിലും സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. ഇതുമൂലം നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അത്തരത്തിൽ ഒരു റിപ്പോർട്ടാണ് ഒമാനിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഒമാനില്‍ വിദേശികളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. ജോലി നഷ്ടപ്പെട്ടതാണ് പ്രവാസികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. ഒമാനിലെ മൊത്തം ജനസംഖ്യയുടെ 37.10 ശതമാനം വിദേശികള്‍ ആണ് എന്നതാണ് കണക്ക്. സെപ്റ്റംബർ നാലുവരെയുള്ള കണക്കനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ മൊത്തം ജനസംഖ്യ എന്നത്. ഇതിൽ 16.37 ലക്ഷം പേര്‍ മാത്രമാണ് വിദേശികള്‍ ഉള്ളത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച് ശതമാനത്തിന്‍റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ സ്ഥിതിവിവര കേന്ദ്രം ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

അതോടൊപ്പം തന്നെ 2017ൽ 20 ലക്ഷത്തിനു മുകളിൽ ആയിരുന്നു ഒമാനിലെ വിദേശികളുടെ ജനസംഖ്യ. എന്നാൽ ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം 40 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ന് ശേഷമുള്ള വര്‍ഷങ്ങളില്‍ എല്ലാം വിദേശികളുടെ വലിയ കുറവാണ് ഒമാനില്‍ കാണുവാൻ സാധിച്ചത്. 2020 ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയുള്ള കണക്കുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 17912 വിദേശികൾ ആണ് ഒമാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഒമാനില്‍ 11.02 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയില്‍ ആണ് ജോലി ചെയ്യുന്നത് എങ്കില്‍ 39306 പേർ സർക്കാർ മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്.

തലസ്ഥാന നഗരിയായ മസ്കത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ ഉള്ളത്. വിദേശികളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും ആശ്രിതരുമായി 2.41 ലക്ഷം പേര്‍ രാജ്യത്ത് കഴിഞ്ഞുവരുകയാണ്.

യാത്രവിലക്കിനു ശേഷം വിദേശികള്‍ ഒമാനിലേക്ക് തിരിച്ചെത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വിദേശികള്‍ക്കായി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതോടൊപ്പം ഒമാന്‍റെ സമ്പദ്വ്യവസ്ഥയില്‍ ചെറിയ ഉണര്‍വും അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പല മേഖലകളിലും സ്വദേശിവത്കരണ സാധ്യത മുന്നിൽക്കണ്ട് പ്രവാസികൾ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിലേക്കും തിരികെ വരാൻ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (30 minutes ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (50 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (1 hour ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (2 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (2 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (2 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (2 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (3 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

Malayali Vartha Recommends