Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ഗൾഫിലേക്ക് എത്തിച്ചേരാൻ പ്രവാസികൾ കടക്കേണ്ട കടമ്പകൾ ഏറെ; കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ എത്തിയ പ്രവാസിക്ക് കിട്ടിയത് മുട്ടൻ പണി, നമ്മുടെ ആരോഗ്യവകുപ്പിന്റെ വക കിട്ടിയ പണി മൂലം നഷ്ടമായത് ടിക്കറ്റ് തുകയായ 1,46000 രൂപ, പ്രവാസികളെ ജാഗ്രതൈ പണി വരുന്നുണ്ടേ....

10 SEPTEMBER 2021 12:15 PM IST
മലയാളി വാര്‍ത്ത

നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാ നേരിട്ടുള്ള വിമാനയാത്രയ്ക്ക് അനുമതി നൽകി ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ ഗൾഫിലേക്ക് എത്തിച്ചേരാൻ പ്രവാസികൾ കടക്കേണ്ട കടമ്പകൾ ഏറെയാണ്. ഒരു ടിക്കറ്റിന് നൽകേണ്ടത് ലക്ഷങ്ങൾ. ഇതുപോരാഞ്ഞിട്ട് ആർടിപിസിആർ ടെസ്റ്റ് തുടങ്ങി അതത് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരുന്നതുവരെയുള്ള മറ്റ് ചിലവുകൾ വേറെയും. എന്നാൽ അവിടെയും അവസാനിക്കുന്നില്ല. കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ എത്തിയ പ്രവാസിക്ക് കിട്ടിയത് മുട്ടൻ പണി. അതും നമ്മുടെ ആരോഗ്യവകുപ്പിന്റെ വക.

ഒരു സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പ്. മറ്റുള്ളവരെ കാത്തിരിക്കുന്ന അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി എത്തിയ യുവാവിനു യാത്രാനുമതി നിഷേധിക്കപ്പെട്ടു. പിന്നാലെ നഷ്ടമായത് ടിക്കറ്റ് തുകയായ 1,46000 രൂപ. കാത്ത് നിൽക്കാതെ രണ്ടാമതും പരിശോധന നടത്തി. വീസ കാലാവധി തീരുന്ന ദിവസമാണ് യുവാവ് കുവൈത്തിലേക്കു വിമാനം കയറിയത്. കരീപ്ര
ആരോഗ്യ വകുപ്പ് അധികൃതർ ആശങ്കയുടെ യാത്ര സമ്മാനിച്ചത് സ്വദേശിയായ യുവാവിനാണ്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.

ചെറിയ അവധിക്കായി നാട്ടിലെത്തിയ യുവാവിന് തിരികെ പോകാൻ കോവിഡ് നിയന്ത്രണങ്ങൾ മൂലം വീസ കാലാവധിയുടെ അവസാനദിവസങ്ങൾ വരെ കാത്തിരിക്കേണ്ടിവന്നു. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപു ഐസിഎംആർ പട്ടികയിലുള്ള ലാബിൽ നിന്ന് നടത്തിയ ആർടിപിസിആർ പരിശോധന ഫലം വേണമെന്നതാണു അതികൃതർ മുന്നോട്ട് വച്ച ചട്ടം എന്നത്. ജില്ലയിൽ ഒരേയൊരു സർക്കാർ ആശുപത്രി മാത്രമാണ് ഐസിഎംആർ ലിസ്റ്റിൽ ഉണ്ടായിരുന്നത്. അവിടെ എത്തി പരിശോധനയും നടത്തി. യാത്രയ്ക്ക് ഏതാനും മണിക്കൂറുകൾ മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ലഭിച്ചു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത് വിലാസം മുതൽ രേഖപ്പെടുത്തിയിട്ടുള്ള മിക്ക വിവരങ്ങളിലും നിറയെ തെറ്റ്. കൂടാതെ പാസ്പോർട്ട് വിവരങ്ങളും ഇതിൽ ചേർത്തിരുന്നില്ല.

 

ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാനായിരുന്നു നിർദേശം നൽകിയത്. എന്നാൽ സർട്ടിഫിക്കറ്റ് തിരുത്തിയാൽ ക്രിമിനൽ കുറ്റമാകും. ലഭിച്ച സർട്ടിഫിക്കറ്റുമായി യാത്രയ്ക്ക് എത്തിയ യുവാവിനെ വിമാനത്താവളത്തിൽ നിന്നും അധികൃതർ മടക്കി അയച്ചു. പിന്നീട് നെട്ടോട്ടമായിരുന്നു. തിരുവ‍നന്തപുരത്തെ മറ്റൊരു ലാബിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടുകയായിരുന്നു യുവാവ്. കാര്യമായ ലഗേജ് പോലും എടുക്കാതെ വിമാനത്താവളത്തിലേക്കുള്ള ഓട്ടമായിരുന്നു. കുവൈത്തിലെത്തി ജോലിയിൽ പ്രവേശിച്ച യുവാവ് നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഇത്തരം സംഭവങ്ങൾ നേരത്തെ തന്നെ പ്രവാസികൾ തിരിച്ചറിയേണ്ടതാണ്. ഇല്ലേൽ നെട്ടോട്ടമോടേണ്ട അവസ്ഥ ഉണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (1 hour ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (2 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (4 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (5 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends