Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പ്രവാസികളുടെ നട്ടെല്ലൊടിച്ച് സർക്കാർ; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതുപോലെ തന്നെ റാപിഡ്​ പി.സി.ആര്‍ പരിശോധനയുടെ പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത് കഴുത്തറുപ്പന്‍ നിരക്ക്, 2500 മുതല്‍ 3400 വരെ

11 SEPTEMBER 2021 03:25 PM IST
മലയാളി വാര്‍ത്ത

വിലക്കുകൾ നീങ്ങി. പ്രവാസികൾ ഗൾഫിലേക്ക് യാത്രചെയ്യാൻ തുടങ്ങി. എന്നാൽ നമ്മു​െട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവാസികളെ എങ്ങനെയൊക്കെ കുത്തിപ്പിഴിയാം എന്ന്​ ശാസ്​ത്രീയമായി പരീക്ഷിക്കുകയാണ്​ . നാടിൻറെ ന​ട്ടെല്ലാണെന്ന്​ ഇടക്കിടെ നമ്മെ ഓര്മപ്പെടുത്തുമെങ്കിലും ആ ന​ട്ടെല്ല്​ ഒടിക്കുന്ന നിലപാടാണ്​ സര്‍ക്കാറുകള്‍ മുൻപേ അവർത്തിച്ചുവരുന്നത്. യാത്രവിലക്ക്​ നീങ്ങി എങ്ങനെയെങ്കിലും മറുകരപറ്റാന്‍ ശ്രമിക്കു​​മ്പോള്‍ വിമാന നിരക്ക്​ റോക്കറ്റ്​ പോലെ ഉയരും, കൂടെ ഇതും കേൾക്കണം....

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതുപോലെ തന്നെ റാപിഡ്​ പി.സി.ആര്‍ പരിശോധനയുടെ പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കഴുത്തറുപ്പന്‍ നിരക്കാണ്​ അധികൃതർ ഈടാക്കിവരുന്നത്​. 1500 തുടങ്ങി 1700 രൂപയായിരുന്നു ആര്‍.ടി.പി.സി.ആര്‍ നിരക്ക്.​ പിന്നാലെ കോടതി ഇടപെടലിനെ തുടര്‍ന്ന്​ 500 രൂപയായി കുറച്ചിരുന്നു. എന്നാല്‍, യു.എ.ഇയിലേക്ക്​ പുറപ്പെടുന്നതിന്​ ആറു​ മണിക്കൂറിനുള്ളിലെടുക്കേണ്ട റാപിഡ്​ പി.സി.ആറിന്റെ നിരക്ക്​ എന്നത് 2500 മുതല്‍ 3400 വരെയാണ്.​ കേരളത്തിലെ വിമാനത്താവളങ്ങളില്‍.

പ്രവാസികളും സംഘടനകളും നാട്ടിലെ സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തിയെങ്കില്‍ മാത്രമേ ഈ പകല്‍കൊള്ളക്ക്​ അറുതി വരുത്താന്‍ സാധിക്കുകയുള്ളു. എങ്ങനെയും എത്തിപ്പെടണമെന്ന് ആലോചിക്കുന്ന പ്രവാസികൾ ഇതിനെപറ്റി അധികം ചിന്തിക്കാതെ തന്നെ യാത്രയ്ക്ക് ഒരുങ്ങുകയാണ്. എന്നാൽ കഴുത്തറുപ്പൻ വിമാനടിക്കറ്റിന് പുറമെ എത്തും നൽകുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

അതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്ന്​ വരുന്നവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നിശ്ചയിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്നാമത്തേതാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണമെന്നത്. അതോടൊപ്പം പ്രവേശനാനുമതി കിട്ടാന്‍ ആവശ്യമായ മറ്റൊരു നിബന്ധനയാണ് യാത്രക്ക്​ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ ഫലവും വിമാനത്താവളത്തില്‍ ആറു​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആര്‍ ഫലവും കൈവശമുണ്ടായിരിക്കണമെ‌ന്നത്. ഇത് യു.എ.ഇ ഇവിടുത്തെ സുരക്ഷയെ മുന്‍നിര്‍ത്തി മുന്നോട്ട് വെച്ച നിബന്ധനയാണ്.

ഈ രാജ്യത്തേക്ക് കോവിഡ് ബാധിതര്‍ എത്തിച്ചേരുന്നത് തടയുക എന്നത് ഇവിടത്തെ സുരക്ഷാപരിഗണനയാണ്. നിലവില്‍ ഈ പി.സി.ആര്‍ ടെസ്​റ്റ്​ ഒഴിവാക്കാൻ ഒരിക്കലും സാധിക്കില്ല. എന്നാല്‍, ഈ നിബന്ധന കാരണം 2500-3400 രൂപയുടെ അധികചെലവ് ഓരോ യാത്രക്കാരനും വഹിക്കേണ്ടിവരുന്നു എന്നത് കേരള സര്‍ക്കാര്‍ ഇടപെട്ടാല്‍ ഒഴിവാക്കാനാകും എന്നതാണ് മറ്റൊരു കാര്യം. യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന പ്രവാസികളില്‍ ഏറെയും മാസങ്ങളായി നാട്ടില്‍ അകപ്പെട്ടവരും സാമ്പത്തിക ക്ലേശങ്ങള്‍ ഉള്ളവരുമാണ്. കേരള സര്‍ക്കാറും കേ​ന്ദ്രസര്‍ക്കാറും സൗജന്യ റാപിഡ്​ പി.സി.ആര്‍ ടെസ്​റ്റിനു അവസരമുണ്ടാക്കണം എന്നാണ് പ്രവാസികൾ ഒന്നടങ്കം പറയുന്നത്.സർക്കാർ ഇത് പരിഗണിക്കുമെന്നു വിശ്വാസത്തിലാണ് പ്രവാസികൾ.

കോടിക്കണക്കിന് രൂപയുടെ വാര്‍ഷിക വരുമാനം സംസ്ഥാന സര്‍ക്കാറി​െന്‍റ ഖജനാവിലേക്ക് എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രബല വിഭാഗമാണ് ഗള്‍ഫ് പ്രവാസികള്‍. റാപിഡ്​ പി.സി.ആര്‍ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ തുക സാധാരണ ഗള്‍ഫുകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സംസ്ഥാന സര്‍ക്കാറി​െന്‍റ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാവുകയും ശാശ്വതമായി പരിഹരിക്കുകയും ചെയ്യണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (23 minutes ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (43 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (1 hour ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (1 hour ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (2 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (2 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (2 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (3 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

Malayali Vartha Recommends