Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് പ്രവേശന അനുമതി നൽകി യുഎഇ; ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി

11 SEPTEMBER 2021 03:31 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നിർണായകമായ തീരുമാനം കൈകൊണ്ട് യുഎഇ. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിരിക്കുകയാണ്. യുഎഇയുടെ ഈ തീരുമാനത്തിന് പിന്നാലെ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യുഎഇ യിലേക്ക് യാത്ര ചെയ്യാൻ സാധിക്കും....

പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നബീമിയ, സാംബിയ, കോംഗോ, യുഗാണ്ട, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യക്കാർക്ക് യുഎഇ ഗവണ്‍മെന്റിന്റെ തീരുമാനം ഗുണകരമാകുന്നതാണ്. ഇന്ത്യയിൽ കോവിഷീൽഡ് വാക്സീൻ ആണ് ലോക ആരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്നത്. നേരത്തെ വിവിധ വിമാന കമ്പനികള്‍ ഈ വിവരം പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരുന്നത്. വൈകാതെ ഇന്ത്യയിലെ കോവാക്സീന് കൂടി അംഗീകാരം ലഭിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

അതോടൊപ്പം തന്നെ മുൻപ് സസ്പെൻഷൻ പട്ടികയിൽ ഉണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരും ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവരും ഈ നീക്കത്തിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ) വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. കൂടാതെ, യുഎഇയിലേക്ക് പുറപ്പെടുമ്പോൾ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം ആവശ്യമായ അംഗീകാരം ലഭിക്കുന്നതിനു വാക്സീനേഷൻ അപേക്ഷ പൂരിപ്പിക്കുകയും വേണം.

 

കൂടാതെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നേടിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. ഇതിൽ ക്യു ആർ കോഡ് പതിച്ചിരിക്കണമെന്ന് നിർബന്ധമാണ്. വിമാനം കയറുന്നതിനുമുമ്പ് ദ്രുതഗതിയിലുള്ള പിസിആർ പരിശോധനയും നാല്, എട്ട് ദിവസങ്ങളിൽ മറ്റൊരു പിസിആർ പരിശോധനയും നടത്തേണ്ടതാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിരിട്ടുണ്ട്.

അതോടൊപ്പം യുഎഇയിലേയ്ക്ക് സന്ദർശക വീസക്കാർക്ക് ഓഗസ്റ്റ് 30 മുതൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ യാത്രാ വിലക്കിനു മുൻപ് സന്ദർശക വീസയെടുത്ത ഒട്ടേറെ പേരുടെ കാലാവധി കഴിഞ്ഞതിനാൽ അതു നീട്ടിക്കൊടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ല. ആയതിനാൽ തന്നെ മലയാളികളടക്കമുള്ളവർ ഇപ്പോഴും കാലാവധി നീട്ടുന്നതും കാത്തിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (23 minutes ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (43 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (1 hour ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (1 hour ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (2 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (2 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (2 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (2 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (2 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (3 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (3 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

Malayali Vartha Recommends