Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൊയ്തീൻ നേടിയത്; ചുമട്ടുതൊഴിലിൽ നിന്നും 2000 തൊഴിലാളികൾക്ക് ജോലി നൽകി, പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീന് ഗോൾഡൻ വിസ

13 SEPTEMBER 2021 01:24 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് തണലൊരുക്കുന്ന യുഎഇ പട്ടിണി മാറ്റിയത് ഒട്ടനവധി കുടുംബങ്ങളുടേതാണ്. ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ ഉണ്ടാക്കിയ പ്രവാസികൾ ഇന്നും പ്രചോദനവും പ്രതീക്ഷയുമാണ്. അത്തരത്തിൽ ഒട്ടനവധി പ്രവാസികളെ നമുക്ക് കാണുവാൻ കഴിയും. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ യുഎഇയിലേക്ക് എത്തിച്ചേർന്നവർ ആ മണ്ണിനെ അത്രത്തോളം സ്നേഹിക്കുന്നു. ഒരു ചുമട്ടുതൊഴിലാളിയിൽ നിന്നും മമ്മൂട്ടിക്കും മോഹലാലിനും യുസഫലിക്കും ലഭിച്ച അതേ ഗോൾഡൻ വിസ ലഭിച്ച ഒരു പ്രവാസിയുടെ കഥ വൈറലാകുകയാണ്....

പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീൻ, എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബാവ ഹാജി എങ്ങനെ മമ്മൂട്ടിക്കും മോഹൻലാലിനും എം.എ.യൂസഫലിക്കുമൊപ്പം യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടിയെന്നത് നിങ്ങളെ ഏറെ അദ്ഭുതപ്പെടുത്തിയേക്കാം. എന്നാൽ പറയാനുള്ളത് പട്ടിണി സമ്മാനിച്ച അനുഭവങ്ങളും കഠിനാധ്വാനവും ആരെയും ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുമെന്ന പാഠം തന്നെയാണ്. അത് തന്നെയാണ് ബാവ ഹാജി പകരുന്നത്. 1964ൽ കോഴിക്കോട്ട് നിന്ന് ഖോർഫക്കാനിലേക്കുള്ള ലോഞ്ചിലാണു പതിനേഴുകാരനായ പയ്യൻ യുഎഇയിൽ എത്തുന്നത്.

പട്ടിണിയിലായിരുന്ന ഒരു വലിയ കുടുംബത്തെ കര കയറ്റാനായിരുന്നു ബാവ കടൽ കടന്ന് മറുകരയിൽ എത്തിയത്. ജോലിക്കായി യുഎഇയിലെ ഒട്ടേറെ സ്ഥലങ്ങളിൽ ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞു. ആ ദിവസങ്ങളിൽ വിശപ്പ് മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന കൂട്ട്. അവസാനം തളർന്നിരുന്ന കെട്ടിടത്തിൽ നിന്ന് തൊഴിലാളികളാണ് ചുമടെടുക്കാൻ കൂടെ കൂട്ടിയത്. പിന്നെ ജീവിതഭാരത്തിൽ കല്ലും മണ്ണും കോൺക്രീറ്റും ബാവ ഹാജിയുടെ തലയിൽ കനമില്ലാത്ത ചുമടായി മാറുകയായിരുന്നു. ചുമട്ടുതൊഴിലിനിടെ ജോലി സ്ഥലം സന്ദർശിച്ച യുഎഇ സ്വദേശി അബ്ദുല്ല അൽ ഖത്താറിനെ പരിചയപ്പെട്ടതാണ് ബാവയുടെ ജീവിതത്തിൽ ഏറെ വഴിത്തിരിവായത്.

ബാവാ ഹാജിയുടെ കഠിനാധ്വാനവും ജോലിയോടുള്ള കൂറും കണ്ട് അറബി ഒപ്പം കൂട്ടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അറബിയുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ജോലിക്കാരനായി മാറി. ബാവ ഹാജിയുടെ ഇടപെടലുകളിൽ സന്തുഷ്ടനായ അറബി ദുബായ് ദേര മത്സ്യമാർക്കറ്റിലെ വ്യാപാര സ്ഥാപനം അദ്ദേഹത്തിനായി വിട്ടുനൽകി. എന്നാൽ ഇന്ന്, അരനൂറ്റാണ്ട് പിന്നിടുമ്പോൾ യുഎഇയിലെ വലിയ പഴം പച്ചക്കറി വ്യാപാര സ്ഥാപനമായ എഎകെ ഗ്രൂപ്പിന്റെ ചെയർമാനാണ് ബാവ ഹാജി.

 

2000 തൊഴിലാളികൾ യുഎഇയിലെ ബാവ ഹാജിയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നു. ഭൂരിഭാഗവും മലയാളികളാണ്. തിരൂരിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമാണ് ഇദ്ദേഹം. യുഎഇ സർക്കാരിന്റെ താമസ കുടിയേറ്റ രേഖ ഏറ്റവും കൂടുതൽ തവണ പാസ്പോർട്ടിൽ പതിപ്പിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് ബാവ ഹാജി. ഇപ്പോൾ അതേ പാസ്പോർട്ടിൽ യുഎഇ ഗോൾഡൻ വീസ സ്റ്റാംപ് അധികൃതർ പതിച്ചുനൽകിയപ്പോൾ തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഇദ്ദേഹം കാണുന്നത്. അതെ, യുഎഇ അങ്ങനെയാണ്. അർഹിക്കുന്നവർക്ക് വാരിക്കോരി സഹായം നൽകുന്ന ഇടം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (3 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (5 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends