Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ; കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു, ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം

14 SEPTEMBER 2021 12:48 PM IST
മലയാളി വാര്‍ത്ത

നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവുകൾ വരുത്തി സൗദി അറേബ്യ. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ പുതിയ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു....


കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറയ്ക്കുകയുണ്ടായി. ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം എന്നത് തന്നെ തുടരുന്നുണ്ട്. അതോടൊപ്പം തന്നെ രാജ്യത്ത് കോവിഡ് ഇളവിന്റെ ഭാഗമായി സന്ദര്‍ശന വിസകള്‍ പുതുക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് വരണമെങ്കില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം എന്ന നിയമം മാറ്റമില്ലാതെ തന്നെ തുടരുന്നു. മറ്റു രാജ്യക്കാര്‍ക്കാണ് ഇത് വലിയ ഗുണമുണ്ടാക്കുക.

ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താൻ മാത്രമേ സാധിക്കുകയുള്ളു. ഇവരുടെ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസാണെങ്കില്‍ തന്നെ സൗദിയില്‍ ക്വാറന്റൈന്‍ വേണ്ട. നാട്ടില്‍ നിന്നും വാക്‌സിനേഷനും ഇമ്യൂണ്‍ സ്റ്റാറ്റസും ഇല്ലാത്തവര്‍ക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റൈന് പുറമെ സൗദിയിലും 5 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടി വരുന്നതാണ്. ഇതിന് പുറമെ സൗദിയിലെത്തുന്ന ഒന്നാം ദിനവും അഞ്ചാം ദിനവും കോവിഡ് ടെസ്റ്റും നടത്തേണ്ടതാണ്.

സെപ്തംബര്‍ 23 ന് ഉച്ചക്ക് 12 മുതലാണ് ഈ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരിക. മാത്രവുമല്ല വാക്സിനേഷന്‍ പൂര്‍ത്തിയാക്കാതെ എത്തുന്നവര്‍ സൗദിയിലെത്തിയ ശേഷം ആവശ്യമായ ഡോസുകള്‍ സ്വീകരിച്ചിരിക്കണം. സൗദി അറേബ്യയോ ലോകാരോഗ്യ സംഘടനയോ അംഗീകരിക്കാത്ത സിനോഫാം, സിനോഫാക് എന്നീ വാക്സിന്‍ എടുത്തവര്‍ ഇവിടെ എത്തിയ ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചാല്‍ മതിയാകും. സൗദിയിലേക്ക് വിദേശത്ത് നിന്നും പ്രവേശിക്കാന്‍ അനുമതിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത കുട്ടികളേയും കൊണ്ടു വരാൻ സാധിക്കുന്നതാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് എട്ടു വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ അഞ്ചാം ദിവസം പി.സി.ആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.

അതോടൊപ്പം തന്നെ ഇതിന് ശേഷം നെഗറ്റീവ് റിസള്‍ട്ടോടെ പുറത്തിറങ്ങാം. ഇതിനിടെ, സൗദിയില്‍ കോവിഡിന്റെ ഭാഗമായി സന്ദര്‍ശക വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്ന രീതി അവസാനിപ്പിച്ചു. ഇപ്പോള്‍ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രണ്ടാഴ്ചക്കകം രാജ്യം വിടാനാണ് അധികൃതർ നിര്‍ദേശം നൽകുന്നത്. എന്നാൽ പുതിയ സന്ദര്‍ശക വിസകളില്‍ എത്തിയവര്‍ക്ക് ഇത് ബാധകമല്ല. അവര്‍ക്ക് വിസാ കാലാവധി വരെ പുതുക്കി കൊണ്ട് രാജ്യത്ത് തുടരാവുന്നതാണ്.

 

അതേസമയം സൗദി അറേബ്യയില്‍ അംഗീകാരമുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമേ രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍, ചടങ്ങുകള്‍ തുടങ്ങിയവയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും ഇക്കാര്യം സന്ദര്‍ശകര്‍ കൃത്യമായി പാലിക്കണമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (3 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (5 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends