Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ഗള്‍ഫ് സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയെ ഒഴിവാക്കി; യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സൗദി കിരീടവകാശിയെ ഒഴിവാക്കി, പിന്നാലെ വിശദീകരണമ് നൽകി അധികൃതർ

15 SEPTEMBER 2021 12:20 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തത് ലോകം ഞെട്ടലോടെയാണ് കേട്ടത്. അമേരിക്കൻ സൈന്യത്തിന് പിന്മാറാൻ അവസരംപോലും നൽകാതെയാണ് ഭീകരർ കയ്യടക്കിയത്. ഈ സംഭവവികാസങ്ങൾ ലോകരാഷ്ട്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളെ. അത്തരത്തിൽ ഉറ്റസുഹൃത്തുക്കളായ സൗദിയും അമേരിക്കയും തമ്മിലുള്ള പിണക്കമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സൗദി കിരീടവകാശിയെ ഒഴിവാക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഇതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത് രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ. കഴിഞ്ഞയാഴ്ച ഗള്‍ഫില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് സൗദി അറേബ്യയെ അതിൽ നിന്നും ഒഴിവാക്കിയത്. സൗദി അറേബ്യ സന്ദര്‍ശിച്ചില്ലെങ്കിലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി പെന്റഗണ്‍ തിങ്കളാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 15 ന് അഫ്ഗാന്‍ ഗവണ്‍മെന്റിന്റെ പതനത്തിനും താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനുശേഷവും സ്ഥാപിച്ച കൂറ്റന്‍ എയര്‍ലിഫ്റ്റിനു പിന്തുണ നല്‍കിയതിന് യുഎസ് സഖ്യകക്ഷികള്‍ക്ക് നന്ദി പറയാനായിരുന്നു ഓസ്റ്റിന്‍ കഴിഞ്ഞയാഴ്ച ഗള്‍ഫിൽ സന്ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍, അമേരിക്കയുടെ ഗള്‍ഫിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സൗദിയിലേക്ക് വരികയോ കിരീടവകാശിയുമായി കൂടിക്കാഴ്ച്ച നടത്തുകയോ ചെയ്തിരുന്നില്ല. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് പെന്റഗണ്‍ വിശദീകരണവുമായി എത്തിയത്. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവ സന്ദര്‍ശിച്ചിരുന്നു. ഷെഡ്യുളില്‍ ഉണ്ടായിരുന്നെങ്കിലും അവസാനം സൗദിയെ ഒഴിവാക്കുകയായിരുന്നു.

അതോടൊപ്പം തന്നെ ചില ഷെഡ്യൂളിംഗ് പ്രശ്നങ്ങള്‍ക്ക് മൂലമാണ് ഈ സന്ദര്‍ശനം നടക്കാതിരുന്നത്. എന്നിരുന്നാലും, കിരീടാവകാശിയെ കാണാന്‍ ഓസ്റ്റിന്‍ തികച്ചും തയ്യാറാണെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ചൂണ്ടിക്കാട്ടി. അദ്ദേഹം സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയാണ്, ഞങ്ങള്‍ക്ക് സൗദി അറേബ്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തമുണ്ട്, ഇത് പുനഃക്രമീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം ലഭിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണ്ണമായി പ്രതീക്ഷിക്കുന്നു. അത് മാറ്റിവെച്ചത് എന്നെന്നേക്കുമായി റദ്ദാക്കിയിട്ടില്ല, കിര്‍ബി പറഞ്ഞു.

അതേസമയം, സൗദി അറേബ്യയുടെ കരുത്ത് അമേരിക്കയാണ് എന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. സൗദി ഉള്‍പ്പെടെയുള്ള തങ്ങളുടെ സഖ്യരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനമാണ് ഇതിന് കാരണമായിട്ടുള്ളത്. അമേരിക്കയുടെ സഹായമില്ലെങ്കില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോ അല്ലെങ്കില്‍ അവരെ പിന്തുണയ്ക്കുന്ന പശ്ചിമേഷ്യയിലെ സായുധ സംഘങ്ങളോ സൗദിയെ ആക്രമിച്ചേക്കാമെന്ന തരത്തിലുള്ള വാര്‍ത്തകളും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം സൗദിയുമായി അമേരിക്ക കൂടുതല്‍ അടുത്തിരുന്നു.

 

കൂടാതെ സൗദിയുമായി വമ്പന്‍ ആയുധ കരാറിലെത്തുകയും ചെയ്തിരുന്നു. യമനിലെ ഹൂത്തി വിമതരുടെ ആക്രമണം ചെറുക്കാന്‍ സൗദിക്ക് ഒരുപരിധി വരെ സാധിക്കുന്നത് അമേരിക്ക നല്‍കിയ സൈനികോപകരണങ്ങളുടെ സഹായത്തിൽ തന്നെയാണ്. എന്നാല്‍ സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക ചില സൈനിക-പ്രതിരോധ സംവിധാനങ്ങള്‍ സൗദിയില്‍ നിന്ന് നീക്കിയിരിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ എപിയാണ് ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്തും വലിയ ചർച്ചകൾക്ക് ഇടയായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (3 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (4 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (4 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (5 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (5 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends