പുത്തൻ വിദ്യയുമായി എയർ ഇന്ത്യ; എയർ ഇന്ത്യാ വിമാനത്തിൽ ദുബായിൽ നിന്ന് ഡൽഹിയിലേയ്ക്ക് സുഖനിദ്രയിലാണ്ട് പോകാൻ സൗകര്യം, 10 കിലോ ബാഗേജും 12 കിലോ ഹാന്‍ഡ് ബാഗേജും നൽകും

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രഖ്യാപിച്ച വിലക്കുകൾ എല്ലാം തന്നെ ഒന്നൊന്നായി നീക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. മാസങ്ങളോളം തുടർന്ന് വിലക്കുമൂലം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയായിരുന്നു വിമാനക്കമ്പനികൾ. സാമ്പത്തികമാന്ദ്യം മറികടക്കാൻ പ്രവാസികൾക്ക് മേൽ അധിക തുക കെട്ടിവച്ച് കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കിവരുന്നത്. ഇതിനെല്ലാം പുറമെ കൂടുതൽ ആനുകൂല്യങ്ങളും നൽകുകയാണ്. അത്തരത്തിൽ പ്രവാസികൾക്ക് കിടിലൻ അവസരം ഒരുക്കി എയർ ഇന്ത്യ രംഗത്ത് എത്തിയിരിക്കുകയാണ്....
എയർ ഇന്ത്യാ വിമാനത്തിൽ ദുബായിൽ നിന്ന് ഡൽഹിയിലേയ്ക്ക് സുഖനിദ്രയിലാണ്ട് പോകാൻ സൗകര്യം ഒരുക്കുകയാണ് അധികൃതർ. എന്നാൽ ഇത് ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ്. ഈ മാസം 20 മുതൽ ഒക്ടോബർ 27 വരെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒന്നാം ക്ലാസ് ടിക്കറ്റെടുക്കുന്നവർക്കാണ് എഐ 996 വിമാനത്തിൽ കിടന്നുറങ്ങി യാത്ര ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ഈ സംവിധാനം ഇല്ലായിരുന്നു. 3230 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. 50 കിലോ ബാഗേജും 12 കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാൻ സാധിക്കുന്നതാണ്.
അതോടൊപ്പം തന്നെ ഒന്നാം ക്ലാസിൽ 8, ബിസിനസ് ക്ലാസിൽ 35, ഇക്കണോമി ക്ലാസിൽ 195 സീറ്റുകളാണ് ഈ വിമാനത്തിനുള്ളത്. കൂടാതെ, ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ ഒക്ടോബർ 31 വരെ യാത്ര ചെയ്യുന്നവർക്ക് 10 കിലോ ഗ്രാം അധിക ബാഗേജ് കൊണ്ടുപോകാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇക്കണോമി ക്ലാസിൽ ആകെ 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും കൊണ്ടുപോകാവുന്നതാണ്. നേരത്തെ ഇത് യഥാക്രമം 30, 40 കിലോഗ്രാമായിരുന്നു. 310 ദിർഹം മുതലാണ് ഈ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് എന്നത്.
അതേസമയം യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 80.29 ശതമാനം പേര്‍ കോവിഡ് -19 നെതിരെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. പിന്നാലെ 91.32 ശതമാനം ജനങ്ങള്‍ ആദ്യ ഡോസ് എടുത്തതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
ഇന്നലെ വരെ നല്‍കിയ മൊത്തം ഡോസുകളുടെ എണ്ണം 19,247,164 ആണ്, 100 പേര്‍ക്ക് 194.60 ഡോസ് എന്നതാണ് വാക്സിന്‍ വിതരണ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 83,410 ഡോസ് കോവിഡ് -19 വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി. എല്ലാവര്‍ക്കും കോവിഡ് -19 വാക്സിനുകള്‍ നല്‍കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതി അനുസരിച്ചാണ് വാക്സിനേഷന്‍ ക്യാമ്പയിന്‍. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























