പ്രവാസികൾക്ക് സന്തോഷവാർത്ത; ദുബായ് എക്സ്പോ 2020!! സര്‍ക്കാര്‍ മേഖലയില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ദുബായ് എക്സ്പോ 2020ന്റെ ഉദ്ഘാടനതോടനുബന്ധിച്ച് സര്‍ക്കാര്‍ മേഖലയില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എക്സ്പോ തുടങ്ങുന്ന ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് അവധി നല്കിയിരുന്നക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് അവധി പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച രാവിലെ ശൈഖ് ഹംദാന്‍ സൈക്കിളില്‍ എക്സ്പോ വേദിയില്‍ സന്ദര്‍ശനം നടത്തുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് ദുബൈ എക്സ്പോ.
https://www.facebook.com/Malayalivartha


























