കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനത്തിൽ കുഴഞ്ഞ് പ്രവാസികൾ; ഈ നിബന്ധന പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്ന അഭ്യർത്ഥന ഉയരുന്നു, അത് സംഭവിച്ചാൽ പ്രവാസികൾ ദുരിതത്തിലേക്ക്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളിൽ കടുത്ത ആശകയാണ് നിലനിൽക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകളണ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പുറത്ത് വരുന്നത്. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നിരവധി നിബന്ധനകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കുവൈറ്റ് പുറപ്പെടുവിച്ചത്. നിലനിൽപ്പിനായി പോരാടുകയാണ് പ്രവാസികൾ. ഇതിനോടകം തന്നെ ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിന് ഇന്ത്യക്കാർ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. എന്നാൽ പലരും കനിവ് കാത്ത് കഴിയുകയാണ്....
കുവൈത്തിൽ 60 കഴിഞ്ഞവർക്ക് തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന തീരുമാനം പ്രവാസികളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് പതിറ്റാണ്ടുകളായി ജോലി ചെയ്തുവരുന്ന പ്രവാസികൾക്ക് കടുത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ നിബന്ധന പുതുതായി എത്തുന്നവർക്ക് മാത്രം ബാധകമാക്കണമെന്ന അഭ്യർത്ഥനയാണ് പലയിടത്തു നിന്നും ഉയരുന്നത്. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആണ് സർക്കാരിന് മുന്നിൽ പ്രവാസികൾക്കായി ഇത്തരമൊരു അഭ്യർത്ഥന വച്ചിരിക്കുന്നത്.
ഇതുമൂലം വർഷങ്ങളായി രാജ്യത്തുള്ള വിദേശികൾക്ക് ഈ നിബന്ധന ബാധകമാക്കരുതെന്നും ചേംബർ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് . വിവിധ മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പ്രവാസികളുടെ സേവനം അവസാനിപ്പിക്കേണ്ടി വരുന്നത് തൊഴിൽവിപണിക്ക് കനത്ത ആഘാതമാണെന്നും തൊഴിലാളികളുടെ സേവനം വിസ്മരിക്കാവുന്നതല്ലെന്നും ചേംബർ പറയുകയുണ്ടായി.
ഇതുകൂടാതെ അറുപതു വയസുകഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ റെസിഡൻസി പുതുക്കുന്നതിനായി വൻതുക ഏർപ്പെടുത്തിയ നടപടിക്കെതിരെ പാർലിമെന്റ് അംഗങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് എംപിമാരായ അദ്‌നാൻ അബ്ദുൽ സമദും ഡോ. മത്തറും സർക്കാരിനോട് ആവശ്യപ്പെടും ചെയ്തു . അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ മാൻപവർ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്. എന്നാൽ ഇപ്പോഴാണ് അധികൃതർ ഇത് കടുപ്പിക്കാൻ തുടങ്ങിയത്. ഇതുമൂലം നിരവധി പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയി. ഇതിൽ മുൻപന്തിയിൽ ഇന്ത്യയാണ് ഉള്ളത്.
അതേസമയം 21,341 ഇന്ത്യക്കാരാണ് സ്വകാര്യ മേഖലയില്‍ മാത്രം പുറത്തുപോയത്. ഗാര്‍ഹിക തൊഴില്‍ മേഖലയിലും തൊഴില്‍ ഉപേക്ഷിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. 10,169 പേര്‍. 11,135 ഈജിപ്തുകാരും, 6,136 ബംഗ്ലാദേശുകാരും ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് പോയി. ഫിലിപ്പീന്‍സാണ് രണ്ടാമത് 2543 പേര്‍.
രാജ്യം വിട്ട ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഇങ്ങനെയാണ്...
ഇന്ത്യ- 10169
ഫിലിപ്പീന്‍സ്- 2543
ബംഗ്ലാദേശ്- 773
എത്യോപ്യ- 177
നേപ്പാള്‍- 664
ഇന്തോനേഷ്യ- 22
ഐവറി കോസ്റ്റ്- 249
പാകിസ്ഥാന്‍- 17
ബാക്കി രാജ്യങ്ങളില്‍ നിന്ന്- 431
കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ നിന്ന് പോയവര്‍
ഇന്ത്യ- 21341
ഈജിപ്ത്- 11135
ബംഗ്ലാദേശ്- 6136
പാകിസ്ഥാന്‍- 1250
ഫിലിപ്പീന്‍സ്- 1953
സിറിയ- 253
നേപ്പാള്‍- 4185
ജോര്‍ദാന്‍- 236
ഇറാന്‍- 210
ബാക്കി രാജ്യങ്ങളില്‍ നിന്ന്- 4268
https://www.facebook.com/Malayalivartha


























