ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം; ആഘോഷരാവുകളിലേക്ക് കടക്കുകയാണ് സൗദി, 7500 വ്യത്യസ്ത വിനോദ പരിപാടികളുമായി നടക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഉത്സവമായ റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങിക്കഴിഞ്ഞു

കൊറോണ വ്യാപനം നൽകിയ ദുരിതത്തിന്റെ നാളുകൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. അതിൽ ഏവരും ഉറ്റുനോക്കുന്നത് യുഎഇയെയാണ്. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ സൗദിയും എത്തുകയാണ്. നീണ്ടനാളുകളായുള്ള നിയന്ത്രങ്ങളിൽ പൊറുതിമുട്ടിയ പ്രവാസികളെ കാത്തിരിക്കുന്നത് ഏറെ സന്തോഷം പകരുന്ന വാർത്ത. അങ്ങനെ വിലക്കുകൾ നീക്കി സൗദി ഉണരുന്നു. പ്രവാസലോകത്തെ തേടിയെത്തുന്ന ആ സന്തോഷ വാർത്ത ഇതാണ്...
വിലക്കുകൾ നീക്കി പഴയ നിലയിലേക്ക് എത്തിച്ചേരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ. ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ കുറയുകയാണ്. ഈയൊരു സാഹചര്യത്തിൽ ആഘോഷരാവുകളിലേക്ക് കടക്കുകയാണ് സൗദി. 7500 വ്യത്യസ്ത വിനോദ പരിപാടികളുമായി നടക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഉത്സവമായ റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ലോകത്തെ ആകമാനം സൗദിയിലേക്ക് സ്വാഗതം ചെയ്യുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവൽ ഒക്ടോബര്‍ 20ന് തുടക്കം കുറയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തവണത്തെ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് രണ്ട് കോടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ സംഘാടകര്‍.
അതോടൊപ്പം തന്നെ തലസ്ഥാന നഗരി ഉള്‍ക്കൊള്ളുന്ന റിയാദിലെ 14 ജില്ലകളിലായി 54 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടകയാണ് റിയാദ് സീസണ്‍ ഫെസ്റ്റിവൽ. 'ഇമേജിന്‍ മോര്‍' എന്നതാണ് ഇതിന്റെ പ്രമേയം. ജനങ്ങളെ കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാന്‍ ആഹ്വാനം ചെയ്യുന്നതാണിത്. 11 വെന്യുകളിലായി 70 അറബ് സംഗീത പരിപാടികള്‍, ആറ് അന്താരാഷ്ട്ര കണ്‍സേര്‍ട്ടുകള്‍, 10 അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, 350 നാടക പ്രദര്‍ശനങ്ങള്‍, റെസ്ലിംഗ് ചാംപ്യന്‍ഷിപ്പ്, പിഎസ്ജിയുടെ ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ തുടങ്ങിയ 7500ലേറെ പരിപാടികള്‍ ഫെസ്റ്റിലവിന്റെ ഭാഗമായി നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശെയ്ഖ് അറിയിക്കുകയുണ്ടായി. 200 റസ്റ്റോറന്റുകളും 70 കഫേകളും നിരവധി കാറ്ററിംഗ് സര്‍വീസുകളും ഈ പരിപാടിയുടെ ഭാഗമാകുന്നതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഒക്ടോബര്‍ നാലിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ അധികൃതർ പ്രഖ്യാപിക്കുന്നതാണ്.
അതേസമയം രാജ്യത്തെ ടൂറിസം, എക്‌സിബിഷന്‍ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും തുര്‍ക്കി അല്‍ ശെയ്ഖ് അറിയിക്കുകയുണ്ടായി. 2019ല്‍ ആരംഭിച്ച സീസണ്‍ ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. 2019ല്‍ ഒരു കോടി പേരാണ് ഫെസ്റ്റിലില്‍ പങ്കാളികളായി എത്തിയത്. അങ്ങനെ കലാ- കായിക- സാംസ്‌ക്കാരി പരിപാടികളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അഭിപ്രായപ്പെടും ചെയ്തു.
സൗദി സമ്പദ് വ്യവസ്ഥയെ എണ്ണയിതര മേഖലകളിലൂടെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഇത് ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha


























