ഒക്ടോബര്‍ ഒന്നു മുതല്‍ അത് ഉണ്ടാകില്ല; വാക്സിനെടുത്ത എല്ലാവര്‍ക്കും ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നേരിട്ട് പ്രവേശിക്കാമെന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള സർവീസുകൾക്ക് സൗദി അറേബ്യ വിലക്ക് കല്പിച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്. സൗദിയിലേക്ക് എത്താൻ മറ്റുരാഷ്ട്രങ്ങളെ ആശ്രയിക്കുന്നതിന് മുടക്കേണ്ടിവരുന്നത് ലക്ഷങ്ങളോളമാണ്. ആയതിനാൽ തന്നെ നേരിട്ടെത്താൻ കണ്ണുംനട്ട് കാത്തിരിക്കുകയാണ് സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള സർവീസുകളുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്....
വാക്സിനെടുത്ത എല്ലാവര്‍ക്കും ഇന്ത്യയില്‍നിന്ന് സൗദി അറേബ്യയിലേക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നേരിട്ട് പ്രവേശിക്കാമെന്ന നിലയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് അറിയിച്ചിരിക്കുകയാണ് അധികൃതർ. നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കുമെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകൾ പ്രചരിക്കുന്നത്. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, പാക്കിസ്താന് എന്നിവിടങ്ങളില്‍നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് വരാമെന്നാണ് പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ ലോഗോയും പേരും ഉപയോഗിച്ചുള്ള വ്യാജ ട്വീറ്റില്‍ വ്യക്തമാക്കുന്നത്. വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം അരങ്ങേറുന്നത്.
എന്നാൽ നിലവില്‍ സൗദി അധികൃതര്‍ ഇത്തരത്തില്‍ ഒരു അറിയിപ്പ് പുറത്തുവിട്ടിട്ടില്ല. നിലവിൽ സൗദിയില്‍നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് നിലവില്‍ നേരിട്ട് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. അല്ലാത്തവര്‍ക്ക് ഇന്ത്യക്ക് പുറത്ത് 14 ദിവസം താമസിച്ചശേഷമേ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിക്കുന്നതിന് വിദേശ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ല. വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ ഏവരും.
അതേസമയം കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് പുതിയ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചു. ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് ആരംഭിക്കാൻ പോകുന്നത്. നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ബഹ്‌റൈനിലേക്ക് ആഴ്ചയില്‍ രണ്ട് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിക്കുകയുണ്ടായിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കാൻ പോകുന്നത്. രണ്ട് സര്‍വീസും കൊച്ചി വഴിയാകുമ്പോള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴി സര്‍വീസ് തുടങ്ങാനുള്ള കാരണമായി പറയുന്നത്.
കൂടാതെ 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നവംബറില്‍ തുടങ്ങുന്ന വിന്റര്‍ ഷെഡ്യൂള്‍ മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കുന്നതാണ്. നിലവില്‍ ഒന്നിടവിട്ട തിങ്കളാഴ്ചകളിലാണ് കണ്ണൂരില്‍നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉള്ളത്. ഇത് ഒട്ടനവധി പ്രവാസികൾക്ക് ആശ്വാസമായി തീരുകയാണ്.
https://www.facebook.com/Malayalivartha


























