ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി; എല്ലാ നികുതികളുമടക്കം ടിക്കറ്റ് നിരക്ക് 28,950 രൂപ

സെപ്തംബർ ഒന്ന് മുതൽ ഒമാൻ ഇന്ത്യക്കാർക്കുൾപ്പടെയുള്ളവർക്ക് പ്രവേശനാനുമതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യമുണ്ടായി. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് ആശ്വാസകരമായ ഒരു തീരുമാനം പുറത്ത് വന്നിരിക്കുന്നു.
ഒക്ടോബർ രണ്ടിന് കൊച്ചിയിൽ നിന്ന് മസ്‍കത്തിലേക്ക് കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് വിമാന സർവീസുമായി സ്വകാര്യ ട്രാവൽ ഏജൻസി. ഒക്ടോബർ രണ്ട് ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം ഏഴ് മണിക്ക് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.00 മണിയോടെ മസ്‍കത്തിലെത്തും. മസ്‌കറ്റിലെ റോയൽ കിങ് ട്രാവൽസാണ് വിമാനം ചാര്‍ട്ട് ചെയ്യുക.
എല്ലാ നികുതികളുമടക്കം 28,950 രൂപയാണ് നിരക്ക് . നിരക്ക് അടക്കമുള്ള വിവരങ്ങൾ റോയൽ കിങ് ട്രാവൽസ് മാനേജർ അനിൽ നായരാണ് അറിയിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള നിബന്ധനകൾ പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട് .
ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍, ഈ നമ്ബറുകളിൽ ബന്ധപ്പെടുക.ഒമാൻ: 00968 - 99775540/ അല്ലെങ്കിൽ മറ്റൊരു നമ്പറായ 91719189 ബന്ധപ്പെടുക. കേരളം 0091 - 7561832071/ അല്ലെങ്കിൽ മറ്റൊരു നമ്പറായ 8086358819 ബന്ധപ്പെടുക. ഇ-മെയിൽ : booking@rktmc.com
അതേ സമയം ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിരുന്നു. കേരള സെക്ടറുകളിൽ നിന്ന് മസ്‌കത്തിലേക്ക് അഞ്ചിരട്ടിയോളം നിരക്ക് വർധിക്കുകയുണ്ടായി . ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടായി .
എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ മാത്രമാണ് നിലവിലുള്ളത് എന്നതും പ്രതിസന്ധി സൃഷ്ടിച്ചു . ഒമാനിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിലും നേരിയ വർധനവാണ് സംഭവിച്ചത്. സെപ്തംബർ ആദ്യ വാരങ്ങളിൽ കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് 235 ഒമാൻ റിയാലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നിരക്ക്.
സെപ്തംബർ 15ന് ശേഷം മാത്രമാണ് ടിക്കറ്റ് നിരക്ക് കുറഞ്ഞു . അപ്പോഴും 150 റിയാലിന് മുകളിൽ നൽകണമെന്ന സ്ഥിതിയായിരുന്നു . തുടർന്നുള്ള ദിവസങ്ങളിൽ നേരിയ തോതിൽ നിരക്ക് കുറയുന്നുണ്ടെങ്കിലും 100 റിയാലിന് മുകളിലാണ് നിരക്ക്.
കോഴിക്കോട് – മസ്‌കത്ത് റൂട്ടിൽ സലാം എയറിന് സെപ്തംബർ 10 വരെയുള്ള സർവീസുകളിൽ ടിക്കറ്റ് ലഭ്യമല്ല. തുടർന്നുള്ള ദിവസങ്ങളിൽ 264 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. അടുത്ത മാസം അവസാനം ഇതേ നിരക്ക് തുടരും. തിരുവനന്തപുരം – മസ്‌കത്ത് റൂട്ടിൽ സെപ്തംബർ 10ന് ശേഷമാണ് ടിക്കറ്റ് ലഭ്യമായിട്ടുള്ളത്. 199 റിയാലാണ് ഉയർന്ന ടിക്കറ്റ് നിരക്ക്.
https://www.facebook.com/Malayalivartha


























