പ്രവാസികൾക്ക് ഇതെന്ത് സംഭവിച്ചു? ഒരു വര്‍ഷത്തിനിടയില്‍ മാത്രം കുവൈറ്റ് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവ് രേഖപ്പെടുത്തി, 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടതെന്ന് റിപ്പോർട്ട്

കഴിഞ്ഞ കുറച്ച്‌സി ദിവസങ്ങളായി കുവൈറ്റിൽ നിന്നും അത്ര ശുഭകരമായ വാർത്തകൾ ഒന്നുമല്ല പുറത്ത് വരുന്നത്. കൊറോണ വ്യാപനം മൂലം പ്രതിസന്ധി നേരിട്ട പ്രവാസികൾ നാടുകളിലേക്ക് മടങ്ങുമ്പോൾ ഏറെ ആശങ്കയിലാണ്. സ്വദേശിവത്കരണം ശക്തമാകുമ്പോഴും പല തൊഴിൽ മേഖലകളും പ്രവാസികൾക്ക് മാത്രം വിധിക്കപ്പെട്ടതായിരുന്നു. എന്നാൽ ആ മേഖലകളിൽ പോലും പ്രവാസികളുടെ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയ മേഖലകളാണ് എന്ന് വ്യക്തമാക്കുകയാണ് കുവൈറ്റ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു വര്‍ഷത്തിനിടയില്‍ മാത്രം കുവൈറ്റ് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവ് രേഖപ്പെടുത്തുകയുണ്ടായി. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ രാജ്യം വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ ഒരു വര്‍ഷത്തിനിടെ 1.99 ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് കുവൈറ്റിൽ രേഖപ്പെടുത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ നഷ്ടമായത് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ്. 53,000 പേര്‍ക്കാണ് ഈ മേഖയില്‍ നിന്ന് മാത്രം തൊഴില്‍ നഷ്ടമായത്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിയും എണ്ണ വില കുത്തനെ കുറഞ്ഞതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ വലിയ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞാല്‍ പിന്നെ മൊത്ത, ചില്ലറ വ്യാപാര രംഗം, കാര്‍ റിപ്പയറിംഗ് തുടങ്ങിയ മേഖലയില്‍ നിന്നാണ് കൂടുതല്‍ പ്രവാസികള്‍ തൊഴിൽ ഉപേക്ഷിച്ച് നാടുവിട്ടത്. 37,000 ജീവനക്കാരാണ് ഈ മേഖലയില്‍ നിന്ന് മാത്രം പുറത്തുപോയതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനു പുറമെ, നിര്‍മാണ മേഖലയിലും തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 30,000ത്തിലേറെ പേരാണ് ഈ മേഖല ഉപേക്ഷിച്ചത്. വ്യാവസായ രംഗത്ത് 32,000ത്തിലേറെ പേരുടെ കുറവും രേഖപ്പെടുത്തി. കൂടാതെ ഇലക്ട്രിസിറ്റി, ഗ്യാസ്, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ഈ കാലയളവില്‍ ചെറിയ വര്‍ധനവുണ്ടായി. കണക്ക് പ്രകാരം 369 പേരാണ് ഈ മേഖലകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത്. വിവര സാങ്കേതിക വിദ്യ, കമ്മ്യൂണിക്കേഷന്‍, ധനകാര്യം, ഇന്‍ഷൂറന്‍സ്, വിദ്യാഭ്യാസം, കല, വിനോദം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജീവനക്കാരുടെ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല.
അതോടൊപ്പം തന്നെ ഈ കാലയളവില്‍ സ്വകാര്യ മേഖലയില്‍ ഒരു തൊഴിലില്‍ നിന്ന് മറ്റൊരു തൊഴിലിലേക്ക് മാറിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 107,000 പേരാണ് പുതിയ ജോലിയിലേക്ക് മാറിയത്. തൊഴില്‍ കമ്പോളത്തിലുണ്ടായ ക്ഷാമം മൂലം പലരും മെച്ചപ്പെട്ട തൊഴിലിലേക്ക് മാറുകയായിരുന്നു. തൊഴില്‍ ക്ഷാമം മൂലമുണ്ടായ ശമ്പള വര്‍ധനവും തൊഴില്‍ മാറ്റത്തെ ത്വരിതപ്പെടുത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ നാലു ലക്ഷത്തിലേറെ പേരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 15 ലക്ഷത്തോളം തൊഴിലാളികളാണ് സ്വകാര്യ മേഖലയില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
എന്നാൽ പലരും കുവൈറ്റ് വിടാൻ കാരണമായത് തൊഴില്‍ മേഖലയിലുണ്ടായ കുറവിന് അനുസൃതമായി പുതിയ തൊഴിലാളികള്‍ എത്താത്തതാണ് എന്നതാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് പ്രവാസികള്‍ രാജ്യം വിട്ടതും വലിയ പ്രശ്‌നമായി മാറിയിരുന്നു. അതേസമയം, വിദേശത്ത് നിന്ന് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും ഇതിനെ സാരമായി ബാധിച്ചു. വിദേശ രാജ്യങ്ങളിലുള്ള തൊഴിലാളികള്‍ക്കാവട്ടെ, യാത്രാ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തേക്ക് തിരികെ വരാനാവാത്ത സ്ഥിതിയുമാണ്. പലരുടെയും വിസ വിദേശ രാജ്യങ്ങളിലായിരിക്കെ കാന്‍സലാവുകയും ചെയ്തു. ഇതുമൂലം നിരവധിപേർ മറ്റു ഗൾഫ് രാഷ്ട്രങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
ഈ വര്‍ഷം കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളാണെന്ന് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ട് വ്യക്തമാക്കി. 67,000ത്തില്‍ കൂടുതല്‍ പേരാണ് വിവിധ കാരണങ്ങളാല്‍ 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. സ്വകാര്യ മേഖലയില്‍ നിന്ന് തൊഴില്‍ നഷ്ടമായി തിരികെ പോയവരില്‍ 21,431 പേര്‍ ഇന്ത്യക്കാരും 11,135 പേര്‍ ഈജിപ്തുകാരും 6,136 പേര്‍ ബംഗ്ലാദേശ്കാരുമാണ്. ഈ കാലയളവില്‍ ഗാര്‍ഹികത്തൊഴിലാളികളായ 17,000ത്തിലേറെ പേര്‍ കുവൈറ്റ് വിട്ടപ്പോള്‍ അതില്‍ 10,000ത്തിലേറെ പേരും ഇന്ത്യക്കാരാണ്.
https://www.facebook.com/Malayalivartha


























