'ദുബൈ എക്സ്‌പോ, ഈ മാജികിന്റെ ഭാഗമാകൂ....' എക്സ്‌പോ 2020-യുടെ നിറം ചാര്‍ത്തി എമിറേറ്റ്‌സ് വിമാനം; 11 നിറങ്ങള്‍ ഉൾപ്പെടുത്തി 16 ദിവസം കൊണ്ട് പൂർത്തിയാക്കിയ അത്ഭുതം, കയ്യടിച്ച് യാത്രക്കാർ
ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷങ്ങളിലേക്കാണ് യുഎഇ കടക്കുന്നത്. അങ്ങനെ കൊറോണയെ പ്രതിരോധിച്ച് ഒരു കുടക്കീഴിൽ ഏകദേശം 200ൽ അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പാവലിയനുകൾ കാണാൻ യാത്രക്കാരുടെ ഒഴുക്കൻ അനുഭവപ്പെടുന്നത്. വര്ണവിസ്മയങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന ദുബായ് എക്സ്പോ ഈ ലോകത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ പാടെ മാറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. ആയതിനാൽ തന്നെ സന്ദർശകരുടെ ഒഴുക്ക് ഇവിടെ അനുഭവപ്പെടുന്നുണ്ട്.
കണ്ടുനിന്നവരുടെ കണ്ണുകൾക്ക് അഴകായ് ആഗോള പ്രദര്‍ശനമായ എക്സ്‌പോ 2020-യുടെ നിറം ചാര്‍ത്തി എമിറേറ്റ്‌സ് വിമാനം. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കും വിധത്തില്‍ വര്‍ണാഭമായ പശ്ചാത്തലത്തില്‍ 'ദുബൈ എക്സ്‌പോ, ഈ മാജികിന്റെ ഭാഗമാകൂ' എന്ന എഴുത്തും ചുവപ്പും പച്ചയും മഞ്ഞയും നീലയും നിറത്തില്‍ ആകര്‍ഷകമായ ഗ്രാഫിക്സുകളുമാണ് വിമാനത്തിനായി നൽകിയിരിക്കുന്നത്.
അതോടൊപ്പം തന്നെ 29-ന് ലോസ് ആഞ്ചല്‍സിലേക്ക് പറക്കാനെത്തിയ യാത്രികര്‍ വിമാനത്തിന്റെ കാഴ്ചകള്‍ കണ്ട് ആശ്ചര്യപ്പെട്ടു. എമിറേറ്റ്‌സിന്റെ മൂന്ന് എ-380 വിമാനങ്ങളില്‍ ഈ കാഴ്ചകള്‍ കാണാവുന്നതാണ്. എമിറേറ്റ്‌സിന്റെ ടീം തന്നെയാണ് ഇതിന്റെ ആശയവും ഡിസൈനിങ്ങും മറ്റുജോലികളും ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ അവതരണം നടത്തിയ ഏറ്റവും വലിയ വിമാനങ്ങളില്‍ ഒന്നാണിത്. 11 നിറങ്ങള്‍ പെയിന്റ് ചെയ്തതാണിത്. 16 ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























