ഇനി മണിക്കൂറുകൾ മാത്രം; കൊറോണയെ പ്രതിരോധിച്ച് ഒരു കുടക്കീഴിൽ ഏകദേശം 200ൽ അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പാവലിയനുകൾ കാണാൻ യാത്രക്കാരുടെ ഒഴുക്ക്, ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയാണ്!

ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷങ്ങളിലേക്കാണ് യുഎഇ കടക്കുന്നത്. അങ്ങനെ കൊറോണയെ പ്രതിരോധിച്ച് ഒരു കുടക്കീഴിൽ ഏകദേശം 200ൽ അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന പാവലിയനുകൾ കാണാൻ യാത്രക്കാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. വര്ണവിസ്മയങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്ന ദുബായ് എക്സ്പോ ഈ ലോകത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ പാടെ മാറ്റുമെന്നാണ് വിദഗ്ധർ പറയുന്നത്. ആയതിനാൽ തന്നെ സന്ദർശകരുടെ ഒഴുക്ക് ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം വിമാനടിക്കറ്റ് നിരക്ക് പോലും ദിനംപ്രതി കുതിച്ചുയരുകയാണ്. വരും ആഴ്ചകളിൽ ഇത് തന്നെയാകും അവസ്ഥ.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയാണ്. യാത്രാ വിലക്കുകൾ പിൻവലിച്ചതിനെ പിന്നാലെ ശേഷം നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലായിരുന്നു നിരക്കെങ്കിലും ഏതാനും ആഴ്ചകളായി ഇത് വീണ്ടും ഉയർന്നിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ ആരംഭിക്കുന്നതും ഒക്ടോബര്‍ മൂന്ന് മുതല്‍ സ്‌കൂളിലെ നേരിട്ടുള്ള ഹാജര്‍ 100 ശതമാനമാക്കുന്നതുമാണ് ഇതിന് പെട്ടെന്നുണ്ടായ കാരണങ്ങളെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നീണ്ട അഞ്ചു മാസത്തെ യാത്രാ നിരോധനം അവസാനിച്ചതോടെ യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കാരണം ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അത് വീണ്ടും വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്ന് അല്‍ ബാദി ട്രാവല്‍ ഏജന്‍സി വക്താവ് വ്യക്തമാക്കി. എക്‌സ്‌പോ തുടങ്ങി ഏതാനും ആഴ്ചകള്‍ വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നു നില്‍ക്കാന്‍ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അതായത് ന്യൂഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് 2000 മുതല്‍ 3000 വരെ ദിര്‍ഹമാണ് ഇപ്പോള്‍ ടിക്കറ്റ് നിരക്ക് ഈടാക്കിവരുന്നത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇത് 1500ല്‍ താഴെയായിരുന്നു.
മുംബൈയില്‍ നിന്നാണ് താരതമ്യേന നിരക്ക് കുറവെന്നും ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. നിലവില്‍ 1700 ദിര്‍ഹമാണ് മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്നത്. ജൂലൈയില്‍ 1000 ദിര്‍ഹമിന് താഴെ മാത്രമായിരുന്നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരക്ക്. എന്നാല്‍ ഇന്നത് 1500ന് മുകളിലെത്തിയിരിക്കുകയാണ്. ഏകദേഹാശം 30,000ത്തോളം രൂപയാണ് നിലവിൽ ഈടാക്കുന്നത്.
സാഹചര്യം കണക്കിലെടുത്ത് ഈ റൂട്ടില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചാല്‍ മാത്രമേ നിരക്ക് നിയന്ത്രണ വിധേയമാകുകയുള്ളു. എന്നാലും ഇത് താല്‍ക്കാലികമായി വില പിടിച്ചുനിര്‍ത്താനേ ഉപകരിക്കുകയുള്ളു. കാരണം ഡിസംബര്‍ വരുന്നതോടെ അവധിക്കാല യാത്രകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതോടെ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എക്‌സ്‌പോ അവസാനിക്കുന്ന മാര്‍ച്ച് അവസാനം വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രയ്ക്ക് ചെലവേറുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.
അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി ഒക്ടോബര്‍ നാലിന് ബ്രിട്ടീഷ് അധികൃതര്‍ പിന്‍വലിക്കുകയാണെങ്കിലും ടിക്കറ്റ് നിരക്ക് താല്‍ക്കാലികമായി കുറയുവാൻ സാധ്യതയുണ്ട്. കാരണം നിലവില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നവര്‍ ദുബായില്‍ ചെന്ന ശേഷമാണ് അവിടേക്ക് യാത്ര തിരിക്കുന്നത്. ഈ തിരക്ക് ഒഴിവായാല്‍ ചെറിയ തോതില്‍ ഇന്ത്യ- യുഎഇ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്തായാലും ഇളവുകൾ നൽകി യുഎഇ സജീവമാകുമ്പോഴും പ്രവാസികൾക്ക് എത്തിച്ചേരാൻ കഴിയാത്തത് സാഹചര്യമാണ് ഉള്ളത്.
https://www.facebook.com/Malayalivartha


























