നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം;കണ്ണൂരിൽ നിന്നും ബഹറിനിലേക്ക് പറക്കാൻ ഒരുങ്ങി എയർഇന്ത്യ ഡ്രീംലൈനർ വിമാനം;വിൻറർ ഷെഡ്യൂളിലാണ് സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്

നാളെയാണ് പ്രവാസികൾ കാത്തിരുന്ന ആ സുദിനം.... കണ്ണൂരിൽ നിന്നും ബഹറിനിലേക്ക് പറക്കാൻ ഒരുങ്ങി എയർഇന്ത്യ ഡ്രീംലൈനർ വിമാനം.... കണ്ണൂരില്‍ നിന്നും ബഹ്റൈനിലേക്ക് എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം സർവിസ് ആരംഭിക്കുന്നു എന്ന വിവരം തന്നെ പ്രവാസികളെ സംബന്ധിച്ച് വളരെയധികം ആശ്വാസകരമായ ഒന്നായിരുന്നു.
വിൻറർ ഷെഡ്യൂളിലാണ് സർവിസ് ഉൾപ്പെടുത്തിയിരിക്കുന്നത്.കൊച്ചിയില്‍ നിന്നും രണ്ട് സര്‍വീസ് ഒഴിവാക്കി ഒരെണ്ണം കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. 254 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് കണ്ണൂരില്‍ നിന്നും ബഹ്റൈനിലേക്ക് പോകുന്നത്.
എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന രീതിയില്‍ ആണ് വിമാന സര്‍വീസ് സജ്ജമാക്കിയിരിക്കുന്നത്. ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരില്‍ നിന്നും ബഹ്റൈനിലേക്ക് സര്‍വീസ് നടത്തുന്നത് ഒന്നിടവിട്ട തിങ്കളാഴ്ചകളിലാണ്. അങ്ങനെയൊരു സാഹചര്യത്തിൽ പുതിയ തീരുമാനം വളരെയധികം ആശ്വാസകരവും ഒപ്പം സൗകര്യപ്രദവും തന്നെയാണ്.
എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈനിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
കണ്ണൂരിൽ നിന്ന് ആദ്യമായാണ് വലിയ വിമാനം ഷെഡ്യൂൾ ചെയ്ത സ്ഥിരം സർവിസ് ആരംഭിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. കൊവിഡ് കാലത്ത് ആണ് ചാര്‍ട്ടേഡായി വലിയ വിമാനങ്ങൾ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നത് . കഴിഞ്ഞ മാസം കണ്ണൂരിലേക്ക് കൂടാതെ ബംഗളൂരുവിൽ നിന്ന് കൊച്ചി വഴി ബഹ്റൈനിലേക്ക് പുതിയ സർവിസ് തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha


























