Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഷഹീൻ ചുഴലിക്കാറ്റ് ഒമാനിലേക്ക്.... ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു; നാളെ രാവിലെ മുതല്‍ ശക്തമായ കാറ്റ് ഉള്‍പ്പെടെ മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന വരെയുള്ള തീരപ്രദേശങ്ങളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്ന് അധികൃതർ, കടുത്ത ജാഗ്രതാ നിർദ്ദേശം

02 OCTOBER 2021 02:17 PM IST
മലയാളി വാര്‍ത്ത

ഷഹീൻ കൊടുങ്കാറ്റ്​ ഒമാൻ തീരത്തോടടുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഈ അടുത്ത നിമിഷങ്ങളിൽ പുറത്ത് വരുന്നത്. മസ്​കത്തിൽനിന്ന്​ 650 കിലോമീറ്റർ അകലെയാണ്​ കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രം എന്നത്​. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. ഞായറാഴ്​ച മുതൽ ശക്​തമായ മഴക്ക്​ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.

മസ്‌കത്ത് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകള്‍ വരെയുള്ള തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിതാമസിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിർദേശിക്കുകയുണ്ടായി.

നാളെ ഞായറാഴ്ച രാവിലെ മുതല്‍ ശക്തമായ കാറ്റ് ഉള്‍പ്പെടെ മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന വരെയുള്ള തീരപ്രദേശങ്ങളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ സമിതിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. വടക്കന്‍ ബാത്തിന , തെക്കന്‍ ബാത്തിന, മസ്‌കറ്റ്, അല്‍ ദാഹിറ, അല്‍ ബുറൈമി, അല്‍ ദാഖിലിയ എന്നീ ഗവര്‍ണറേറ്റുകളില്‍ 200 മുതല്‍ 600 മില്ലിമീറ്റര്‍ വരെയുള്ള കനത്ത മഴ പെയ്യുവാന്‍ സാധ്യതയുണ്ട് . ഇത് കനത്ത വെള്ളപാച്ചിലിനു കാരണമാകുമെന്നും സിവില്‍ സമിതിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. തെക്കന്‍ അല്‍-ശര്‍ഖിയ മുതല്‍ മുസന്ദം ഗവര്‍ണറേറ്റ് വരെയുള്ള തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും . തിരമാലകള്‍ പരമാവധി 8 മുതല്‍ 12 മീറ്റര്‍ ഉയരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതോടൊപ്പം തന്നെ കടല്‍ക്ഷോഭം മൂലം താഴ്ന്ന തീരപ്രദേശങ്ങളില്‍ കടല്‍ വെള്ളം കയറാന്‍ ഇടയാക്കും. പരമാവധി ജാഗ്രത പാലിക്കാനും വാദികള്‍ കടന്നുള്ള അപകടസാധ്യത ഒഴിവാക്കാനും കടലില്‍ പോകരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. മത്സ്യ ബന്ധന തൊഴിലാളികളോടും , കന്നുകാലി , തേനീച്ച വളര്‍ത്തല്‍ എന്ന കൃഷിയില്‍ ഏര്‍പെട്ടവരോടും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാന്‍ ഒമാന്‍ കൃഷി മല്‍സ്യ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.

 

കൂടാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‌ദേശം അനുസരിച്ചു ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതിയുടെ കേന്ദ്രത്തില്‍ നിന്നുള്ള ഏറ്റവും പുതിയതും പുതുക്കിയതുമായ അറിയിപ്പുകള്‍ പൊതുജനങ്ങള്‍ പിന്തുടരണമെന്നും സമതി ആവശ്യപ്പെടുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (3 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (5 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (12 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (22 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (27 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (32 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (39 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (41 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (56 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

Malayali Vartha Recommends