യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും;മഴ പെയ്യും; ബീച്ച്, കിഴക്കൻ ഭാഗങ്ങളിലെ പർവതപ്രദേശങ്ങൾ, താഴ്വരകൾ എന്നിവിടങ്ങൾ സന്ദർശിക്കുവാൻ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഈ അപായസൂചന അവഗണിക്കരുത്! പ്രവാസ ലോകത്തിന് വമ്പൻ മുന്നറിയിപ്പ്! യുഎഇയിൽ മഴയ്ക്ക് സാധ്യത! അഭ്യൂഹങ്ങൾ വിശ്വസിച്ച് വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് ...യുഎഇയിലുള്ളവർക്ക് വമ്പൻ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .
യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യുമെന്നും അറിയിച്ചിരിക്കുകയാണ് അവർ. ഫുജൈറയ്ക്കും അൽ ഐനിനും ചുറ്റുമുള്ള പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട് . നാളെ രാത്രി 11 വരെ മഴമേഘങ്ങൾ രൂപപ്പെടുകയും ചില നേരത്ത് 45 കി.മീ വേഗത്തിൽ മണൽക്കാറ്റ് വീശുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഒമാനിൽ വീശുന്ന ഷഹീൻ ചുഴലിക്കാറ്റ് യുഎഇയിലുമെത്താൻ സാധ്യതയുണ്ട് .അതുകൊണ്ട് ബീച്ച്, കിഴക്കൻ ഭാഗങ്ങളിലെ പർവതപ്രദേശങ്ങൾ, താഴ്വരകൾ എന്നിവിടങ്ങൾ സന്ദർശിക്കുവാൻ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .
ദേശീയ ദുരന്ത നിവാരണ സമിതി യുഎഇയിലുടനീളമുള്ള ദ്രുതകർമ സേനയും തീരത്തെ ഏത് കാലാവസ്ഥാ സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജമായി തന്നെ ഇരിക്കുകയാണ് . ദുബായ്, ഷാർജ എന്നിവയുൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ താപനില 34-38 ഡിഗ്രി സെൽഷ്യസായി മാറും .
രാജ്യത്തിന്റെ ആന്തരിക ഭാഗങ്ങളിലെ പരമാവധി താപനില 38-42 ഡിഗ്രി സെൽഷ്യസിനും പർവതപ്രദേശങ്ങളിൽ 32-36 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഇന്നത്തെ ഏറ്റവും കൂടിയ താപനില അൽ ദാഫ്റ ഏരിയയിൽ വൈകിട്ട് 3.5ന് 43.8° സെൽഷ്യസുമായിരിക്കുമെന്നാണ് അവർ അറിയിച്ചത് .
നാഷനൽ സെന്റർ ഓഫ് മെട്രോളജി അതിന്റെ വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇതേ സംബന്ധിച്ച് വാർത്തകളും വിവരങ്ങളും പുറത്തുവിടുന്നുണ്ട്. അവരുടെവെബ്‌സൈറ്റ് സന്ദർശിക്കുക. കാലാവസ്ഥയെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും ഒഴിവാക്കുക.
ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയായിരുന്നു . ഒമാനും യുഎഇയും കടുത്ത ജാഗ്രതയിലായിരുന്നു . ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























