Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

അഞ്ചംഗ സംഘം വീട് വാടകയ്‌ക്കെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തു: വീട്ടിലേക്ക് വരികയായിരുന്ന വ്യാപാരിയെ രണ്ടുപേർ ചേർന്ന് പിന്തുടർന്ന്, ഒരു മണിക്കൂര്‍ മൂമ്പ് മൂന്ന് പ്രതികള്‍ എ സി വെന്റിലേറ്ററിലൂടെ അകത്ത് പ്രവേശിച്ച്‌ വീട്ടിനുള്ളില്‍ കാത്തിരുന്നു: വീട്ടിലെത്തിയെ വ്യവസായിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചു'; യുഎഇയില്‍ ഏഷ്യക്കാരായ 5 പ്രവാസികള്‍ക്ക് വധശിക്ഷ

05 OCTOBER 2021 10:31 PM IST
മലയാളി വാര്‍ത്ത

വ്യവസായിയെ കൊലപ്പെടുത്തിയെന്ന കേസില്‍ യു എ ഇയില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. 21 നും 39 നും ഇടയിലുള്ള അഞ്ചു പേരാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ ഒരാളെ ഇതുവരെയും പിടികൂടിയില്ല. അജ്മാനിലെ വീട്ടില്‍ അതിക്രമിച്ച്‌ കയറി 1,09,000 ദിര്‍ഹം മോഷ്ടിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച്‌ കൊലപാതകം നടത്തുകയും ചെയ്‌തെന്ന കേസിലാണ് അജ്മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

ഇവർ കൊന്ന വ്യവസായിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഒരു സുഹൃത്ത് അന്വേഷിച്ച്‌ വീട്ടിലെത്തുകയായിരുന്നു. അവിടെയും കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതക വിവരം അറിയുന്നത്. വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്നാണ് മൃതദേഹം പൊലീസ് സംഘം കണ്ടെടുത്തത്.

സംഭവത്തെ കുറിച്ച്‌ പൊലിസിന്റെ വാക്കുകൾ ഇങ്ങനെ: കെട്ടിടത്തിലെ സി സി ടി വി ക്യാമറകള്‍ ഉള്‍പെടെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലയാളികളെ സംബന്ധിച്ച്‌ വിവരം ലഭിച്ചത്. വ്യവസായി താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ തന്നെ അഞ്ചംഗ സംഘം വീട് വാടകയ്‌ക്കെടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിലേക്ക് വരികയായിരുന്ന വ്യവസായിയെ രണ്ട് പേരാണ് പിന്തുടര്‍ന്നത്.

കൃത്യം നടത്തുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പാണ് പ്രതികളെല്ലാം അപാര്‍ട്‌മെന്റില്‍ നിന്ന് ഇറങ്ങിയത്. കൊലപാതകത്തിന് ശേഷം മൂന്ന് പേര്‍ തിരിച്ച്‌ അപാര്‍ട്‌മെന്റില്‍ തന്നെയെത്തി. രണ്ട് പേര്‍ രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ വിമാനത്തില്‍ കയറുന്നതിന് മുന്നെ ഇവരെ അറസ്റ്റ് ചെയ്തു. അപാര്‍ട്‌മെന്റിലെത്തി മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു.

വ്യാപാരിയുടെ പണം കൊള്ളയടിക്കാനായി മറ്റ് നാല് പേര്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്തതായി കേസിലെ മൂന്നാം പ്രതി സമ്മതിച്ചു. വ്യവസായി എത്തുന്നതിന് ഒരു മണിക്കൂര്‍ മൂമ്പ് മൂന്ന് പ്രതികള്‍ എ സി വെന്റിലേറ്ററിലൂടെ അകത്ത് പ്രവേശിച്ച്‌ വീട്ടിനുള്ളില്‍ കാത്തിരുന്നു. പല തവണ കുത്തിയാണ് സംഘം വ്യവസായിയെ കൊലപ്പെടുത്തിയത്. ശേഷം പണവുമായി ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (8 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (13 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (18 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (25 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (27 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (42 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

Malayali Vartha Recommends