Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ഒരു മുന്നറിയിപ്പ്; ഇനിമുതൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുത്, അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതുക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം

09 OCTOBER 2021 01:28 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ഒരു മുന്നറിയിപ്പ്. ഇനിമുതൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം അറിയിക്കുകയുണ്ടായി. കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് വരെ പാസ്പോർട്ട് പുതുക്കാൻ അവസരം നൽകുന്നതാണ്.

പലരും കാലഹരണപ്പെടുന്നതുവരെ കാത്തിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതുക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് പാസ്പോർട്ട്, വിദ്യാഭ്യാസം, സാക്ഷ്യപ്പെടുത്തൽ കോൺസൽ രാംകുമാർ തങ്കരാജ് അഭിപ്രായപ്പെടുകയുണ്ടായി.

കൂടാതെ പ്രി-പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത അപേക്ഷകർക്ക് പരമാവധി രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ യാത്രാ രേഖല തിരികെ നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നു. യുഎഇയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ പ്രോട്ടോക്കോൾ 2020 സെപ്റ്റംബറിൽ പുനഃസ്ഥാപിച്ചിരുന്നു. വിലാസം, പേര്, അല്ലെങ്കിൽ വിശദാംശങ്ങളിൽ മറ്റെന്തെങ്കിലും മാറ്റം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കിൽ അപേക്ഷകർ പൊലീസ് പരിശോധനയ്ക്ക് വിധേയരാകണം എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വിശദാംശങ്ങളിൽ മാറ്റമില്ലാത്ത പുതുക്കലുകൾ പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെടുന്നു.

അതോടൊപ്പം തന്നെ സേവന ഏജൻസിയായ ബി‌എൽ‌എസിന് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ പാസ്‌പോർട്ട് നടപടി പൂർത്തിയാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതാണ്. ഫുജൈറ, ആർ‌കെ‌എ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്ന പാസ്‌പോർട്ടുകൾക്ക് മാത്രം രണ്ട് ദിവസത്തിൽക്കൂടുതൽ എടുത്തേക്കാവുന്നതാണ്. പൊലീസ് വെരിഫിക്കേഷൻ ആവശ്യമുള്ള പാസ്‌പോർട്ടുകൾക്ക് അറ്റസ്റ്റേഷന് പരമാവധി 30 പ്രവൃത്തി ദിവസം ആവശ്യമായി വരുന്നുണ്ട്. വളരെ ചെറിയ വിഭാഗത്തിന് മാത്രമേ ഇതാവശ്യമുണ്ടാകുകയുള്ളു. ആളുകൾക്ക് അടിയന്തരമായി യാത്ര ചെയ്യാനുണ്ടെങ്കിൽ ഇന്ത്യയിലെ ബന്ധപ്പെട്ട പ്രാദേശിക പാസ്‌പോർട്ട് ഓഫീസുമായി (ആർ‌പി‌ഒ) ബന്ധപ്പെട്ട് യാത്രാ രേഖ ശരിയാക്കി നൽകുകയും ചെയ്യുന്നതായും തങ്കരാജ് പറയുകയുണ്ടായി.

അതേസമയം അപേക്ഷകൻ ഇളവ് അർഹിക്കുന്ന ചില അടിയന്തര കേസുകളിൽ പൊലീസിന്റെ മുൻ സ്ഥിരീകരണത്തെ പോസ്റ്റ്-പൊലീസ് സ്ഥിരീകരണമാക്കി മാറ്റാൻ കഴിയുന്നതാണ്. അപേക്ഷകർക്ക് അധിക ഫീസ് അടച്ച് തത്കാൽ വഴി പുതുക്കുന്നതിന് അപേക്ഷിക്കാനും സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ പാസ്പോർട്ട് നൽകിയാൽ പൊലീസ് വെരിഫിക്കേഷൻ നടത്തും.

 

അപേക്ഷകനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെങ്കിൽ 'ഷോ-കോസ്' നോട്ടീസ് നൽകുകയും ചെയ്യും. അപേക്ഷകന് സാധുവായ വിശദീകരണം നൽകാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമേ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടപടി സ്വീകരിക്കാറുള്ളൂ. ആയതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ മനസിലാക്കി വേഗം പാസ്സ്‌പോർട്ട് പുതുക്കാനുള്ള മുന്നറിയിപ്പാണ് നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (15 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (19 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (21 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (22 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (25 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (28 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (36 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (39 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (44 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (46 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (53 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends