Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഇനിമുതൽ വിസ പുതുക്കാൻ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണം; കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നൽകില്ലെന്ന തീരുമാനം മാറ്റിയതിനുപിന്നാലെ പുതിയ നിബന്ധനകൾ പുറത്ത്, പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്

04 NOVEMBER 2021 04:14 PM IST
മലയാളി വാര്‍ത്ത

കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നൽകില്ലെന്ന തീരുമാനം മാറ്റിയതിനുപിന്നാലെ നിബന്ധനകളാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. ഇനിമുതൽ വിസ പുതുക്കാൻ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധന മുന്നോട്ടുവയ്ക്കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുകൂടാതെ സാധാരണ വിസ പുതുക്കുന്നതിനുള്ള ഫീസ് നല്‍കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

അതോടൊപ്പം തന്നെ ബിരുദമുള്ളവരും ഇല്ലാത്തവർ എന്ന വ്യത്യാസമില്ലാതെ തന്നെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധന മുൻപോട്ട് വയ്ക്കാനാണ് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നത്. ബിരുദമില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാനുള്ള അനുമതി നിഷേധിച്ച മുന്‍ നടപടി ഫത്‌വ, നിയമനിര്‍മാണ കമ്മിറ്റി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ അതോറിറ്റിക്ക് നിയമപരമായ അവകാശമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് വിവാദ തീരുമാനം കൈക്കൊണ്ട അതോറിറ്റി ഡയരക്ടറെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

അതായത് 60 കഴിഞ്ഞവര്‍ക്ക് ഉണ്ടാകാവുന്ന വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വലിയ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്ക് കുവൈറ്റില്‍ നിന്നുള്ള ഇന്‍ഷൂറന്‍സ് ഏജന്‍സികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതെന്ന് മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അല്ലാത്ത പക്ഷം ചികില്‍സാ, ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുവൈറ്റിലെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നതാണ്. ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിലൂടെ അവയുടെ ചെലവുകള്‍ കമ്പനികള്‍ വഹിച്ചുകൊള്ളും എന്നതിനാലാണിത് എന്നാണ് അറിയാൻ കഴിയുന്നത്.

ഇങ്ങനെ ആരോഗ്യ ഇന്‍ഷൂറന്‍സ് രേഖകള്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് കുവൈറ്റ് വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല അല്‍ സല്‍മാനാണെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മാന്‍പവര്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയാണ് മന്ത്രി. 60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വിസ പുതുക്കി നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ ജനറലിന്റെ തീരുമാനത്തിനെതിരേ തുടക്കം മുതലേ ശക്തമായി നിലകൊണ്ട വ്യക്തി കൂടിയാണ് ഇദ്ദേഹം. 2000 ദിനാര്‍ ഫീസ് ഈടാക്കി ഇവര്‍ക്ക് വിസ പുതുക്കി നല്‍കാമെന്ന തീരുമാനത്തെയും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇതുമൂലം പതിറ്റാണ്ടുകളോളം തൊഴിൽ ചെയ്തുവന്നിരുന്ന പ്രവാസികൾക്ക് ആശ്വാസം കൈവന്നിരിക്കുകയാണ്.

60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം കാബിനറ്റിന് കീഴിലുള്ള ഫത് വ കമ്മിറ്റി റദ്ദാക്കി ആഴ്ചകള്‍ കഴിഞ്ഞെങ്കിലും വിസ പുതുക്കല്‍ നടപടികള്‍ പുനരാരംഭിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതയാണ് കാരണം. വ്യവസായ വാണിജ്യ മന്ത്രിയുടെ പുതിയ നിര്‍ദ്ദേശം അടുത്ത മാന്‍പവര്‍ അതോറിറ്റി യോഗം അംഗീകരിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കുന്നതിന് ഫത് വ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധി കൂടി അടുത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധനയോടെ വിസ പുതുക്കാന്‍ അനുമതി നല്‍കുന്നതിന് നിയമപരമായ തടസ്സമില്ലെങ്കില്‍ ഇക്കാര്യത്തില്‍ യോഗത്തില്‍ തന്നെ അന്തിമ തീരുമാനമാകും.

അതേസമയം, വിസ പുതുക്കി നല്‍കുന്നതിനുള്ള വിലക്ക് പിന്‍വലിക്കുന്നതിന്റെ ആനുകൂല്യം ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ല. നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

വീഡിയോ കാണാം;

 

 

വിസ പുതുക്കാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാലിയിരത്തിലേറെ പ്രവാസികള്‍ കുവൈറ്റ് വിടേണ്ടി വന്നിരുന്നു. ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിയമം നിലവില്‍ വന്ന 2021 ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ മാത്രം 4013 പേര്‍ വിസ പുതുക്കാനാവാതെ കുവൈറ്റ് വിട്ടതായാണ് കണക്കുകള്‍. അതിനു ശേഷം കൂടുതല്‍ പേര്‍ കുവൈറ്റ് വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (52 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends