പ്രവാസി പണമൊഴുക്കിൽ ഇന്ത്യ വീണ്ടും മുന്നിൽ; പഴയ പ്രതാപം വീണ്ടെടുത്ത് പ്രവാസികൾ തിരിച്ചെത്തുന്നു, ലോക ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരായ പ്രവാസികൾ ഈ വർഷം ഇന്ത്യയിലേക്ക് അയച്ചത് 8,700 കോടി ഡോളർ

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മറികടന്ന് പ്രവാസികൾ വീണ്ടും കുതിക്കുകയാണ്. പഴയ പ്രതാപം വീണ്ടെടുത്ത് പ്രവാസികൾ തിരിച്ചെത്തുന്നു. ഗൾഫ് രാഷ്ട്ടിരങ്ങൾ ഉണരുമ്പോൾ ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
നാട്ടിലേക്ക് പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെ കാര്യത്തിൽ ഇന്ത്യ ഈ വർഷവും ഒന്നാമത് എത്തിയിരിക്കുകയാണ്. ലോക ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരായ പ്രവാസികൾ ഈ വർഷം 8,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചത്. ചൈന, മെക്‌സിക്കോ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവയാണ് പ്രവാസി പണത്തിൽ ഇന്ത്യക്ക് തൊട്ടുപിന്നിൽ നിൽക്കുന്നത്.
2020-ൽ 8,300 കോടി ഡോളർ പ്രവാസി പണമാണ് ഇന്ത്യയിലേക്കെത്തിയത്. എന്നാൽ യു.എസിൽനിന്നാണ് ഈ വർഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണമെത്തിയിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ 20 ശതമാനത്തിലധികവും യു. എസിൽനിന്നാണെന്നും ലോക ബാങ്ക് റിപ്പോർട്ടിൽ പറയുകയുണ്ടായി. 2022-ഓടെ ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്ക് മൂന്നു ശതമാനം ഉയർന്ന് 8,960 കോടി ഡോളറിലെത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതോടൊപ്പം തന്നെ കുവൈറ്റിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന രീതിയില്‍ ചിലരിൽ നിന്ന് ഉയരുന്ന ആവശ്യം അംഗീകരിച്ചാല്‍ അത് വലിയ തിരിച്ചടിയാവുമെന്ന് കുവൈറ്റ് സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത്. ഇത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ പണം അയക്കുന്നതിന് പ്രവാസികളെ പ്രേരിപ്പിക്കുമെന്നും കള്ളപ്പണത്തിനും മറ്റ് നിയമവിരുദ്ദ പണമിടപാടുകള്‍ക്കും എതിരായ സര്‍ക്കാരിന്റെ ശ്രമങ്ങളെ അത് നിഷ്ഫലമാക്കുമെന്നും പഠനം വ്യക്തമാക്കിയിരിക്കുകയാണ്. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാന്‍ ഇത് കാരണമായേക്കുമെന്നും പഠനം വിലയിരുത്തി. കാരണം രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതോടെ നികുതി വെട്ടിപ്പിനുള്ള വഴികള്‍ സാര്‍വത്രികമാകുന്നതാണ്. അതോടെ നിലവില്‍ ശരിയായ രീതിയില്‍ പണം അയക്കുന്ന പ്രവാസികള്‍ മറ്റ് രീതികളിലേക്ക് മാറാനും സാധ്യത പറയുന്നുണ്ട്. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ഖജനാവിനെ ദോഷകരമായി ബാധിക്കുമെന്നു മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കാനും തീരുമാനം കാരണമാവുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനം കൈക്കൊള്ളുന്നതിലൂടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമെന്ന കുവൈറ്റിന്റെ അവകാശവാദത്തിന് അത് എതിരാവുമെന്നും പഠനത്തില്‍ കണ്ടെത്തുകയും ചെയ്തു.
അതേസമയം 2020ല്‍ പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ച തുക രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12.9 ശതമാനം വരുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പണം അയച്ചത് ഇന്ത്യക്കാരാണ്- 29.5 ശതമാനം. 24.2 ശതമാനവുമായി ഈജിപ്താണ് തൊട്ടുപിറകില്‍. ബംഗ്ലാദേശ് (ഒന്‍പത് ശതമാനം), ഫിലിപ്പീന്‍സ് (4.9 ശതമാനം), പാകിസ്താന്‍ (4.3 ശതമാനം), ശ്രീലങ്ക (2.1 ശമതാനം), ജോര്‍ദാന്‍ (1.9 ശതമാനം), ഇറാന്‍ (1.3 ശതമാനം), നേപ്പാള്‍ (1.2 ശതമാനം), ലബനാന്‍ (0.8 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നവരുടെ ശതമാന നിരക്കുകള്‍ എന്നത്.
https://www.facebook.com/Malayalivartha

























