Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല; പ്രവാസികൾക്ക് ഇനിമുതൽ ആശ്വാസത്തോടുകൂടെ യാത്ര ചെയ്യാം; ബഹ്‌റൈന്‍ പോലുള്ള രാഷ്ട്രങ്ങൾ യാത്രാ നടപടികൾ കൂടുതൽ സുതാര്യമാക്കി അധികൃതർ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം, നിബന്ധനകൾ പുതുക്കി ബഹ്‌റൈൻ

22 NOVEMBER 2021 05:47 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തുകയാണ്. പ്രവാസികൾക്ക് ഇനിമുതൽ ആശ്വാസത്തോടുകൂടെ തന്നെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് യുഎഇ, ബഹ്‌റൈന്‍ പോലുള്ള രാഷ്ട്രങ്ങൾ യാത്രാ നടപടികൾ കൂടുതൽ സുതാര്യമാക്കിയിരിക്കുകയാണ്. അത്തരത്തിൽ ബഹ്‌റൈനിൽ നിന്നും ഒരു വാർത്തയാണ് പുറത്ത് വരുന്നത്. യാത്രക്കാർക്കായി യാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുകയാണ്. പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ അനുസരിച്ച്...

യാത്രക്കാർക്കായി യാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുകയാണ്. പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ അറിയിക്കുകയുണ്ടായി. വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇതു ബാധകമാണ്.

അതോടൊപ്പം തന്നെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു യാത്രക്കാര്‍ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന അറിയിപ്പ് എയര്‍ ഇന്ത്യ പുറത്തിറക്കിയത്. ഇത് അനവധി പ്രവാസികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ യാത്ര പുറപ്പെടും മുമ്പുള്ള കൊവിഡ് പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല എന്നാണ് മറ്റൊരു അറിയിപ്പ്. ബഹ്‌റൈനില്‍ 10 ദിവസത്തെ ക്വാറന്‍റൈനും ഇവര്‍ക്ക് ആവശ്യമില്ല. അതേസമയം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത ആറു വയസിന് മുകളിലുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാ വേളയില്‍ ഹാജരാക്കിയിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും നിബന്ധനയും അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്. സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പിഡിഎഫ് സര്‍ട്ടിഫിക്കറ്റും കൈവശമുള്ള അതിന്‍റെ പ്രിന്റൗട്ടും സമാനമായിരിക്കണമെന്നതാണ് നൽകിയിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ അധികൃതര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ യാത്രക്കാര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്നും എയര്‍ ഇന്ത്യ ഓര്‍മിപ്പിക്കുമായുണ്ടായി.

ഇതുകൂടാതെ ആറു വയസില്‍ താഴെയുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ട ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ താമസ സ്ഥലത്ത് 10 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.

 

 

വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തിയാല്‍ തന്നെ മൂന്ന് പിസിആര്‍ ടെസ്റ്റുകള്‍ നടത്തണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ആദ്യത്തേത് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ വെച്ചും രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് പത്താം ദിവസവുമാണ് നടത്തേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. നിബന്ധനകൾ ലളിതമാക്കിയെങ്കിലും ഓരോന്നും കൃത്യമായി തന്നെ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends