പ്രവാസികൾ ജാഗ്രതൈ! നടപടി ശക്തം; പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യയും ബഹ്റൈനും യുഎഇയും ഒമാനും, ബഹ്‌റൈന്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി, പുതിയ വകഭേദം റിപ്പോർട്ട ചെയ്ത രാജ്യങ്ങളിലേക്ക് കുവൈത്തിൽ നിന്ന് നേരിട്ട് വിമാന സർവീസില്ല

കോവിഡിന്‍റെ പുതിയ വകഭേദം പടരുന്നത് തടയാൻ ഇപ്പോൾ ഗൾഫ് രാജ്യങ്ങളും നടപടി ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് ഇസ്രായേലിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ. അങ്ങനെ ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജി.സി.സി രാജ്യങ്ങൾ.
പ്രധാന ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് സൗദി അറേബ്യയും ബഹ്റൈനും യുഎഇയും ഒമാനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെ കുവൈറ്റും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.
കൂടാതെ മാരകശേഷിയുള്ള പുതിയ കോവിഡ് വകഭേദം തടയാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ഇതിനോടകം തന്നെ പ്രതികരിക്കുകയുണ്ടായി. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും. ബൂസ്റ്റർ ഡോസ് ഉൾപ്പടെ വാക്സിൻ വിതരണം ഊർജിതമാക്കി കോവിഡ് വ്യാപന സാധ്യത തടയാനുള്ള നീക്കവും സജീവമാണ്. അടുത്തിടെ പ്രാബല്യത്തിൽ വന്ന ഇളവുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗൾഫ് ആരോഗ്യ മന്ത്രാലയങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കൂടാതെ പുതിയ കോവിഡ് വകഭേദം പടരുകയാണെങ്കിൽ ഉചിതമായ പുനരാലോചനകളും നടപടികളും വേണ്ടി വരുമെന്നും ബന്ധപ്പെട്ടവർ പ്രതികരിക്കുകയുണ്ടായി.
അതോടോപ്പം തന്നെ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. എഴു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ബഹ്റൈന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ, സൗദി രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ബഹ്റെെനും നിയന്ത്രണം എത്തിയിരിക്കുന്നത്.
എന്നാൽ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്ക് നേരിട്ട് ബഹ്റൈനിലേക്ക് വരാന്‍ സാധിക്കുന്നതാണ്. നിലവിലുണ്ടായിരുന്ന യാത്രാ നടപടിക്രമങ്ങള്‍ തന്നെയായിരിക്കും അവര്‍ പിന്തുടരേണ്ടത് എന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ healthalert.gov.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ബഹ്റൈന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ്.
അതേസമയം വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കുവൈത്ത് ആരോഗ്യമന്ത്രാലയവും അതീവജാഗ്രതയിൽ. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ശിപാർശ ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha

























