നാട്ടിൽ വന്നാലും പോയാലും പ്രവാസികൾക്ക് ദുരിതം; പുതിയ വകഭേദമായ ഒമിക്രോൺ ആഞ്ഞടിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും മറ്റുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ 2 ശതമാനം പേര്‍ക്കും വിമാനത്താവളങ്ങളില്‍ പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി, പരിശോധന നടത്തി മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ ഫലം ലഭിക്കുവാന്‍ 500 രൂപ! അതേ ഫലം അരമണിക്കൂറിനുള്ളില്‍ ലഭിക്കുവാനാണെങ്കില്‍ നല്‍കേണ്ടത് 2,490 രൂപ നൽകണം

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളെ ഓർമപ്പെടുത്തി പുതിയ വകഭേദമായ ഒമിക്രോണ്‍. ഇപ്പോഴിതാ കൂടുതല്‍ ദുരിതത്തിലാഴ്‌ത്തിയിരിക്കുന്നത് പ്രവാസികളെ തന്നെ. നാട്ടിൽ വന്നാലും പോയാലും പ്രവാസികളെയാണ് കൂടുതൽ ബാധിക്കുക. വിമാനത്താവളങ്ങളിൽ അവരെ കാത്തിരിക്കുന്നത് മറ്റൊന്നാണ്. അതായത് പുതിയ വകഭേദമായ ഒമിക്രോൺ ആഞ്ഞടിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും മറ്റുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരില്‍ 2 ശതമാനം പേര്‍ക്കും വിമാനത്താവളങ്ങളില്‍ പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിനുപിന്നാലെ പ്രവാസികളെ പിഴിയുവാൻ തയ്യാറായി അധികൃതരും രംഗത്ത് എത്തി. രോഗ പരിശോധന നടത്തി മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ ഫലം ലഭിക്കുവാന്‍ 500 രൂപയാണ് നല്‍കേണ്ടത്.
എന്നാല്‍ അതേ ഫലം അരമണിക്കൂറിനുള്ളില്‍ ലഭിക്കുവാനാണെങ്കില്‍ നല്‍കേണ്ടത് 2,490 രൂപയും നൽകണം. കൊച്ചി അന്താരഷ്ട്ര വിമാനത്താവളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യമാണ് പറയുന്നത്. അപ്പോൾ മറ്റുള്ള വിമാനത്താവളങ്ങളെ പറയേണ്ടതില്ലല്ലോ. നിലവില്‍, ഒരു മണിക്കൂരില്‍ 350 സാധാരണ ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ നടത്തുവാനുള്ള സൗകര്യം വിമാനത്താവളത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം അത്രയും തന്നെ എണ്ണം റാപിഡ് ആര്‍ ടി പി സി ആര്‍ കൂടി നടത്താനുള്ള സൗകര്യവുമൊരുക്കുന്നതായിരിക്കും.
അതോടൊപ്പം തന്നെ ഇതില്‍ സാധാരണ ആര്‍ ടി പി സി ആര്‍ പരിശോധനയുടെ ഫലം ലഭിക്കാന്‍ ചിലപ്പോള്‍ 5 മണിക്കൂര്‍ വരെ നീളുമ്പോള്‍ റാപിഡ് ആര്‍ ടി പി സി ആര്‍ പരിശോധനാഫലം കേവല അരമണിക്കൂറിനുള്ളില്‍ ലഭിക്കുന്നതായിരിക്കും. ഇതില്‍ ഏത് പരിശോധന വേണമെന്നുള്ളത് യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ചാര്‍ജ്ജ് അവര്‍ നല്‍കേണ്ടിവരും. ഫലം നെഗറ്റീവ് ആണെങ്കില്‍ അവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും അവരവരുടെ താമസസ്ഥലത്തേക്ക് പോകാവുന്നതാണ് . അവിടെ 7 ദിവസത്തെ ക്വാറന്റൈന് അവര്‍ വിധേയരാകണം. പരിശോധന ഫലം കാത്തുനില്‍ക്കുന്നവര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേകമായി ഒരിടം കൊച്ചി വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുമുണ്ട്.
അതുപോലെ തന്നെ അപകടകരമായ വിധം ഓമിക്രോണ്‍ പടരുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി പ്രത്യേകം ഇമിഗ്രേഷന്‍ കൗണ്ടറും തുറന്നിരിക്കുകയാണ്. എന്നിട്ടും ബ്രിട്ടനുള്‍പ്പടെ തീവ്ര ഓമിക്രോണ്‍ ബാധയുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ആറു മണിക്കൂര്‍ വരെയാണ് കാത്തിരിക്കേണ്ടിവരുന്നത്. പി സി ആര്‍ ടെസ്റ്റിന്റെ ഫലം ലഭിക്കാതെ പുറത്തുകടക്കാന്‍ ആകില്ല എന്നതാണ് കാരണം.
കൂടാതെ തീവ്ര ഒമിക്രോണ്‍ വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തിലെത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധനക്ക് വിധേയരാകണം എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഫലം ലഭിക്കുന്നതുവരെ തന്നെ വിമാനത്താവളം വിട്ട് പോകാന്‍ കഴിയില്ല. അന്താരാഷ്ട്ര യാത്രക്കാരെ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും, യാതോരു വിട്ടുവീഴ്‌ച്ചയും ഇക്കാര്യത്തില്‍ പാടില്ലെന്നുമുള്ള കര്‍ശന നിര്‍ദ്ദേശമാന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്.
അതേസമയം വ്യത്യസ്ത വിമാനത്താവളങ്ങള്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നടപടിക്രമങ്ങളാണ് സ്വീകരിക്കുന്നത്. മുംബൈയില്‍ എത്തി, കണക്ടിങ് ഫ്ളൈറ്റില്‍ മറ്റിടങ്ങളിലേക്ക് പോകേണ്ടയാത്രക്കാര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിക്കാതെ കണക്ഷന്‍ ഫ്ളോറ്റില്‍ കയറാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല. ഫലത്തിനായി പലപ്പോഴും 6 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നതിനാല്‍ തന്നെ യത്രക്കാര്‍ക്ക് അത്രയും സമയം കഴിഞ്ഞുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്....
മറ്റു രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ എത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. രോഗലക്ഷണം പ്രദര്‍ശിപ്പിക്കാത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദനീയമാണ്. എത്തിയതിന്റെ ഏഴാം ദിവസം രോഗ പരിശോധനക്ക് വിധേയരായി നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ പിന്നീടുള്ള 7 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമല്ല ഏഴു ദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് വിധേയരാകാത്തവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമായും ചെയ്യണം എന്നും പറയുന്നുണ്ട്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പ്രീ-പെയ്ഡ് ടാക്സി സര്‍വ്വീസ് ബുക്ക് ചെയ്യാവുന്നതാന്. അതല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം വാഹനവും ഒരുക്കാവുന്നതാണ്.
അതോടൊപ്പം തന്നെ ചില തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ എക് എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നുമുണ്ട്. കേരളത്തിലെത്തുന്നവര്‍ എല്ലാവരും കേരള സര്‍ക്കാരിന്റെ ജാഗ്രത പൊര്‍ട്ടലില്‍ പേര്‍ റെജിസ്റ്റര്‍ ചെയ്യണം എന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ അന്താരാഷ്ട്ര യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലിലും റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് യാത്ര തുടങ്ങുന്നതിന് 72 മണികൂര്‍ മുന്‍പെങ്കിലും ചെയ്തിരിക്കേണ്ടതാണ്. കേരളത്തില്‍ നിന്നും പുറത്തേക്ക് പൊകുന്ന യാത്രക്കാര്‍ വെബ് ചെക്ക് ഇന്‍ സൗകര്യം ഉപയോഗിക്കേണ്ടതാണ് എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ യാത്രപോകുന്നിടത്തെ കോവിഡ് നിയമങ്ങള്‍ പാലിക്കുകയും വേണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തുന്നവര്‍ക്ക് ഇവിടെയെത്തി 7 ദിവസത്തിനുള്ളില്‍ തിരിച്ചു പോകാവുന്നതാണ്. ഇത്തരക്കാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമല്ല എന്നതും പറയുന്നുണ്ട്. എന്നാല്‍, ഇത് വിദേശയാത്രക്കാര്‍ക്ക് ബാധകമല്ല. ഇത് ഇന്ത്യയ്ക്കകത്തുനിന്നും എത്തുന്ന വിനോദസഞ്ചാരികള്‍ക്കും അതുപോലെ തന്നെ വിദേശത്തുനിന്നുമെത്തി ട്രാന്‍സിറ്റ് ഫ്ളൈറ്റില്‍ കൊച്ചിയിലെത്തുന്നവര്‍ക്കും ഇത് ബാധകമാണ്. വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്ന പരിശോധന സൗകര്യം സര്‍ക്കാര്‍ നിശ്ചയിച്ച തുക നല്‍കി യാത്രക്കാര്‍ സ്വീകരിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha

























