ഒമിക്രോൺ ഭീതി; ടൂറിസ്റ്റ് ഇ -വിസ നടപടികൾ കർശനമാക്കി കുവൈറ്റ്, പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി

ഒമിക്രോൺ വകഭേദം ഗൾഫിൽ കൂടാതെ മറ്റുപല രാഷ്ട്രങ്ങളിലും കണ്ടെത്തിയ പശ്ചാത്തലത്തിൽ കർശന നിയന്ത്രം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് അധികൃതർ. പ്രത്യേകിച്ച് കുവൈറ്റ്. ഇപ്പോഴിതാ ഒമിക്രോൺ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ഇ - വിസ നടപടികൾ കർശനമാക്കി കുവൈത്ത്. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസ അനുവദിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് 53 രാജ്യക്കാർക്കു നവംബർ അവസാന വാരം മുതൽ ഓൺലൈനായി കുവൈത്ത് സന്ദർശക വിസ അനുവദിച്ചിരുന്നു. ഏതെങ്കിലും ജി.സി.സി രാജ്യത്ത് ആറുമാസത്തിലേറെ താമസാനുമതിയുള്ള പ്രൊഫഷനലുകൾക്കും ഇ വിസ നൽകുമെന്നു അധികൃതർ അറിയിക്കുകയും ചെയ്തിരിക്കുന്നത്. ഇതിനുശേഷമാണ് ഒമിക്രോൺ വൈറസ് വകഭേദം വിവിധ രാജ്യങ്ങളിൽ പടരുന്നത്. നിലവിലെ സാഹചര്യത്തിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്നുള്ളവർക്ക് എളുപ്പത്തിൽ വിസ അനുവദിക്കില്ല എന്നും ഇതിലൂടെ വ്യക്തമാകുന്നതാണ്.
ഇതുകൂടാതെ ഒരാഴ്ചക്കിടെ 1200 ടൂറിസ്റ്റ് വിസയാണ് ആഭ്യന്തര മന്ത്രാലയം ഇഷ്യൂ ചെയ്തത്. ഇതിൽ ഭൂരിഭാഗവും 53 രാജ്യങ്ങളിൽനിന്നുള്ള അപേക്ഷകളിൽ ആയിരുന്നു. ഏത് തരം വിസയിൽ ഉള്ളവരായാലും കുവൈത്തിൽ എത്തുന്നവരുടെ ട്രാവൽ ഹിസ്റ്ററി പരിശോധിക്കാൻ ആരോഗ്യ മന്ത്രാലയം വ്യോമയാന വകുപ്പിന് നിർദേശം നൽകിയിരിക്കുകയാണ്. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അടുത്തിടെ പോയവരാണെങ്കിൽ തന്നെ പരിശോധന കർശനമാക്കുന്നതായിരിക്കും. മറ്റൊരു രാജ്യത്ത് പതിനാലു ദിവസം കഴിയാതെ ഇവരെ കുവൈത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ലഭ്യമാകുന്ന സൂചന.
അതേസമയം ഒമിക്രോൺ ആശങ്കൾക്ക് പിന്നാലെ പ്രവാസികൾക്ക് ആശങ്കയായി കുവൈറ്റിന്റെ തീരുമാനം. രാജ്യത്തെ സര്‍ക്കാര്‍ മേഖലകളിലെ ജോലികള്‍ക്ക് പ്രത്യേക നിയന്ത്രണം വരുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതത അറിയിച്ചിരിക്കുകയാണ്. പൊതുമേഖലയുമായി ബന്ധപ്പെട്ട കരാര്‍ ജോലികളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കുവൈറ്റ് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതോടൊപ്പം തന്നെ സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ സ്വദേശികള്‍ക്ക് തൊഴില്‍ സംവരണത്തിന് നിശ്ചിത തോത് നിര്‍ണയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലും നിശ്ചിത ശതമാനം സ്വദേശികള്‍ ആയിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരുന്നതാണ്. ബാങ്കിങ് മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതി ഫെബ്രുവരിയില്‍ നടപ്പാക്കുകയും ചെയ്യും. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ സ്വദേശികളുടെ സാന്നിധ്യം തുല്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























