Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

'നിരവധി വര്‍ഷം ജോലി ചെയ്ത് ജീവിച്ച രാജ്യത്ത് വെച്ച് തന്നെ മൂസക്കയുടെ അന്ത്യവും സംഭവിക്കുകയായിരുന്നു. അവസാന ശ്വാസവും ഇവിടെ വെച്ച് തന്നെയായിരിക്കണം എന്ന് തീരുമാനിച്ച് ഉടയതമ്പുരാന്‍ തിരിച്ചു വിളിച്ച പോലെ.... ചില വേര്‍പാടുകള്‍ ഇങ്ങിനെയാണ്‌...' അഷ്‌റഫ് താമരശ്ശേരി

11 DECEMBER 2021 04:34 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് എന്നും പ്രിയ ഉടമ ഗൾഫ് രാഷ്രങ്ങൾ തന്നെയാകുന്നു. അതുപോലെ തന്നെ അവരുടെ വേർപാടും ഇവിടെ തന്നെയാകുമ്പോൾ നൽകുന്ന വേദന മറ്റൊന്നാണ്. അത്തരത്തിൽ വേദനിപ്പിക്കുന്ന മരണവാർത്തകൾക്കിടയിലേക്ക് മൂസയെന്ന നന്മയുള്ളൊരു മനുഷ്യന്റെ പേരുകൂടി ചേർക്കുകയാണ്. നീണ്ട 39 വർഷം യു.എ.ഇയില്‍ ജോലി ചെയ്ത നടുവിലങ്ങാടി സ്വദേശി മൂസയുടെ മരണവാർത്ത വേദനയോടെ പ്രവാസലോകത്തെ അറിയിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ജോലി അന്വേഷണാര്‍ഥം നാട്ടില്‍ നിന്നും കയറിവരുന്ന നിരവധി പേര്‍ക്ക് അത്താണിയായിരുന്നു മൂസക്കയെന്ന് അഷ്റഫ് കുറിക്കുന്നു.


ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മൂസക്കയുടെ അവസാന ശ്വാസവും യു.എ.ഇയിലായിരുന്നു.
----------------------------------------------

നിത്യവും നിരവധി പ്രവാസി സുഹൃത്തുക്കളുടെ മരണം സംഭവിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലയക്കുന്ന മൃതദേഹങ്ങളില്‍ ചിലത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. അത്തരത്തിലുള്ളതായിരുന്നു മൂസ എന്ന ഈ പഴയ പ്രവാസിയുടെ മരണം.

നീണ്ട 39 വർഷം യു.എ.ഇയില്‍ ജോലി ചെയ്ത വ്യക്തിയായിരുന്നു നടുവിലങ്ങാടി സ്വദേശി തറയൻ കണ്ടത്തിൽ പരേതനായ കാസ്മികുട്ടിക്കയുടെ മകൻ മൂസ( 57). ഒരു സ്വദേശിയുടെ കീഴില്‍ ഇത്രയും അധികം വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തികള്‍ വേറെ ഉണ്ടോ എന്നറിയില്ല. തൊഴിലുടമയുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞതായിരുന്നു മൂസക്കയുടെ ജീവിത വിശുദ്ധി. അറബിയുടെ നിരവധി കെട്ടിടങ്ങളുടെ മേല്‍നോട്ടക്കാരനായി മൂസാക്ക യു.എ.ഇയുടെ വിവധ മേഖലകളില്‍ ജോലി ചെയ്തു. ജോലി അന്വേഷണാര്‍ഥം നാട്ടില്‍ നിന്നും കയറിവരുന്ന നിരവധി പേര്‍ക്ക് അത്താണിയായിരുന്നു മൂസക്ക.

താമസിക്കാന്‍ ഇടവും തന്‍റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണവും നല്‍കി മൂസക്ക അവരെയൊക്കെ പരിപാലിച്ച് പോന്നിരുന്നു. വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളും കുടുംബങ്ങളും മൂസക്കയോടൊപ്പം ഒത്ത് കൂടി അവധികള്‍ ആഘോഷമാക്കും. ഇതിനെല്ലാം മൂസക്കയുടെ അറബാബിനിന്‍റെ സഹകരണവും പിന്തുണയും ഉണ്ടായിരുന്നു. അസുഖ ബാധിതനായി അറബാബ് ഇഹലോകവാസം വെടിഞ്ഞതോടെ 39 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മൂസാക്കയും യു.എ.ഇയോട് വിടപറഞ്ഞു നാട്ടിലേക്ക് തിരിച്ചു.

നാട്ടിലെത്തിയതിന് ശേഷം മകളുടെ കല്യാണവും നടത്തി. ഇതിനിടയില്‍ ഒരു അറ്റാക്കും മൂസാക്കയെ തേടിയെത്തിയിരുന്നു. ഒന്നര വര്ഷം പിന്നിടുമ്പോള്‍ യാദൃശ്ചികമായി പഴയ അറബാബിന്‍റെ കുടുംബം മൂസയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇത് പ്രകാരം വിസിറ്റ് വിസയില്‍ കഴിഞ്ഞ ദിവസം യു.എ.ഇയില്‍ എത്തിയതായിരുന്നു മൂസക്ക. വന്നിറങ്ങിയതിന്‍റെ അടുത്ത ദിവസം അറബാബിന്‍റെ കുടുംബത്തെ കാണാന്‍ ദുബയിലെ ബര്‍ഷയിലേക്ക് യാത്ര തിരിച്ചതായിരുന്നു. മൂസക്ക. യാത്രാ മദ്ധ്യേ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ മരണം സംഭവിക്കുകയായിരുന്നു.

നിരവധി വര്‍ഷം ജോലി ചെയ്ത് ജീവിച്ച രാജ്യത്ത് വെച്ച് തന്നെ മൂസക്കയുടെ അന്ത്യവും സംഭവിക്കുകയായിരുന്നു. അവസാന ശ്വാസവും ഇവിടെ വെച്ച് തന്നെയായിരിക്കണം എന്ന് തീരുമാനിച്ച് ഉടയതമ്പുരാന്‍ തിരിച്ചു വിളിച്ച പോലെ.... ചില വേര്‍പാടുകള്‍ ഇങ്ങിനെയാണ്‌. മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ നല്‍കിക്കൊണ്ട് കടന്നുപോകും. ചില ഓര്‍മ്മപ്പെടുത്തലുകള്‍ ബാക്കിയാക്കിയാണ് മൂസാക്കയും വിട പറയുന്നത്. അദ്ദേഹത്തിന്‍റെ പാരത്രിക ജീവിതം നന്മകളാല്‍ സമൃദ്ധമാകട്ടേയെന്ന് ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുകയാണ്.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends