Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഗൾഫ് സജീവമാകുന്നു; ആശങ്ക കൂടാതെ പ്രവാസികൾ, നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വർധിച്ചു! ശൈത്യകാല അവധിക്കായി സ്കൂൾ അടച്ചതോടൊപ്പം ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി പോകുന്നവരുടെയും എണ്ണം വർധിച്ചതാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായത്

12 DECEMBER 2021 02:53 PM IST
മലയാളി വാര്‍ത്ത

യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പ്രവാസികളിൽ കനത്ത ആശങ്കയാണ് ഉണ്ടായിരുന്നത്. എന്നാലിതാ ഒമിക്രോൺ ആശങ്കയ്ക്കു അൽപം അയവു വന്നതോടെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിറയെ യാത്രക്കാരുമായാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.


കൂടാതെ കോവിഡിനു മുൻപുണ്ടായിരുന്ന തിരക്കിലേക്കു സീസൺ ആയിട്ടും എത്തിയിട്ടില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ശൈത്യകാല അവധിക്കായി സ്കൂൾ അടച്ചതോടൊപ്പം ക്രിസ്മസ്, പുതുവർഷ ആഘോഷത്തിനായി പോകുന്നവരുടെയും എണ്ണം വർധിച്ചതാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായി മാറിയത്. ഇതേ തുടർന്ന് തിരക്കു നിയന്ത്രിക്കാൻ വിവിധ എയർപോർട്ടുകളിൽ കൂടുതൽ സൗകര്യമൊരുക്കി വരികയാണ് അധികൃതർ.

അതോടൊപ്പം തന്നെ ഈ മാസാവസാനം വരെ യുഎഇയിൽനിന്നു വിദേശത്തേക്കുള്ള തിരക്കു തുടരുമെന്നാണ് സൂചന. 3 ആഴ്ചത്തെ ശൈത്യകാല അവധിക്കു സ്കൂൾ അടച്ചതോടെയാണ് മലയാളികൾ അടക്കമുള്ള വിദേശികൾ കുടുംബ സമേതം നാട്ടിലേക്കു പോകുന്നത്. ക്രിസ്മസ്, പുതുവത്സരഘോഷം, എക്സ്പോ 2020 എന്നിവയ്ക്കായി യുഎഇയിലേക്കു വരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

കോവിഡ് വാക്സീൻ യോഗ്യരായ 100% പേരും ഒരു ഡോസ് എടുക്കുകയും 91%ലേറെ പേരും 2 സ്വീകരിക്കുകയും കോവിഡ് വ്യാപനം നിയന്ത്രിക്കുകയും ചെയ്തതാണു യുഎഇയിലേക്കുള്ള യാത്രികരുടെ എണ്ണം വർധിപ്പിച്ചതെന്നാണു പൊതുവെയുള്ള വിലയിരുത്തൽ. വെള്ളി, ശനി ദിവസങ്ങളിലാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. ദുബായിൽ മാത്രം 2.5 ലക്ഷം പേർ വാരാന്ത്യങ്ങളിൽ യാത്ര ചെയ്യുകയും ചെയ്യുന്നുണ്ട്.

ഈ തിരക്ക് ഡിസംബർ അവസാന വാരം വരെ തുടരും. ഈ സമയങ്ങളിൽ 3 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തി യാത്രാനടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ അഭ്യർഥിക്കുകയുണ്ടായി. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്കിൻ കൗണ്ടർ അടക്കും. വൈകിവരുന്നവർക്ക് യാത്ര തുടരാനാവില്ല. അതേസമയം തിരക്കു കുറയ്ക്കാൻ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് (ഏർളി ചെക്കിങ്) ചെക്കിങ്, സെൽഫ് ചെക്കിങ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. 90 മിനിറ്റ് മുൻപു മുതൽ 48 മണിക്കൂറിനകം വരെ ഓൺലൈൻ ചെക്കിങ് ചെയ്ത് ഡിജിറ്റൽ ബോർഡിങ് പാസ് സ്വന്തമാക്കി കൗണ്ടറിലെ തിരക്കിൽനിന്ന് രക്ഷപ്പെടാം.

 

കൂടാതെ വിദേശ യാത്രാ വിലക്ക് 15നു പിൻവലിക്കുമെന്ന് അറിയിച്ച കേന്ദ്ര സർക്കാർ ഒമിക്രോൺ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നീട്ടിയത് പ്രവാസികൾക്കു തിരിച്ചടിയായി മാറിയിട്ടുണ്ട്. പല സെക്ടറിലേക്കുമുള്ള വിമാനങ്ങളിൽ സീറ്റില്ല. ഉള്ളതിൽ തന്നെ കൂടിയ നിരക്കും. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്കു കൂടുതൽ തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഉള്ളതെന്ന് കാണുവാൻ സാധിക്കും.

ഇത്തരത്തിൽ മാറിയ സാഹചര്യത്തിൽ യുഎഇയിലെ തൊഴിൽ സാധ്യതകൾ മറ്റു രാജ്യക്കാർ പ്രയോജപ്പെടുത്തുമ്പോൾ ഇന്ത്യക്കാർക്കു അവ നഷ്ടമാകുകയാണ്. ഈ മാസം 15ന് ഷാർജ, ദുബായ്, അബുദാബി സെക്ടറിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ 13,000 മുതൽ 28,000 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. ഇന്ത്യ–യുഎഇ സെക്ടറിൽ എയർബബ്ൾ കരാർ തുടരുന്നതുമൂലം മതിയായ വിമാനത്തിന്റെ അഭാവം പ്രശ്നം സൃഷ്ടിക്കുന്നു. സാധാരണ വിമാന സർവീസ് പുനരാരംഭിച്ചാലേ ഈ സെക്ടറിലെ തിരക്കും നിരക്കും കുറയുകയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends