Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

'ബിസ്സിനസ്സിൽ നേട്ടങ്ങൾ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിൽ നായരേട്ടൻ മുന്നിലായിരുന്നു. ആര് മുന്നിൽ വന്ന് വേദനകൾ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി.പി നായർ. ഒടുവില്‍, കടക്കാരെ ഭയന്ന്​ ഒരു കഷ്​ണം കയറില്‍ അദ്ദേഹം ജീവിതം അവസാനിപ്പിച്ചപ്പോള്‍, മൃതദേഹം നാട്ടിലേക്കയക്കാനുള്ള പെട്ടി വാങ്ങാന്‍ പോലുമുള്ള പണം ബാക്കിയുണ്ടായിരുന്നില്ല...' പ്രവാസികളുടെ കണ്ണുനനയിച്ച് നയരേട്ടൻ വിടപറഞ്ഞു

13 DECEMBER 2021 02:26 PM IST
മലയാളി വാര്‍ത്ത

ഒത്തിരിയേറെ സ്വപനങ്ങളുമായി ഗൾഫിലേക്ക് ജോലി ചെയ്യാൻ എത്തുന്ന പ്രവാസികളെ പോലെ തന്നെയായിരുന്നു നായരേട്ടനും. പ്രവാസിയായ നായരേട്ടന്​ ചുറ്റും സമ്പത്തുകാലത്ത്​ നിറയെ ആളുകളുണ്ടായിരുന്നു. ഒത്തിരിയേറെ ആവശ്യങ്ങളുമായി വന്നവര്‍ക്കൊന്നും നിരാശരായി മടങ്ങേണ്ടിയും വന്നിട്ടില്ല.

എന്നാൽ ഒടുവില്‍, കടക്കാരെ ഭയന്ന്​ ഒരു കഷ്​ണം കയറില്‍ അദ്ദേഹം ജീവിതം അവസാനിപ്പിച്ചപ്പോള്‍, മൃതദേഹം നാട്ടിലേക്കയക്കാനുള്ള പെട്ടി വാങ്ങാന്‍ പോലുമുള്ള പണം ബാക്കിയുണ്ടായിരുന്നില്ല. പ്രവാസികളെ ഏവരെയും നൊമ്പരപ്പെടുത്തുന്ന ഒരു പ്രവാസിയുടെ ദുരന്ത കഥയാണിത്​. യുഎഇ സന്നദ്ധ പ്രവര്‍ത്തകനായ അഷ്​റഫ്​ താമരശേരിയാണ് യു.എ.ഇയില്‍ കഴിഞ്ഞ ദിവസം മരിച്ച പ്രസന്നന്‍ നായരുടെ ദുരന്തകഥ പുറം ലോകത്തോട് പറഞ്ഞത്​.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


ഇന്നലെ വേദനയോട് കൂടിയാണ് ഒരു മയ്യത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ ആഴ്ച അയാൾ എന്നെ വിളിച്ചിരുന്നു. ജീവിക്കുവാൻ കഴിയുന്നില്ല, ചുറ്റിലും കടക്കാരെ കൊണ്ട് നിറയുന്നു. മരിച്ചാലോ എന്ന് ചിന്തിക്കുയാണെന്ന്. ഒരിക്കലൂം അങ്ങനെ ചെയ്യരുത്, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒരു ദുർബല നിമിഷത്തിൽ അയാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട, ഇനിയും ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ജീവൻ നശിപ്പിച്ച് കളഞ്ഞു.

തിരുവനന്തപുരം സ്വദേശി പ്രസന്നൻ നായർ എന്ന P.P നായർ എൺപതുകളുടെ തുടക്കത്തിലാണ് ഗൾഫിൽ വരുന്നത്. ഏതൊരു പ്രവാസിയെ പോലെ തുടക്കം ജോലിയിലൂടെ തുടങ്ങിയ പ്രവാസം ടെക്സ്റ്റയിൽ ഗാർമെൻ്റസ് കച്ചവടമേഖലയിലെ പ്രമാണിയായി മാറി. സൂപ്പർമാർക്കറ്റുകളും, ഹെെപ്പർ മാർക്കറ്റുകളും വരുന്നതിന് മുമ്പ് പി,പി നായരുടെ കടയിൽ നിന്നാണ് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ സാധനങ്ങൾ മേടിച്ചോണ്ട് പോകുന്നത്. ബിസ്സിനസ്സിൽ നേട്ടങ്ങൾ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിൽ നായരേട്ടൻ മുന്നിലായിരുന്നു.

ആര് മുന്നിൽ വന്ന് വേദനകൾ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി.പി നായർ. അങ്ങനെയിരിക്കുമ്പോഴാണ് വിധി നായരുടെ ജീവിതത്തെ ഒന്നാകെ തലകീഴായി മറിക്കുന്നത്. കച്ചവടത്തിൽ പെട്ടെന്നുണ്ടായ തകർച്ച. പലരെയും വിശ്വസിച്ച് ഏൽപ്പിച്ച പണം തിരിച്ച് കിട്ടാതെയിരിക്കുക. അതിനിടയിൽ കേസുകൾ, അങ്ങനെ, അങ്ങനെ പ്രശ്നങ്ങളും, പ്രതിസന്ധികളുമായി ജീവിതം തളളി നീക്കുന്ന സമയത്താണ് കോവിഡ് വന്നത് കൂടി പൂർണ്ണമായും നായർ തകരുന്നു. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ആകുക, ആളുകളെ ഭയന്ന് ജീവിക്കുന്ന ഒരു മാനസികവസ്ഥയിൽ വരെ പി.പി. നായരെത്തി. അതിനിടയിലാണ് കഴിഞ്ഞയാഴ്ച എന്നെ അന്വേഷിച്ച് നായരുടെ ഫോൺ വരുന്നത്. അഭിമാനിയായ ആ മനുഷ്യൻ എൻ്റെ വാക്കുകൾക്ക് പ്രാധാന്യം പോലും നൽകാതെ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.

സമ്പത്ത് കാലത്ത് എല്ലാത്തിനും കൂടെയുണ്ടായിരുന്നവർ നായരുടെ മരണസയത്ത് കൂടെ ഇല്ലായിരുന്നു. എന്തിന് പറയുന്നു മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ പെട്ടി വാങ്ങുവാൻ പോലും കാശില്ലായാരുന്നു. ഈ വിവരം അറിഞ്ഞ് രണ്ട് മലയാളികളായ ബിസ്സിനസ്സുകാർ( പേരു പരസ്യപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല)അവരുടെ നല്ല, മനസ്സ് കാരണം പി.പി.നായരുടെ മൃതദേഹം ഒരു തടസ്സവും നാട്ടിലേക്ക് അയക്കുവാൻ കഴിഞ്ഞു.നോക്കുക സുഹൃത്തുക്കളെ സമ്പത്ത് കാലത്ത് മറ്റുളളവരെ സഹായിച്ചതിൻ്റെ ഫലം ഒന്നും ഇല്ലാതെയിരുന്ന സമയത്ത് ഈശ്വരൻ ഒരിക്കലും ജീവിതത്തിൽ കണ്ടിട്ടാല്ലാത്തവരുടെ സഹായം കൊണ്ട് ആ മനുഷ്യൻ്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുവാൻ സാധിച്ചു.

 

രണ്ട് പാഠങ്ങളാണ് നമ്മൾ ഇവിടെ നിന്നും പഠിക്കേണ്ടത്.അതിലൊന്ന് ജീവിതത്തിൽ തകർച്ചയും ഉയർച്ചയും ഉണ്ടാകും,അതുപോലെ ബിസ്സിനസ്സിലും ഒരിക്കലും പിന്തിരിഞ്ഞ് ഓടാതെയിരിക്കുക.ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മറ്റൊന്ന് ജീവിതത്തിൽ മറ്റുളളവരെ സഹായിക്കുവാൻ ശ്രമിക്കുക. എന്നെങ്കിലും അതിൻ്റെ പ്രതിഫലം പടച്ചതമ്പുരാൻ തരാതെ ഇരിക്കില്ല.
അഷ്റഫ് താമരശ്ശേരി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends