Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികൾക്ക് ഇനിമുതൽ ഹന ഉടമസ്ഥാവകാശം രണ്ട് മാത്രം; ഗതാഗതക്കുരുക്ക് കുറക്കാൻ ലക്ഷ്യമിട്ട് കുവൈറ്റിന്റെ പുതിയ തന്ത്രം, സ്വദേശികള്‍ക്ക് രണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ട്രാഫിക് വിഭാഗത്തിന് അപേക്ഷ നൽകി അനുമതി ലഭിക്കണം

14 DECEMBER 2021 08:55 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് വീണ്ടും നിബന്ധനകൾ കടുപ്പിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഗതാഗതക്കുരുക്ക് കുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശം രണ്ടായി മാത്രം പരിമിതപ്പെടുത്താൻ നിർദ്ദേശം. കൂടാതെ കൂടുതല്‍ വാഹനങ്ങള്‍ക്ക് അധിക ഫീസ് ചുമത്താനുമുള്ള നിര്‍ദ്ദേശം എംപി അബ്ദുല്ല അല്‍ തുറൈജി ഇന്നലെ ദേശീയ അസംബ്ലിയില്‍ സമര്‍പ്പിക്കുകയുണ്ടായി.

വാഹനങ്ങളിലെ അനധികൃത വ്യാപാരം തടയുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിദേശികള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം രണ്ടായി മാത്രം പരിമിതപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രാലയത്തോട് തുറൈജിയുടെ ആവശ്യപ്പെടുകയുണ്ടായി.

അതോടപ്പം തെന്നെ സ്വദേശികള്‍ക്ക് രണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ട്രാഫിക് വിഭാഗത്തിന് അപേക്ഷ നല്‍കണമെന്നും അനുമതി ലഭിച്ചാല്‍ അധിക വാഹനങ്ങള്‍ക്ക് അധിക ഫീസ് നല്‍കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള കുവൈറ്റ് റോഡുകളില്‍ ഗതാഗതക്കുരുക്കിനും അരാജകത്വത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്ന ജീര്‍ണിച്ച നിരവധി വാഹനങ്ങളുണ്ടെന്ന് എം പി ചൂണ്ടിക്കാണിച്ചു. ഈ വാഹനങ്ങള്‍ സാധാരണയായി സ്‌കൂളുകള്‍, പള്ളികള്‍, വാണിജ്യ മാളുകള്‍ എന്നിവയുടെ പൊതു സ്‌ക്വയറുകളിലും കാര്‍ പാര്‍ക്കിംഗുകളിലും പാര്‍ക്ക് ചെയ്യാറുണ്ടെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

അതേസമയം പത്രങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഡസന്‍ കണക്കിന് പ്രവാസികള്‍ക്കും 50 വരെ വാഹനങ്ങള്‍ വീതം സ്വന്തമായുണ്ടെന്ന് തുറൈജി വ്യക്തമാക്കി. ചില താമസക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പൊതു സ്ഥലങ്ങളും പാര്‍ക്കുകളും ഉപയോഗിക്കുന്നുണ്ടെന്നും അത്തരം സ്ഥലങ്ങള്‍ വാഹന വ്യാപാരത്തിനായി ചൂഷണം ചെയ്യുകയും നിയമം വ്യക്തമായി ലംഘിച്ചുവെന്നും നിയമനിര്‍മ്മാതാവ് വ്യക്തമാക്കി. പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമമൊന്നുമില്ലെങ്കിലും, പൊതുതാല്‍പ്പര്യം നിറവേറ്റുന്നതിനായി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അധികാരികള്‍ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ നിലവില്‍ 4.6 ദശലക്ഷമുള്ള കുവൈറ്റിലെ ജനസംഖ്യയുടെ 70 ശതമാനവും വരുന്ന രാജ്യത്തെ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ആവശ്യപ്പെടുക, തങ്ങളുടെ പണമിടപാടുകള്‍ക്ക് നികുതി ചുമത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുക എന്നിങ്ങനെ പ്രവാസികളെ ലക്ഷ്യമിട്ട് എംപിമാര്‍ നേരത്തെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (9 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (9 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (9 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (10 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (10 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (10 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (10 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (10 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends