Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഒമിക്രോൺ ഭീതി; പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് കുവൈറ്റ്, രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് കൂടുതല്‍ ആശുപത്രി വാര്‍ഡുകളും കൊവിഡ് ഐസിയുകളും ആരംഭിച്ച് അധികൃതർ! പുതിയ ക്വാറന്‍റൈന്‍ നിബന്ധന ഇങ്ങനെ

27 DECEMBER 2021 11:14 AM IST
മലയാളി വാര്‍ത്ത

ലോകത്താകമാനം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചുകൊണ്ട് രംഗത്ത് എത്തി. രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് കൂടുതല്‍ ആശുപത്രി വാര്‍ഡുകളും കൊവിഡ് ഐസിയുകളും ആരംഭിച്ചിരിക്കുകയാണ്.

അതോടൊപ്പം യ്ത്തന്നെ ആവശ്യമായി വന്നാല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുമൂലം ആശുപത്രികളില്‍ കൊവിഡ് ഇതര രോഗികള്‍ എത്തുന്നത് കുറയ്ക്കാന്‍ ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതർ. കൂടാതെ മെഡിക്കല്‍ ജീവനക്കാരുടെ അവധി ജനുവരി അവസാനം വരെ മരവിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഇതുമൂലം അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വാക്സിനേഷന്‍ ക്യാംപയിന്റെ ആദ്യ ഘട്ടങ്ങളിലെന്ന പോലെ കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. രണ്ടാം ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞ മുഴുവന്‍ പേര്‍ക്ക് മിശ്റിഫിലെ പ്രധാന വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ അപ്പോയിന്‍മെന്റ് എടുക്കാതെ തന്നെ വാക്സിന്‍ എടുക്കാനും സാധിക്കും. മറ്റ് 18 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അപ്പോയിന്‍മെന്റ് എടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാനും സാധിക്കുന്നതായിരിക്കും. രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍, കമേഴ്ഷ്യല്‍ കോംപ്ലക്സുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെന്ന് വാക്സിന്‍ നല്‍കുന്നതിനായി മൊബൈല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനമായിരിക്കുകയാണ്.

അതോടൊപ്പം തന്നെ രാജ്യത്തെ ആരോഗ്യ സാഹചര്യം മികച്ചതാണെങ്കിലും രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസം കഴിഞ്ഞ മുഴുവന്‍ ആളുകളും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്യുകയുണ്ടായി. രാജ്യത്തെ 80 ശതമാനം ജനങ്ങളും ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസുകള്‍ എടുത്തു കഴിഞ്ഞവരാണ്. ഇത് ഒമിക്രോണ്‍ പ്രതിരോധത്തില്‍ ഒരു നിര്‍ണായക ഘടകമാണെങ്കിലും മൂന്നാം ഡോസ് എടുത്താല്‍ മാത്രമേ പ്രതിരോധം കൂടുതല്‍ ഫലപ്രദമാവൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇത്തരത്തിൽ രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ഒന്‍പത് മാസം പിന്നിട്ടവരെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവരായി പരിഗണിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. അതിനാല്‍ ഇവര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുപ്പെടുത്താനും മന്ത്രിസഭ തീരുമാനിക്കുകയുണ്ടായി.

കൂടാതെ രാജ്യത്തെത്തുന്ന എല്ലാവരും 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ വ്യവസ്ഥ പ്രധാനം ചെയ്യുന്നത്. രാജ്യത്ത് എത്തിയ ഉടനെയും ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോഴും പിസിആര്‍ ടെസ്റ്റും നടത്തേണ്ടതാണ്. രണ്ടാമത്തെ ടെസ്റ്റ് നടത്താത്തവര്‍ക്കാണ് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 72 മണിക്കൂര്‍ അഥവാ മൂന്ന് ദിവസം പൂര്‍ത്തിയായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാവുന്നതാണ്.

 

 

ഇതിനു പുറമെ, രാജ്യത്തേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് യാത്രക്കാര്‍ കൈവശം വയ്ക്കുകയും വേണം. അതേസമയം നിലവില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ. വിദേശത്തു നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥ ഇന്നു ഡിസംബര്‍ 26 മുതല്‍ നിലവില്‍ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends