Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

കളി മാറുന്നു കഥയും... ലോകത്താദ്യമായി കുറ്റം ചെയ്തവരെ പിടിച്ചു കൊടുക്കുന്ന മുതലാളിയായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് മാറുന്നു; സംസ്ഥാനങ്ങള്‍ തമ്മിലുളള പ്രശ്‌നമാക്കി മാറ്റാന്‍ ഗൂഢ നീക്കം; സാബു ജേക്കബിനെതിരെ കേസെടുക്കണമെന്ന് നേതാക്കള്‍

28 DECEMBER 2021 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

പോലീസുകാരുടെ പണി മുതലാളിയെടുത്താലെങ്ങനെയെന്ന് ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കേരളത്തെ കലാപഭൂമിക്ക് സമാനമാക്കി ജീപ്പുകള്‍ അടിച്ച് പൊട്ടിച്ച് കത്തിക്കുക എന്നുവച്ചാല്‍. മലയാളികള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ് കിറ്റെക്‌സിലെ തൊഴിലാളികള്‍ ചെയ്തത്. എന്നിട്ടും അതിനെ നിസാരവത്ക്കരിക്കുകയാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. എന്തിനിപ്പോള്‍ മറ്റ് സംസ്ഥാനക്കാരെ ഇളക്കാനുള്ള ശ്രമവും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ രക്തത്തിനു വേണ്ടി പാവപ്പെട്ട 151 കുടുംബത്തെ നശിപ്പിക്കരുതെന്നാണ് സാബു എം ജേക്കബ് പറയുന്നത്. അവരുടെ ശാപം കേരള മണ്ണിനു ബുദ്ധിമുട്ടാകാതിരിക്കാനാണ് യാചിക്കുന്നത്.



സംഭവം യാദൃശ്ചികമാണെങ്കിലും എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നത് അന്വേഷിച്ചു കണ്ടെത്തണം. 164 പേരെ കസ്റ്റഡിയില്‍ എടുത്തെന്നു പറഞ്ഞ പൊലീസ്, 164 പേരും പ്രതികളാണ് എന്നാണ് പറയുന്നത്. അറസ്റ്റു ചെയ്ത 152 പേരെ മാത്രമാണ് കമ്പനിക്കു തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. 12 പേരെ എവിടെനിന്നു കിട്ടി എന്നു മനസ്സിലായിട്ടില്ല. 12 ലൈന്‍ ക്വാര്‍ട്ടേഴ്‌സുകളിലായി 984 പേരാണ് താമസിച്ചു വന്നത്. ഇവരില്‍ 499 പേര്‍ മലയാളികളാണ്. 455 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒന്നു മുതല്‍ 12 വരെ നമ്പറുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ മൂന്നു ക്വാര്‍ട്ടേഴ്‌സുകളിലുള്ളവരെയാണ് പൊലീസ് കൊണ്ടുപോയത്. അഞ്ചു മണിയോടെ ക്വാര്‍ട്ടേഴ്‌സുകള്‍ വളഞ്ഞ് 10, 12, 13 ക്വാര്‍ട്ടേഴ്‌സുകളിലെ മലയാളികളെ മാറ്റി നിര്‍ത്തി ബാക്കി എല്ലാവരെയും ബസുകളില്‍ കയറ്റുകയായിരുന്നു.

485 ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഈ ക്വാര്‍ട്ടേഴ്‌സിലുള്ളവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത് എങ്ങനെയാണ്. ജനത്തെ വിഡ്ഢികളാക്കാന്‍ കയറ്റിക്കൊണ്ടു പോയതാണ്. രണ്ടു മണിക്കൂറില്‍ ഈ മൂന്നു ക്വാര്‍ട്ടേഴ്‌സുകളില്‍ മാത്രമാണ് പ്രതികള്‍ ഇരിക്കുന്നതെന്ന് എവിടെനിന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ക്യാമറ ദൃശ്യങ്ങള്‍ പോലും പരിശോധിക്കാതെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കമ്പനിയില്‍ നടത്തിയ അന്വേഷണത്തില്‍, പൊലീസ് അറസ്റ്റു ചെയ്ത 162 ല്‍ 13 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍ എന്നാണ് മനസ്സിലായത്. 151 പേരും നിരപരാധികളാണ്. എവിടെ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരം കിട്ടിയത് എന്നു പറയണം.



പൊലീസ് പിടിച്ചു കൊണ്ടു പോയ 164 പേരെയും പ്രതികളാക്കി മാറ്റുകയായിരുന്നു. ക്യാമറയില്‍ പതിഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെ പൊലീസിനു പിടികൂടി നല്‍കിയത് കിറ്റെക്‌സ് തന്നെയാണ്. 11 പേരെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറാന്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് പിടികൂടിയവരില്‍ ബാക്കി പത്തു പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍.

പൊലീസ് പിടികൂടിയവര്‍ പല സംസ്ഥാനക്കാരാണ്. അഞ്ചും പത്തും വര്‍ഷമായി കൂടെ ജോലി ചെയ്യുന്ന സൂപ്പര്‍വൈസര്‍ക്കു പോലും തിരിച്ചറിയാനാകില്ല. 32 മണിക്കൂറായി സൂപ്പര്‍വൈസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്. നമ്മുടെ മണ്ണില്‍ വന്ന് ഒരു നാട്ടുകാരനെയും പൊലീസിനെയും അക്രമിക്കുന്ന ഒരു പ്രവര്‍ത്തിയും അനുകൂലിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടാന്‍ പാടില്ല.



വളരെ സെന്‍സിറ്റീവായ വിഷയമാണ് ഇതെന്നു സര്‍ക്കാര്‍ തിരിച്ചറിയണം. 45 ലക്ഷം മലയാളി സഹോദരങ്ങള്‍ അന്യ സംസ്ഥാനങ്ങളിലുണ്ടെന്നതു മറക്കരുത്. അസമില്‍ നിന്നുള്ള രണ്ടുപേര്‍, നാഗാലന്‍ഡില്‍ നിന്നുള്ള ഒരാള്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒമ്പതു പേര്‍, മണിപ്പൂരില്‍നിന്നു നാലു പേര്‍, ഒഡീഷയില്‍നിന്ന് ഒരാള്‍, യുപിയില്‍നിന്ന് അഞ്ചു പേര്‍, ബംഗാളില്‍നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്.

പത്തു സംസ്ഥാനങ്ങളിലെ നിരപരാധികളെയാണ് പൊലീസ് ജയിലിലാക്കിയിട്ടുള്ളത്. ആ സംസ്ഥാനക്കാര്‍ വെറുതെ ഇരിക്കുമെന്നു കരുതരുത്. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. നിങ്ങളുടെ കയ്യില്‍ തെളിവെന്തുണ്ടെന്നു ചോദിച്ചാല്‍ കൈമലര്‍ത്തേണ്ടി വരും. പത്തു സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച്, സാബുവിനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതു തെറ്റാണെന്നും അതു തിരുത്തണമെന്നും സാബു പറഞ്ഞു.



അതേസമയം സാബു ജേക്കബിനെതിരെ കേസെടുക്കണമെന്ന് പറഞ്ഞ് ബെന്നി ബഹന്നാനെ പോലുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കിറ്റെക്‌സില്‍ പരിശോധന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അന്ന് വെറുതേയൊരു പരിശോധന നടത്തിയപ്പോഴാണ് കിറ്റക്‌സ് ആന്ധ്രാപ്രദേശിലേക്ക് നിക്ഷേപം മാറ്റിയത്. അതോടെ ആ പരിശോധന നിര്‍ത്തിക്കാനായി. ഇനി അത്തരം നമ്പരുകളൊന്നും നടക്കില്ല. കിറ്റെക്‌സില്‍ നടക്കുന്നത് പുറത്ത് വരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (7 minutes ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (10 minutes ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (13 minutes ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (24 minutes ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (24 minutes ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (29 minutes ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (34 minutes ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (1 hour ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (2 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (2 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (2 hours ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (2 hours ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (2 hours ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (2 hours ago)

Malayali Vartha Recommends