Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരം കടന്നു.... നിബന്ധനകൾ ശക്തമാക്കി അധികൃതർ രംഗത്ത്, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ! രണ്ട് ലക്ഷം ദിനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ

14 JANUARY 2022 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

സൗദി അറേബ്യയിൽ കോവിഡ് കേസുകൾ കുതിക്കുകയാണ്. ദിനംപ്രതി 5000ത്തിപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വീണ്ടും പഴ സാഹചര്യത്തിലേക്ക് കടക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോഴിതാ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ തീരുമാനം കൈക്കൊള്ളാൻ അധികൃതർ തീരുമാനിച്ചത്.

രാജ്യത്ത് ഓരോ മേഖലയിലും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായ പാലിക്കുന്നതിന് സ്ഥാപനങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കണം. സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്ന ആളുകള്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തവും സ്ഥാപന ഉടമകള്‍ക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.
​സ്ഥാപനങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നതാണ് പറയാൻ പോകുന്നത്.

അതായത് കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ച് സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ അവര്‍ക്ക് അകത്തേക്ക് പ്രവേശനം നല്‍കാവൂ എന്നതാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിന് പ്രത്യേക ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും അതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും വേണം. അതോടൊപ്പം തന്നെ വാക്സിന്‍ എടുക്കാത്തവരെയും കൊവിഡ് രോഗ ബാധിതരെയും സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കരുത് എന്നും നിബന്ധന നൽകുകയുണ്ടായി. മൊബൈല്‍ ആപ്പ് പരിശോധിച്ച് ഈ രണ്ടു കാര്യങ്ങളും ഉറപ്പുവരുത്താനും സംവിധാനം ഒരുക്കണം.

കൂടാതെ സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ ലഭ്യമാണെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. അതോടൊപ്പം തന്നെ സ്ഥാപനത്തിനകത്തെ ഉപകരണങ്ങള്‍, ഷോപ്പിംഗ് കാര്‍ട്ടുകള്‍, പ്രതലങ്ങള്‍ തുടങ്ങിയവയെല്ലാം ശരിയായ രീതിയില്‍ അണുവിമുക്തമാക്കുകയും വേണം.

എന്നാൽ ഈ നിയന്ത്രണങ്ങളില്‍ ഏതെങ്കിലുമൊന്ന് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ വന്‍ പിഴ നല്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 10,000 റിയാല്‍ മുതല്‍ രണ്ടു ലക്ഷം റിയാല്‍ വരെയാണ് പിഴ ഈടാക്കുക. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന മുറയ്ക്ക് പിഴയും കൂടുന്നതായിരിക്കും. അഞ്ചു വരെ ജീവനക്കാര്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്കെതിരേ 10,000 റിയാലും, ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 20,000 റിയാലുമാണ് ആദ്യ പ്രാവശ്യം പിഴ ചുമത്തുക.

50 മുതല്‍ 249 വരെ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങള്‍ക്ക് 50,000 റിയാലും 249 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെയുമാണ് ആദ്യ ഘട്ടത്തിലെ പിഴ. എന്നാല്‍, നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായി രണ്ടു ലക്ഷം റിയാല്‍ വരെയാക്കുമെന്നും സ്ഥാപനം ആറ് മാസത്തോളം അടച്ചുപൂട്ടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (41 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (52 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends