Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

55 മുഖങ്ങള്‍... 555.55 കാരറ്റ് തൂക്കം... കറുത്ത വജ്രങ്ങളില്‍ ഇത്രയും വലുപ്പമുള്ളത് കണ്ടെത്തുന്നത് അപൂര്‍വം; 50 കോടിയിലിധികം വില വരുന്ന കറുത്ത വജ്രം പ്രദര്‍ശനത്തിന്

19 JANUARY 2022 12:38 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം യുഎഇയില്‍ പ്രദര്‍ശനത്തിന്. ദ് എനിഗ്മ എന്നു പേരു നല്‍കിയിരിക്കുന്ന കാര്‍ബണാഡോ വജ്രം ദുബായില്‍ തിങ്കളാഴ്ചയാണ് പ്രദര്‍ശിപ്പിച്ചത്.

 

ഇതാദ്യമായാണ് ഈ അപൂര്‍വ വജ്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. 2.6 ബില്യന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉല്‍ക്കാശിലയോ ഛിന്നഗ്രഹമോ ഭൂമിയില്‍ പതിച്ചതിനെ തുടര്‍ന്നുണ്ടായ വജ്രമാണ് ഇതെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. ഏറ്റവും വലിയ കട്ട് ഡയമണ്ട് വില്‍പ്പനയ്ക്ക് മുന്നോടിയായാണ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്.

 



പ്രകൃതിദത്തമായ കറുത്ത വജ്രങ്ങളില്‍ ഇത്രയും വലുപ്പമുള്ളത് കണ്ടെത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദുബായിലെ പ്രദര്‍ശനത്തിനു ശേഷം ജനുവരി 24 മുതല്‍ 26 വരെ ലൊസാഞ്ചലസില്‍ 'ദ എനിഗ്മ' പ്രദര്‍ശനത്തിനെത്തും.

 

അതിനുശേഷം ഫെബ്രുവരിയിലാണ് ലണ്ടനിലെ ലേല സ്ഥാപനത്തിലേക്കെത്തിക്കുന്നത്. പൊതുജനങ്ങള്‍ക്കും ഇതാദ്യമായാണ് വജ്രം നേരിട്ട് കാണാന്‍ സാധിക്കുന്നത്. വജ്രത്തിന്റെ പഴക്കവും പ്രാധാന്യവും അപൂര്‍വ സ്വഭാവവും കണക്കിലെടുത്ത് 50 കോടിക്ക് മുകളില്‍ ലേലത്തുകയായി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

 

 

ഫെബ്രുവരി മൂന്ന് മുതല്‍ ഒമ്പത് വരെയാവും ലേലം നടക്കുന്നത്. 555.55 കാരറ്റ് തൂക്കമുള്ള വജ്രത്തിന് 55 മുഖങ്ങള്‍ നല്‍കിയാണ് വില്‍പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുറിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വജ്രം കൂടിയാണിത്. ഈന്തപ്പനയുടെ ആകൃതിയിലുള്ള ശക്തിയുടെയും സംരക്ഷണത്തിന്റെയും പ്രതീകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വജ്രത്തിന്റെ രൂപം തയ്യാറാക്കിയിരിക്കുന്നത്. അറബി സഖ്യകളിലെ അഞ്ചുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

വലുപ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ വജ്രം എന്ന സ്ഥാനവും എനിഗ്മയ്ക്ക് സ്വന്തമാണ്. 2006 ല്‍ ഗിന്നസ് ലോക റെക്കോര്‍ഡിലും വജ്രം ഇടം നേടി. എന്നാല്‍ ഇത്രയും കാലം ഈ അപൂര്‍വ വജ്രത്തിന്റെ ഉടമ ആരായിരുന്നു എന്നകാര്യം പരസ്യമാക്കിയിട്ടില്ല. വജ്രത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് കോസ്മിക് അദ്ഭുതം എന്നാണ് ഇതിനെ ലേല സ്ഥാപനം തന്നെ വിശേഷിപ്പിക്കുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (25 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (32 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (33 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (33 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (34 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (35 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends