Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദി അറേബ്യയിൽ കൊടും തണുപ്പ്; മഞ്ഞ് പുതച്ച് താഴ്വാരങ്ങൾ, വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, കിഴക്കൻ ഭാഗങ്ങളിലും റിയാദിലും മഴ പെയ്യാനുള്ള സാധ്യത! മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുള്ള ശീതക്കാറ്റും

19 JANUARY 2022 02:17 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യ തണുത്ത് വിറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനോടകം തന്നെ പലയിടത്തും മഞ്ഞ് വീണ് മൂടിക്കിടക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതിനുപിന്നാലെ അധികൃതർ ജാഗ്രതാ നിർദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര ഔദ്യോഗിക വക്താവ് ഹുസൈൻ അൽ - ഖഹ്താനി വ്യക്തമാക്കി.

അതോടൊപ്പം തന്നെ വരും ദിവസങ്ങളിൽ റിയാദിലെ താപനില പൂജ്യത്തിലെത്തുമെന്നും തെക്കൻ മേഖലകളിൽ താപനില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ഭാഗങ്ങളിലും റിയാദിലും മഴ പെയ്യാനുള്ള സാധ്യത ഇനിയുമുണ്ടെന്നും വരും മണിക്കൂറുകളിൽ വടക്ക് ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ച്ചയ്ക്കും ആലിപ്പഴ വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ തുറൈഫി​​ലെ പല ഭാഗങ്ങളും മഞ്ഞു മൂടിയിരിക്കുകയാണ്​. താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന്​ താഴെയാണ് ഉള്ളത്​. മഞ്ഞ്​ വീഴ്​ച കണ്ട്​ ആസ്വദിക്കാൻ നിരവധി ആളുകളാണ്​ ഇപ്പോൾ പുറത്തിറങ്ങിയത്​. തുറൈഫിൽ പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയുള്ള താപനിലയാണ്​ രേഖപ്പെടുത്തിയത്​. വടക്കൻ മേഖലയിൽ ചൊവ്വാഴ്​ച രാവിലെ വരെ മഞ്ഞുവീഴ്ച തുടരുമെന്ന്​ പ്രതീക്ഷിക്കുന്നതായി തബൂക്ക് മേഖല കാലാവസ്ഥാ വിഭാഗം ഡയറക്ടർ ഫർഹാൻ അൽഅൻസി വ്യക്തമാക്കി. ചൊവ്വാഴ്​ച വടക്കൻ ഭാഗങ്ങളിലും ഹാഇൽ പ്രവിശ്യയിലെ ഉയരം കൂടിയ ഭാഗങ്ങളിലും മഞ്ഞുവീഴ്ച്ച തുടരാനുള്ള സാധ്യതയുണ്ട്​ എന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം സൗദിയിലെ തുറൈഫിൽ ഇന്നലെ ഐസ് മഴപെയ്തു. കഠിനമായ ശൈത്യമാണ് കഴിഞ്ഞ ഒരാഴ്യാച്ചയായി ഇവിടെ അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിലുള്ള ശീതക്കാറ്റും വീശുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ പലതവണ മഴ പെയ്തു. മരുഭൂമികളിൽ ചെറിയ വെള്ളക്കെട്ടുകൾ ഉണ്ടായിട്ടുണ്ട്. ഐസ് മഴയുടെ വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മിക്ക വർഷങ്ങളിലും അതിശൈത്യത്തോടനുബന്ധിച്ച് ഇവിടെ ഐസ് മഴ വർഷിക്കാറുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (25 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (32 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (33 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (33 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (34 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (35 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends