ഗൾഫ് മേഖലയ്ക്ക് വമ്പൻ നേട്ടം; സൗദി അരാംകോയുടെ ഓഹരി മൂല്യത്തിൽ വീണ്ടും റെക്കോർഡ് വർധനവ്, ആഗോള എണ്ണവിലയിൽ വർധനവ് തുടരുന്നത് ഓഹരിമൂല്യം കുതിച്ചുയരാൻ ഇടയാക്കി, ഇന്ന് ആഗോള എണ്ണവില ബാരലിന് 119 ഡോളറിലെത്തി
റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെ ലോകമാകമാനം പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. എന്നാൽ ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നത് ഗൾഫ് രാഷ്ട്രങ്ങൾക്ക് നേട്ടമായിരിക്കുകയാണ്. സൗദി അരാംകോയുടെ ഓഹരി മൂല്യത്തിൽ വീണ്ടും റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ആഗോള എണ്ണവിലയിൽ വർധനവ് തുടരുന്നതാണ് ഓഹരിമൂല്യം കുതിച്ചുയരാൻ ഇടയാക്കിയിരിക്കുന്നത്. ഇന്ന് ആഗോള എണ്ണവില ബാരലിന് 119 ഡോളറിലെത്തിയിരിക്കുകയാണ്. സൗദി അരാംകോയുടെ ഓഹരി മൂല്യം ഇന്ന് നാൽപ്പത്തിയഞ്ച് റിയാലിലെത്തിയിട്ടുണ്ട്.
എന്നാൽ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തതിന് ശേഷം ഇതാദ്യമായാണ് അരാംകോയുടെ ഓഹരി വില ഇത്രയും വർധിക്കുന്നത്. 42 റിയാലായാണ് ഇന്ന് വിപണി ആരംഭിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ 45 റിയാൽ വരെയെത്തിയിരുന്ന ഓഹരി വിപണനം 44.30നാണ് ക്ലോസ് ചെയ്തത്. ഇതുവരെ 12 മില്യൻ ഓഹരികളുടെ വ്യാപാരം നടന്നതായി അരാംകോ അറിയിച്ചിട്ടുമുണ്ട്.
അതേസമയം കമ്പനിയുടെ വിപണി മൂല്യം ഇന്ന് ഒമ്പത് ട്രില്യൻ റിയാലിലെത്തി. ക്രൂഡോയിൽ ബാരലിന് 119 ഡോളറാണ് ഇന്നത്തെ വിപണി വില എന്നത്. റഷ്യ യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് വിപണി വില കുതിക്കുന്നത്. ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് സൗദി അരാംകോ. സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണശേഖരവും ഉത്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനി കൂടിയാണിത്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ ആണ് ആസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോകാർബൺ ശൃംഖലയും സൗദി അരാംകൊയാണ് പ്രവർത്തിപ്പിക്കുന്നത്.
അതോടൊപ്പം തന്നെ എണ്ണയുൽപാദനത്തിൽ വർധനവ് വരുത്താൻ പദ്ധതിയുള്ളതായി സൗദി അറേബ്യ തീരുമാനിച്ചിരുന്നു. സൗദിയുടെ എണ്ണ ഉൽപ്പാദനം 13.5 ദശലക്ഷം ബാരലായി ഉയർത്താൻ ആഗ്രഹിക്കുന്നതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന് വ്യക്തമാക്കി. ആഗോള തലത്തിൽ നേരിടുന്ന ഊർജ്ജ സ്രോതസ്സുകളുടെ കുറവ് പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഉൽപാദന വർധനവ്. ആഗോള തലത്തില് 3 ബില്യൺ മനുഷ്യർക്ക് യഥാർത്ഥ ഊർജ്ജ സ്രോതസ്സ് ലഭ്യമല്ലെന്ന് സ്ഥിരീകരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha


























