യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ ആറ് വ്യവസ്ഥകള്‍.... പ്രഫഷണല്‍ ജോലികള്‍ക്കുള്ള വര്‍ക് പെര്‍മിറ്റിന് ഉയര്‍ന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി; തൊഴില്‍ വിസകള്‍ പുതുക്കുമ്പോഴും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം, ഇവയൊക്കെ കൃത്യമായി അറിഞ്ഞിരിക്കണം

വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി യുഎഇ. തൊഴിൽ നിയമങ്ങളിൽ ഈയടുത്ത കാലത്തായി വലിയ പരിഷ്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഇനിമുതൽ യുഎഇയില്‍ വര്‍ക് വിസ ലഭിക്കാന്‍ ആറ് വ്യവസ്ഥകള്‍ പാലിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിരിക്കുകയുണ്ടായി. 18 വയസ്സ് തികയാത്തവര്‍ക്ക് തൊഴില്‍ വിസ ലഭിക്കില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ നിബന്ധന കൗമാരക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ പരിശീലനത്തിന് നല്‍കുന്ന പ്രത്യേക വര്‍ക് പെര്‍മിറ്റുകള്‍ക്ക് ഇത് ബാധകമല്ല.
പ്രഫഷണല്‍ ജോലികള്‍ക്കുള്ള വര്‍ക് പെര്‍മിറ്റിന് ഉയര്‍ന്ന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇവ തസ്തികയ്ക്ക് ചേരുന്നതാകണം. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവവുമായി ബന്ധമില്ലാത്ത തസ്തികകളും സര്‍ട്ടിഫിക്കറ്റും കമ്പനി സ്വീകരിക്കുന്നതല്ല. കമ്പനികളുടെ പേരില്‍ മന്ത്രാലയത്തിന്റെ നിയമ ലംഘനമുണ്ടെങ്കിലും അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. സ്ഥാപന ഉടമയ്ക്ക് പകരം കമ്പനികളുടെ ഇടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയ വ്യക്തിയാണ് അപേക്ഷികളില്‍ ഒപ്പുവയ്ക്കുന്നതെങ്കില്‍ അത് തെളിയിക്കുന്ന രേഖയും ആവശ്യമാണ്.
അതോടൊപ്പം തന്നെ സ്ഥാപനത്തിന്റെ ട്രേഡ് ലൈസന്‍സ് കാലാവധി തീര്‍ന്നാലും വിസ അപേക്ഷകള്‍ സ്വീകരിക്കില്ല. തൊഴില്‍ വിസകള്‍ പുതുക്കുമ്പോഴും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്. യോഗ്യത തെളിയിക്കേണ്ട തസ്തികകളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ പുതുക്കല്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാവൂ എന്നും അതികൃതാർത് അറിയിക്കുകയുണ്ടായി. മന്ത്രാലയത്തിലെ പട്ടികയില്‍ കമ്പനിയുടെ സ്ഥാനം പരിഗണിച്ചാണ് പുതിയതും പുതുക്കുന്നതുമായ തൊഴില്‍ വിസകള്‍ക്ക് ഫീസ് നിശ്ചയിക്കുന്നത്.
കൂടത്തെ തൊഴിലാളികളുടെ വിസ റദ്ദാക്കുന്നതിന് മുമ്പ് സേവനകാല ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. വിസ പുതുക്കുന്നതിന് പിഴ അടയ്ക്കാനുണ്ടെങ്കില്‍ അത് തീര്‍ത്ത ശേഷമാകും റദ്ദാക്കാനുള്ള അപേക്ഷകളില്‍ നടപടിയെടുക്കുക. വര്‍ക് പെര്‍മിറ്റ് അപേക്ഷ നിരസിക്കാനുള്ള സാധ്യതകളുമുണ്ട്. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാല്‍, കമ്പനികള്‍ വ്യാജമോ പൂട്ടിയതോ ആയാല്‍, തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കാന്‍ മന്ത്രാലയം ആവിഷ്‌കരിച്ച വേതന സുരക്ഷാ പദ്ധതിയിലോ തൊഴില്‍ മേഖലയിലെ ഇതര സംവിധാനങ്ങളിലോ കമ്പനി ചേരാതിരുന്നാല്‍ വര്‍ക് പെര്‍മിറ്റിനായുള്ള അപേക്ഷ നിരസിക്കാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha


























