സൗദി അറേബ്യയിൽ വമ്പൻ മാറ്റങ്ങൾ; ഇനി മുതല്‍ സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കി! കൊവിഡിനെതിരായ വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന നിബന്ധന മാത്രം

കൊറോണ വെല്ലുവിളികളെ പിന്നിട്ട് സൗദിയില്‍ ഇനി എല്ലാം പഴയതു പോലെ ആകുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ഇന്നലെ അതായത് ശനിയാഴ്ച മുതല്‍ തന്നെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നതാണ്.
കൊവിഡിനെതിരായ വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന നിബന്ധന മാത്രമാണ് സൗദിയിലേക്കുള്ള യാത്രക്കാര്‍ ഇനിമുതൽ പാലിക്കേണ്ടത്. കൊവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യം കൊവിഡ് പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുപോകുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. എന്നാൽ രാജ്യത്ത് കൊവിഡ് പ്രതിരോധ ആപ്പായ തവക്കല്‍നാ ആപ്പിന്റെ ഉപയോഗം തുടരും.
രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ സ്ഥാപന ക്വാറന്റൈനോ ഹോം ക്വാറന്റൈനോ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. അതായത് യാത്രയ്ക്കു മുമ്പും ശേഷവുമുള്ള പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല എന്നതാണ് പ്രവാസികൾക്ക് ആശ്വാസമാകുന്നത്. എന്നാല്‍, സന്ദര്‍ശക വിസകളില്‍ വരുന്നവരെല്ലാം നേരത്തെയുള്ള ഇന്‍ഷുറന്‍സിനു പുറമെ കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിരിക്കണം എന്നതും അധികൃതർ ഓർമിപ്പിച്ചു. 90 റിയാല്‍ മുതലാണ് കൊവിഡ് ഇന്‍ഷുറന്‍സ് തുക എന്നത്. കൊവിഡ് ബാധിച്ചാലുള്ള ചികിത്സ ഉള്‍പ്പെടെ കവര്‍ ചെയ്യുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സായിരിക്കണം ഇത്.
അതോടൊപ്പം തന്നെ പൊതു ഇടങ്ങളിലും അടച്ചിട്ട പ്രദേശങ്ങളിലും ഇനി മുതല്‍ സാമൂഹിത അകലം പാലിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി, മറ്റു പള്ളികള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഈ ഇളവ് ബാധകമാണ്. കച്ചവട സ്ഥാപനങ്ങള്‍, വിവാഹ ഹാളുകള്‍, സിനിമാ തിയറ്ററുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഇനി സാമൂഹിക അകലത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുന്നതല്ല. ശേഷിക്കനുസരിച്ച് തന്നെ എത്ര ആളുകളെയും ഇവിടങ്ങളില്‍ പ്രവേശിപ്പിക്കാവുന്നതാണ്.
തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. കൂടാതെ അടച്ച സ്ഥലങ്ങളില്‍ ധരിക്കണം. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് അകത്തും മറ്റ് അടച്ചിട്ട ഇടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരുകയും ചെയ്യുന്നതാണ്.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന വിലക്കും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായിരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോൾ പിന്‍വലിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ് വെ, ലെസോത്തോ, എസ്വാറ്റിനി, മൊസാംബിക്, മലാവി, മൗറീഷ്യസ്, സാംബിയ, മഡഗാസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, കോംറോസ്, നൈജീരിയ, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു അവസാനമായി യാത്രാ വിലക്ക് നിലനിന്നിരുന്നത്. ഇതോടെ കൊവിഡിന്റെ പേരില്‍ ഇനി ഒരു രാജ്യത്തു നിന്നുള്ള വിമാനത്തിനും വിലക്കില്ല എന്നതും ഏറെ ആശ്വാസം നൽകുന്നു.
https://www.facebook.com/Malayalivartha


























