പ്രവാസികൾക്ക് ഇതൊക്കെ മതി; നീണ്ട രണ്ടരവർഷത്തെ വിലക്കുകളും കടുത്ത നിബന്ധനകളും എടുത്തുമാറ്റി സൗദി അറേബ്യ, കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി, സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ ആദ്യം മാസ്ക്ക് മാറ്റിയത് യുഎഇയാണ്. ഏറെ നിർണായകമായ തീരുമാനം കൈകൊള്ളുമ്പോഴും യുഎഇ പ്രവാസികൾക്കും ഇളവുകൾ നൽകി വിമാനയാത്ര വളരെ സുധാരമാക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് യുഎഇ ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടത്.
എന്നാൽ ഇപ്പോഴിതാ സൗദിയും നിർണായക പ്രഖ്യാപനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നീണ്ട രണ്ടരവർഷത്തെ വിലക്കുകളും കടുത്ത നിബന്ധനകളും എടുത്തുമാറ്റിയാണ് സൗദി ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രവാസികളെ പോലും അമ്പരപ്പിലാഴ്ത്തി എല്ലാം എടുത്തുമാറ്റുകയായിരുന്നു. പിന്നാലെ ഇതാ പുതിയ പ്രഖ്യാപനങ്ങളും വന്നിരിക്കുകയാണ്.
കോവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം നിര്‍ത്തിയതായി സൗദി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. അത്യാവശ്യ സമയങ്ങളിലോ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴോ മാത്രമേ ഇനി വാര്‍ത്താസമ്മേളനം വിളിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം തന്നെ കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് പുറത്തുവിടുന്നതും നിര്‍ത്തുന്നതാണ്. കൂടത്തെ വിദഗ്ധര്‍ക്കും മറ്റും കോവിഡ് കണക്കുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റു പല വഴികളിലൂടെയും കൈമാറും. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വിവരങ്ങള്‍ കൈമാറുന്നവര്‍ക്കും സമൂഹത്തെ ബോധവത്കരിക്കുന്നവര്‍ക്കും അദ്ദേഹം നന്ദി പറയുകയുണ്ടായി. സൗദിയില്‍ കോവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ സൗദി അറേബ്യയിലേക്ക് വരുന്ന വിദേശികളുടെ ഇമ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കില്ലെന്നും ക്വാറന്റൈന്‍ ബുക്കിംഗ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ തലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉംറ, സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ കോവിഡ് പാക്കേജ് ഇന്‍ഷുറന്‍സ് എടുത്തിരിക്കേണ്ടതാണ്. സൗദിയില്‍ താമസിക്കുന്ന സമയത്ത് അവര്‍ക്ക് ഇന്‍ഷുറൻസ് നിര്‍ബന്ധമാണ്. പുതുക്കുമ്പോഴും രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുമ്പോഴും ഇന്‍ഷുറൻസ് വേണം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് സൗദിയിൽ ക്വാറന്റൈനും പിസിആറും ഉൾപ്പെടെ എല്ലാ കോവിഡ് നിബന്ധനകളും സൗദി അറേബ്യ പിൻവലിച്ചുകൊണ്ട് രംഗത്ത് എത്തിയത്. മക്ക മദീന ഹറമിലേക്ക് നമസ്കാരത്തിന് പ്രവേശിക്കാൻ അനുമതി പത്രം വേണമെന്ന നിബന്ധനയും പിൻവലിച്ചിരിക്കുകയാണ്. രാജ്യത്ത് മാസ്കും തവക്കൽനാ ആപ്പിന്റെ ഉപയോഗവും തുടരും.
https://www.facebook.com/Malayalivartha


























