ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം; റഷ്യ-യുക്രൈൻ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ! ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം 21 ദിര്‍ഹമിലെത്തിനില്‍ക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്
റഷ്യ-യുക്രൈൻ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ കൂപ്പ് കുത്തിയിരിക്കുകയാണ് ഇന്ത്യന്‍ രൂപ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അനുസരിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞ് തന്നെയാണ് നിൽക്കുന്നത്.
തിങ്കളാഴ്ച അതായത് ഇന്നലെ ഒരു ദിര്‍ഹമിന് 21 രൂപയാണ് വിനിമയനിരക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം 21 ദിര്‍ഹമിലെത്തിനില്‍ക്കുന്നത് എന്നാണ് കാണുവാൻ കഴിയുന്നത്. ഇതുവരെ 20.88 ആയിരുന്നു ഉയര്‍ന്ന വിനിമയനിരക്ക് എന്നത്. ഞായറാഴ്ച 20.81 എന്ന നിലയില്‍നിന്ന് 19 പൈസയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉയര്‍ന്നത്. 21ല്‍നിന്ന് പിന്നീട് 20.92 എന്ന നിലയിലേക്ക് താഴുകയും ചെയ്തിരുന്നു.
അതായത് രൂപയ്ക്കെതിരെ അടുത്ത കാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഗൾഫ് കറൻസികൾക്ക് ലഭിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഒരു സൗദി റിയാലിന് 20.50 രൂപയാണ് നിരക്ക്. കൂടാതെ ഇന്നലെ ഡോളറിനെതിരെ 45 പൈസ ഇടിഞ്ഞ് 75.82 രൂപയിൽ ആയിരുന്നു വ്യാപാരം. ഖത്തർ റിയാലിന് 21.12 രൂപയും കുവൈത്ത് ദിനാറിന് 253.14 രൂപയും ബഹ്റൈൻ ദിനാറിന് 204 രൂപയും എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്. 5 ഒമാനിൽ റിയാലും 100 ബൈസയും നല്‍കിയാല്‍ നാട്ടിലെ ആയിരം രൂപ ലഭിക്കും. 1000 ഒമാനി റിയാലിന് നാട്ടിലെ 199,500 രൂപ ലഭിക്കുന്നതാണ്. വിദേശ നിക്ഷേപം കുറഞ്ഞതുമൂലമുള്ള, ആഭ്യന്തര ഓഹരികളിലെ ഇടിവും ക്രൂഡ് ഓയിൽ വില വര്‍ധനയും നിക്ഷേപകരെ ബാധിച്ചതായി റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ വർധനയുണ്ടായതായി ഗൾഫിലെ വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾ കൂടി നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇന്‍റര്‍നെറ്റ് ബാങ്ക് വഴി പണം അയച്ചവര്‍ക്ക് ദിര്‍ഹമിന് 20.86 രൂപ വരെ ലഭിച്ചു. പ്രവാസികള്‍ക്ക് ശമ്ബളം കിട്ടിയ സമയമായതിനാല്‍ പരമാവധി ആളുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പണം അയച്ചിരുന്നു. എക്സ്ചേഞ്ചുകളില്‍ പണം അയക്കാന്‍ തിരക്കേറിയതായും എക്സ്ചേഞ്ച് അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാറും റിസര്‍വ് ബാങ്കും ഇടപെട്ടില്ലെങ്കില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്.
അതേസമയം ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ ഉള്ള പൈസയും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. ഏതാനും ഫിൽസുകൾ അധികം കിട്ടിയെന്ന് ആശ്വസിക്കാമെങ്കിലും സമസ്ത മേഖലകളിലുമുള്ള വിലക്കയറ്റംമൂലം പിടിച്ചുനിൽക്കാനാകുന്നില്ലെന്നു പ്രവാസി ഇന്ത്യക്കാർ വെളിപ്പെടുത്തുകയാണ്. നേരത്തെ കുടുംബ ചെലവിനു മാസത്തിൽ 15,000 രൂപ അയച്ചിരുന്നിടത്ത് 25000 രൂപ അയച്ചാലും തികയുന്നില്ലെന്നാണു സാധാരണക്കാരുടെ പരിഭവം. ഇടത്തരക്കാരുടെ ചെലവിൽ ഇരട്ടിയിലേറെയാണു വർധന രേഖപ്പെടുത്തുകയാണ്.
ഇതുകൂടാതെ മെച്ചപ്പെട്ട നിരക്ക് പ്രതീക്ഷിക്കുന്നവർ കയ്യിലുള്ള തുകയിൽ മൂന്നിലൊന്നാക്കി മാറ്റി ഒരു ഭാഗം ഇപ്പോഴും നിരക്ക് കൂടുമ്പോൾ മറ്റു ഭാഗങ്ങളും അയയ്ക്കുന്നതാണ് ഉചിതമെന്ന് സാമ്പത്തിക വിദഗ്ധർ പറയുകയാണ്. എന്നാൽ ഓരോ തവണ അയയ്ക്കുമ്പോഴും 22 ദിർഹം (457.75 രൂപ) വീതം സർവീസ് ചാർജ് എടുക്കുന്നതിനാൽ ഇങ്ങനെ അയയ്ക്കുന്നതിൽ കാര്യമായ ഗുണം ലഭിക്കുന്നില്ലെന്നാണു അനുഭവസ്ഥർ പറയുന്നത്.
https://www.facebook.com/Malayalivartha


























