മാർച്ച് 27 മുതൽ കൂടുതൽ സർവീസുകൾ; അൽഐൻ -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവിസ് മാർച്ച് 27 മുതൽ ആഴ്ചയിൽ രണ്ട് ദിവസമാക്കുന്നു, ഞായറാഴ്ച വാരാന്ത്യ അവധിദിവസമായതിനാൽ അവധിക്ക് പോകുന്നവർക്ക് തിരികെയെത്തി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാനും ഉപകാരപ്പെടും

കൊറോണ വ്യാപനം മൂലം പ്രതിസന്ധികൾ പിന്നിട്ട വ്യോമയാന മേഖല കുതിക്കാൻ ഒരുങ്ങുകയാണ്. ഗൾഫ് രാഷ്ട്രങ്ങൾ ഇളവുകൾ നൽകിയതോടെ സഞ്ചാരികളുടെ ഒഴുക്കാണ് കാണുവാൻ സാധിക്കുന്നത്. ഇതിനോടകം തന്നെ കൂടുതൽ സർവീസുകൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ. ഇപ്പോഴിതാ അൽഐൻ -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവിസ് മാർച്ച് 27 മുതൽ ആഴ്ചയിൽ രണ്ട് ദിവസമാക്കുന്നുവെന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിലാണ് ഇത്തരത്തിൽ സർവിസ് ഉണ്ടാവുക. ഇത് അൽഐനിലുള്ള മലബാറിലെ പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാകുന്നതായിരിക്കും. ഞായറാഴ്ച വാരാന്ത്യ അവധിദിവസമായതിനാൽ അവധിക്ക് പോകുന്നവർക്ക് തിരികെയെത്തി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാനും ഉപകാരപ്പെടുകയും ചെയ്യും.
അതോടൊപ്പം തന്നെ നേരത്തെ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഉണ്ടായിരുന്ന സർവിസ് കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെക്കുകയും പിന്നീട് വ്യാഴാഴ്ചകളിൽ മാത്രം സർവിസ് ആരംഭിക്കുകയുമാണ് ചെയ്തത്. അതാണ് മാർച്ച് 27 മുതൽ ആഴ്ചയിൽ രണ്ട് ദിവസമാക്കാൻ അധികൃതർ ഒരുങ്ങുന്നത്. വ്യാഴാഴ്ചകളിൽ ഉച്ച 1.25ന് അൽഐനിൽനിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 6.45നാണ് വിമാനം കോഴിക്കോട് എത്തുക. കൂടാതെ ഞായറാഴ്ചകളിൽ ഉച്ച 2.20ന് അൽഐനിൽനിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 7.45നാണ് ഈ കോഴിക്കോട് എത്തിച്ചേരുക.
അങ്ങനെ കോഴിക്കോടുനിന്നും വ്യാഴാഴ്ചകളിൽ രാവിലെ 10നും ഞായറാഴ്ചകളിൽ രാവിലെ 10.40നും പുറപ്പെട്ട് യഥാക്രമം ഉച്ച 12.25നും 1.05നും അൽഐനിൽ എത്തുകയും ചെയ്യും. മാർച്ചിൽ അൽഐനിൽനിന്ന് കോഴിക്കോട്ടേക്ക് 320 ദിർഹമാണ് ഏറ്റവും കുറഞ്ഞനിരക്ക് എന്നത്. എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് മുഖേനയോ ട്രാവൽസ് ഏജൻസികൾ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
അതേസമയം അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. നിലവിലുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്സാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൂര്‍ണമായും വാക്സിന് എടുത്തവരും അല്ലാത്തവരുമായ യാത്രക്കാര്‍ക്കും ഈ ഇളവ് ലഭിക്കുമെന്നും എയര്‍വെയ്സ് വ്യക്തമാക്കിയിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഭരണകൂടം പുറപ്പെടുവിച്ച ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. അതോടൊപ്പം തന്നെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ഇവിടെയുള്ള പരിശോധനാ കേന്ദ്രത്തില്‍ നിന്ന് സ്വന്തം ചെലവില്‍ പിസിആര്‍ പരിശോധന നടത്താവുന്നതാണ്. നിര്‍ബന്ധമില്ല എങ്കിലും ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ പരിശോധനക്ക് വിധേയമാകാനും സാധിക്കും. ഇതിന് 40 ദിര്‍ഹം നല്‍കേണ്ടിവരുമെന്നും ഇത്തിഹാദ് എയര്‍വെയ്സ് വക്തമാവ് അറിയിച്ചു.
https://www.facebook.com/Malayalivartha


























