ഗൾഫ് രാഷ്ട്രങ്ങൾ ഇനി ഉരുകും.... യുഎഇയില്‍ തണുപ്പ് കാലം അവസാനിക്കുന്നതിന്റെ സൂചന നല്‍കി അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ജ്യത്ത് വരും ദിവസങ്ങളില്‍ താപനില വലിയ തോതില്‍ വര്‍ധിക്കും
കിഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാഷ്ട്രങ്ങളിൽ പലയിടത്തും ശക്തമായ പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ജനജീവിതത്തെപോലും സാരമായി ബാധിക്കുന്ന വിധത്തിലാണ് പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തത്. ഇതിനോടകം തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അതായത് യുഎഇയില്‍ തണുപ്പ് കാലം അവസാനിക്കുന്നതിന്റെ സൂചന നല്‍കി അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.
രാജ്യത്ത് വരും ദിവസങ്ങളില്‍ താപനില വലിയ തോതില്‍ വര്‍ധിക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീയറോളജി അധികൃതര്‍ അറിയിക്കുകയുണ്ടായി. ഈ ആഴ്ച തന്നെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് മറികടക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അബുദാബിയിലായിരിക്കും ചൂട് കൂടുതലെന്നാണ് കണക്കാക്കപ്പെടുന്നത്.
അതോടൊപ്പം താനെ ഇന്ന് ചൊവ്വാഴ്ച അബുദാബിയില്‍ 39ഉം ദുബായില്‍ 37ഉം ആണ് പ്രതീക്ഷിക്കപ്പെടുന്ന കൂടിയ താപനില. ബുധനാഴ്ച അബുദാബിയിലെ അന്തരീക്ഷ ഊഷ്മാവ് അല്‍പം കുറയുമെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ അത് 40 ഡിഗ്രി കടന്നേക്കാനാണ് സാധ്യത. അതേസമയം, ദുബായില്‍ വെള്ളിയാഴ്ച വരെ 37 ഡിഗ്രിയായിരിക്കും ചൂട്. വെള്ളിയാഴ്ച അത് 39 ഡിഗ്രിയായി യരുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുകയുണ്ടായി.
അതിനിടെ, അബുദബിയിലെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. തീരദേശ മേഖലകളില്‍ ഇത് രൂക്ഷമാവാന്‍ സാധ്യതയുള്ളതായി അധികൃതർ വിലയിരുത്തി. മൂടല്‍ മഞ്ഞില്‍ കാഴ്ചപരിധി നന്നെ കുറയുന്നതിനാല്‍ തന്നെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേഷം നൽകി. അബുദാബി- അല്‍ ഐന്‍ റൂട്ടില്‍ രാവിലെ വേഗത കുറച്ചു പോവണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























