ആ രണ്ടുപേരെ തേടി ഗൾഫ് പ്രവാസികൾ; അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താൽ സാധിച്ചില്ലെന്ന് അധികൃതർ, മാസങ്ങളായി കാത്തിരിക്കുന്ന ഇവർക്ക് വേണ്ടിയുള്ള സമ്മാനത്തുക കെെമാറാൻ പൊതുജനങ്ങളുടെ സഹായം തേടി അധികൃതർ!

പലർക്കും ഭാഗ്യം നൽകി ബിഗ് ടിക്കറ്റ് അത്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. ഒത്തിരിപേർക്ക് അനുഗ്രഹമായി മാറിയ ബിഗ് ടിക്കറ്റ് അധികൃതർ പുതിയ അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താൽ സാധിച്ചില്ലെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഇവർക്ക് വേണ്ടിയുള്ള സമ്മാനത്തുക കെെമാറാൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് അധികൃതർ ഇപ്പോൾ. ഈ വർഷം സമ്മാനം നേടിയ ആളും കഴിഞ്ഞ വർഷം സമ്മാനം നേടിയ ആളും ആണ് പുതിയ സമ്മാനം ലഭിച്ച് ആൾക്ക് സമ്മാന തുക നൽകേണ്ടത്. ബിഗ് ടിക്കറ്റ് അധികൃതര്‍ മാസങ്ങളായി ഇവരെ കാത്തിരിക്കുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം സമ്മാനം നേടിയ ശ്രീധരന്‍ പിള്ള അജിത്ത്, കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയ കമ്മു കുട്ടി എന്നിവര്‍ക്കാണ് ഭാഗ്യം തേടിയെത്തിയിട്ടും അത് സ്വന്തമാക്കാന്‍ കഴിയാതെ ആയിരിക്കുന്നത്. ഇവരെ കണ്ടെത്തി സമ്മാനത്തുക കൈമാറാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ബിഗ് ടിക്കറ്റ് അധികൃതര്‍.
അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി ഈ വര്‍ഷം ആദ്യത്തില്‍ സംഘടിപ്പിച്ച 'സെക്കന്റ് ചാന്‍സ്' ക്യാമ്പയിനിലാണ് ശ്രീധരന്‍ പിള്ള അജിത്തിന് 2,50,000 ദിര്‍ഹം അതായത് 50 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എടുത്ത 265264 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. എന്നാല്‍ സമ്മാന വിവരം അദ്ദേഹത്തെ ഇതുവരെ അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അദ്ദേഹം ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു.
2021 നവംബര്‍ 28ന് നറുക്കെടുത്ത 'റെഡ് വീക്ക് ബിഗ് ക്യാഷ് എവേ' നറുക്കെടുപ്പില്‍ സമ്മാനം നേടിയ കമ്മു കുട്ടിയെയും ഇതുവരെ വിവരം ബോധ്യപ്പെടുത്താനായിട്ടില്ല. ഈ നറുക്കെടുപ്പില്‍ കമ്മു കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് 1,00,000 ദിര്‍ഹം അതായത് 20 ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനം ലഭിച്ചത്. എന്നാല്‍ കമ്മു കുട്ടി ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ സ്വീകരിച്ചുവെങ്കിലും സമ്മാനം ലഭിച്ചെന്ന വിവരം വിശ്വസിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് രസകരമായ വസ്തുത എന്നത്.
ഇങ്ങനെ പല തരത്തിലുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിക്കാതെ വന്നത് കൊണ്ടാണ് അധികൃതരുടെ സഹായം തേടിയതെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചത്. ആരെയെങ്കിലും പരിചയമുള്ളവര്‍, വിജയിയായ വിവരം അവരെ അറിയിക്കണമെന്നും 022019244 എന്ന നമ്പറില്‍ വിളിക്കാനോ Help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാനോ അവരോട് പറയണമെന്നുമാണ് അധികൃതർ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























