സാധാരണക്കാരെയും പിഴിയാൻ അധികൃതർ; സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വിദേശികളായ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താൻ തീരുമാനം! ലെവി തീരുമാനം ബാധകമാവുക സൗദി പൗരന്‍റെ കീഴിൽ നാലിൽ കൂടുതലും രാജ്യത്ത് താമസക്കാരനായ വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലും ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ, സൗദിയുടെ ആ നീക്കത്തിന് പിന്നിൽ

ചെറിയ ജോലികൾ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളെയും പിഴുയാണ് സൗദി അറേബ്യ. അതായത് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെയുള്ള വിദേശികളായ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താൻ തീരുമാനം. രാജ്യത്തെ സ്വകാര്യമേഖലയിലെ വിദേശി ജീവനക്കാർക്ക് നിലവിൽ ലെവി ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി പൗരന്‍റെ കീഴിൽ നാലിൽ കൂടുതലും രാജ്യത്ത് താമസക്കാരനായ വിദേശിയുടെ സ്പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലും ഗാർഹിക തൊഴിലാളികളുണ്ടെങ്കിലാണ് ലെവി തീരുമാനം ബാധകമാവുക. സൗദി മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഗാർഹിക തൊഴിലാളികളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ അവരുടെ സ്വദേശി തൊഴിലുടമ പ്രതിവർഷം 9600 റിയാൽ അതായത് രണ്ടുലക്ഷത്തോളം രൂപ ലെവി നൽകേണ്ടതാണ്. ഗാർഹിക തൊഴിലാളികൾ രണ്ടിൽ കൂടുതലുള്ള വിദേശി തൊഴിലുടമക്കും ഇതേ നിയമം ബാധകമാണ്. എന്നാൽ, ഈ ലെവി നിർണയവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച സമിതി ചില കേസുകളിൽ ഇളവ് അനുവദിച്ചിരിക്കുകയാണ്. പ്രത്രേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാകുന്നതല്ല. പുതിയ നിയമം രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുകയെന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.
അതായത് ആദ്യഘട്ടം ഈ വർഷം മേയ് 22 മുതലും രണ്ടാംഘട്ടം 2023 മേയ് 13 മുതലുമായിരിക്കും. ആദ്യഘട്ടത്തിൽ പുതുതായി വരുന്ന ഗാർഹിക തൊഴിലാളികൾക്കാണ് ലെവി ബാധകമാകുകയും ചെയ്യുന്നതാണ്. രണ്ടാംഘട്ടത്തിൽ തന്നെ രാജ്യത്ത് നിലവിലുള്ളതും പുതുതായി വരുന്നതുമായ ഗാർഹിക തൊഴിലാളികൾക്കെല്ലാം ലെവി ബാധകമാവുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സൗദിയിലെ സ്വകാര്യ മേഖല ജീവനക്കാർക്കും ഇവരുടെ ആശ്രിതർക്കും ലെവി ബാധകമാണ്.
കൂടാതെ ഇവർക്ക് പ്രതിമാസം 800 റിയാലും (16,000 രൂപ) ആശ്രിതർക്ക് 400 റിയാലുമാണ് (8000 രൂപ) ലെവി ഏർപ്പെടുത്തിയിട്ടുള്ളത്. 2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നുകഴിഞ്ഞു. ഇപ്പോൾ രാജ്യത്തെ വിദേശി ഗാർഹിക തൊഴിലാളികൾക്കും ലെവിയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























