എനിക്കു കിട്ടാതിരിക്കാന്‍ അവര്‍ മനഃപൂര്‍വം കൊന്നതാണ് എന്റെ കുഞ്ഞിനെ! നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു, കൊന്നുകളയുമെന്നു കരുതിയില്ല! മക്കളെ പൊന്നുപോലെ നോക്കാൻ ദുബായിൽ എത്തി; മൂന്ന് മാസം തികയും മുന്നേ തേടിയെത്തിയത് ഞെട്ടിക്കുന്ന വാർത്ത, അമ്മൂമ്മയും കാമുകനും ചേർന്ന് കൊന്നത് ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ.... പ്രവാസികളെ നടുക്കി ആ വാർത്ത

കുടുംബത്തെ നന്നായി നോക്കാൻ പ്രവാസം തിരഞ്ഞെടുക്കുന്നവരാണ് നമ്മിൽ പലരും. ഗൾഫ് രാഷ്ട്രങ്ങളെ എടുത്തുനോക്കിയാൽ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിൽ തന്റെ കുടുംബത്തെ നോക്കാൻ എന്തും നേരിടാൻ തയ്യാറാവുകയാണ് നമ്മുടെ പ്രവാസികൾ. എന്നാൽ പലപ്പോഴും അവരെ തേടിയെത്തുക അത്ര ശുഭകരമല്ലാത്ത വാർത്തകളാണ്. ഏവരെയും നടുക്കി കൊച്ചിയില്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കുട്ടിയെ കൊന്ന അമ്മൂമ്മയുടെ വാർത്തകളാണ് പുറത്ത് വരുന്നത്. തന്റെ കുട്ടികളെ പൊന്നുപോലെ നോക്കാൻ അമ്മ ദുബായിൽ പോയി മൂന്ന് മാസം തികയും മുന്നെയാണ് ഇത്തരത്തിൽ ഒരു വാർത്ത എത്തിയിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ സിപ്‌സിക്ക് വഴിവിട്ട ബന്ധമെന്ന് റിപ്പോര്‍ട്ടും ഇതിനുപിന്നാലെ പുറത്ത് വരികയുണ്ടായി. പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍.
അമ്മൂമ്മയുടെ കാമുകന്‍ ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കി കൊന്നുവെന്നാണ് ചാനലുകളില്‍ വന്നത്. ചിലതിലാകട്ടെ മുത്തശ്ശിയുടെ കാമുകനെന്നാണ്. ഇത് കണ്ട് മലയാളികള്‍ ഞെട്ടിപ്പോയ്. അമ്മുമ്മയ്ക്ക് വയസാന്‍ കാലത്ത് എന്തിന്റെ കേടെന്നാണ് പലരും ചിന്തിച്ചത്. എന്നാല്‍ ആ അമ്മുമ്മയെ പിന്നീട് കണ്ടതോടെ എല്ലാം ബോധ്യമായി.
എറണാകുളത്ത് കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നാണ് പൊലീസ് പറയുന്നത്. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരും. സിപ്‌സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊലീസ് നല്‍കുന്ന വിവരം. ഇതിലുള്ള അസംതൃപ്തി മൂലമാണു താന്‍ സിപ്‌സിയുമായി അകന്നതെന്നാണു കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തിട്ടുള്ളത്.
സിപ്‌സി കുട്ടികളെ തന്റെ ലഹരി മരുന്ന് ഇടപാടുകള്‍ക്കു മറയായാണു ഉപയോഗിച്ചിരുന്നത് എന്നാണ് കണ്ടെത്തല്‍. അതിനാല്‍തന്നെ ഇവരുടെ യാത്രകളില്‍ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവര്‍ക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്.
ഇവരുടെ നടപടികളെ എതിര്‍ത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍ കുട്ടികളെ ഡിക്‌സിക്കു വിട്ടു കൊടുത്തില്ല. ഇതേത്തുടര്‍ന്നാണു തര്‍ക്കം ഉടലെടുത്തത്. പിന്നീട് ഡിക്‌സി വിദേശത്തേക്ക് ജോലിക്ക് പോയി.
നോറയുടെ അമ്മ ഡിക്‌സി മകളുടെ ചേതനയറ്റ ശരീരം കണ്ടു തളര്‍ന്നു വീണു. എനിക്കു കിട്ടാതിരിക്കാന്‍ അവര്‍ മനഃപൂര്‍വം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാല്‍ അവളെ കാണില്ലെന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കഫെറ്റീരിയയില്‍ ഒപ്പം ജോലി നോക്കിയിരുന്ന ആള്‍ നാട്ടില്‍ പോയതിനാല്‍ അവധി കിട്ടിയില്ല. വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്റെ മകള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല.
കുട്ടികളെ നന്നായി നോക്കാനാണു വിദേശജോലി തിരഞ്ഞെടുത്തതെന്നു ഡിക്‌സി പറയുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താന്‍ ശിശുക്ഷേമസമിതിക്കു പരാതി നല്‍കിയിട്ടും വേണ്ട ഗൗരവത്തില്‍ അന്വേഷിച്ചില്ലെന്നാണു ഡിക്‌സിയുടെ പരാതി. താന്‍ ദുബായില്‍നിന്നു നാട്ടിലേക്കു വരാനുള്ള തയാറെടുപ്പിലാണെന്നു ഭര്‍ത്താവ് അറിഞ്ഞിരുന്നുവെന്നും ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും ഡിക്‌സി പറയുന്നു. വിദേശത്തായിരുന്നപ്പോള്‍ തന്റെ അമ്മ മേഴ്‌സിയോട് കുട്ടിയെ കിട്ടാനുള്ള വഴികള്‍ നോക്കാന്‍ പറഞ്ഞു. അമ്മ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കി.
കുട്ടികളെ ഭര്‍ത്താവിന്റെ മാതാവ് ഹോട്ടലിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണു സമിതി അധികൃതര്‍ സ്വീകരിച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ ആരും ഉണ്ടായില്ലെന്നും ഡിക്‌സി പറഞ്ഞു. കുട്ടികള്‍ സുരക്ഷിതരല്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യം ചൈല്‍ഡ് ലൈനിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടികള്‍ വൈകിയതാണ് ഇപ്പോള്‍ നോറയുടെ മരണത്തിന് ഇടയാക്കിയത്.
https://www.facebook.com/Malayalivartha


























