സൗദിയെ ലക്ഷ്യംവച്ച് വീണ്ടും.... യുഎഇയ്ക്ക് പിന്നാലെ അത് പാഞ്ഞെത്തിയത് സൗദി അറേബ്യയുടെ ഹൃദയത്തിൽ, സൗദി തലസ്ഥാനമായ റിയാദിനെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ ആക്രണം! പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ റിഫൈനറിയില്‍ തീപ്പിടിത്തം ഉണ്ടായി, എണ്ണ റിഫൈനറിക്കെതിരേ ഉണ്ടായ ആക്രമണം സൗദിക്കു മാത്രം എതിരെയുള്ള ആക്രമണമല്ലെന്ന് മന്ത്രാലയം
വർഷാരംഭത്തിൽ തന്നെ യുഎഇയിൽ തുടർച്ചയായി നിരവധി ആക്രമണങ്ങളാണ് ഹൂത്തികൾ നടത്തിയത്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി സൗദി അറേബ്യയെ ലക്ഷ്യംവച്ച ഹൂത്തികൾ യുഎഇയിലും ആക്രമണം നടത്തിയത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ സൗദി തലസ്ഥാനമായ റിയാദിനെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ ആക്രണം നടന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 4.40ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. യമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യം അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ റിഫൈനറിയില്‍ തീപ്പിടിത്തം ഉണ്ടായതായി സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു. എന്നാല്‍, ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അതോടൊപ്പം തന്നെ ഇവിടെ നിന്നുള്ള എണ്ണ വിതരണത്തിനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ ആക്രമണം കാരണം തടസ്സം നേരിട്ടിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആക്രമണത്തെ സൗദി ഭരണകൂടം അപലപിച്ചുകൊണ്ട് രംഗത്ത് എത്തി. എണ്ണ റിഫൈനറിക്കെതിരേ ഉണ്ടായ ആക്രമണം സൗദിക്കു മാത്രം എതിരെയുള്ള ആക്രമണമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഗോള തലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുത്താനുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇത്തരം നടപടികള്‍ക്കെതിരെ ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും രംഗത്തുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി.
അതേസമയം സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ക്കഥയാണെങ്കിലും അടുത്ത കാലത്തായി എണ്ണ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നില്ല. ഇതിനു മുമ്പ് 2020ലാണ് രാജ്യത്തെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരേ ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണങ്ങള്‍ ഉണ്ടായത്. ഇതിനുപിന്നാലെ അന്ന് വലിയ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2020 നവംബറില്‍ തെക്കന്‍ ചെങ്കടലിലെ സൗദി എണ്ണ ടെര്‍മിനലിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരു എണ്ണ ടാങ്കര്‍ ഭാഗികമായി തകര്‍ന്നിരുന്നു. അതായത് രാത്രിയിലുണ്ടായ മൈന്‍ ആക്രമണത്തിലാണ് ഗ്രീക്ക് കമ്പനിയുടെ എണ്ണ ടാങ്കറായ എംടി അഗ്രാറിക്ക് കേടുപാടുകള്‍ സംഭവിച്ചത്. സൗദി തുറമുഖമായ ശുഖൈഖില്‍ ചരക്കുകള്‍ ഇറക്കിയ ശേഷം പോര്‍ട്ട് വിടാന്‍ ഒരുങ്ങുന്നതിനിടെ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്.
അന്ന് ടാങ്കറില്‍ നിന്ന് എണ്ണ പുറത്തേക്കൊഴുകിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിനു തൊട്ടു മുമ്പ് തന്നെ സൗദി സര്‍ക്കാരിന്റെ എണ്ണക്കമ്പനിയായ അരാംകോയുടെ ജിദ്ദ പ്ലാന്റിന് നേരെയുണ്ടായ ഹൂതി മിസൈല്‍ ആക്രമണത്തില്‍ പ്ലാന്റിന് തീപ്പിടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അരാംകോയുടെ എണ്ണ സംഭരണ- വിതരണ കേന്ദ്രത്തിനു നേരെയായിരുന്നു മിസൈല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പ്ലാന്റ് ഏറെക്കുറെ കത്തിനശിച്ചിരുന്നു. ഇത്തരത്തിലുള്ള നീക്കങ്ങളാണ് സൗദിയ്ക്ക് നേരെ ഹൂത്തികൾ നടത്തിവരുന്നത്.
https://www.facebook.com/Malayalivartha


























