പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകി ഗൾഫ് രാഷ്ട്രം; കുവൈറ്റില്‍ പുതിയ 6 തൊഴിലിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി, ഈ തസ്തികകളില്‍ തൊഴില്‍ പെര്‍മിറ്റ് നേടാന്‍ ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണമെന്ന് അധികൃതര്‍

പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകി ഗൾഫ് രാഷ്ട്രം. സ്വദേശിവത്കരണം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വരുന്നത്. കുവൈറ്റില്‍ പുതിയ 6 തൊഴിലിനങ്ങള്‍ പ്രഖ്യാപിച്ച് കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി. പ്രവാസി തൊഴിലാളികള്‍ക്ക് ഈ പുതിയ തസ്തികകളില്‍ ജോലി നേടാം. ജോലി സാധ്യതയുള്ള തസ്തികകള്‍ അധികൃതര്‍ പുറത്തുവിട്ടു. ലൈഫ് ഗാര്‍ഡ് (നീന്തല്‍), ഡൈവിങ് പരിശീലകര്‍, സ്‌കൂബ ഡൈവിങ് ഇന്‍സ്‌പെക്ടര്‍, വാട്ടര്‍ സ്‌കീയിങ് കോച്ച്, വാട്ടര്‍ സ്‌കീയിങ് സൂപ്പര്‍വൈസര്‍ തസ്തികകള്‍ എന്നിവയാണ് പ്രവാസി തൊഴിലാളികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. എന്നാല്‍, ഈ തസ്തികകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പുറത്തുവിട്ടിട്ടുണ്ട്.
അതോടൊപ്പം തന്നെ ഈ തസ്തികകളില്‍ തൊഴില്‍ പെര്‍മിറ്റ് നേടാന്‍ ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ മാന്‍പവര്‍ അതോറിറ്റി അംഗീകരിച്ച തൊഴില്‍ ഇനങ്ങളുടെ എണ്ണം 1800 കവിയുകയുണ്ടായി. സമീപഭാവിയില്‍ കൂടുതല്‍ തൊഴില്‍ ഇനങ്ങള്‍ കൂടി ചേര്‍ക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഇതുകൂടാതെ, തൊഴില്‍ വിപണിയിലെ വിവിധ ജോലികളെ തരംതിരിച്ച് വ്യവസ്ഥപ്പെടുത്താനും അതാത് തസ്തികകള്‍ക്ക് വേണ്ട കഴിവും യോഗ്യതയും ജോലിക്കാര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും മാന്‍പവര്‍ അതോറിറ്റി കൂടുതല്‍ ഇടപെടുമെന്ന് അധികൃതര്‍ സൂചിപ്പിക്കുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ഇനങ്ങളില്‍ പൊതുരൂപം ഉണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം 2021ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ കുവൈറ്റില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജോലികള്‍ ഒഴിവാക്കി നാടുകളിലേക്ക് മടങ്ങിയത് 60 വയസ്സ് കഴിഞ്ഞ 13500ലേറെ പ്രവാസികള്‍. രാജ്യത്തെ 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതിക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനിന്ന അനിശ്ചിതത്വത്തെ തുടര്‍ന്നാണ് ഇത്രയും പ്രവാസികള്‍ കുവൈറ്റ് വിട്ടത്.
https://www.facebook.com/Malayalivartha


























